താൾ:Sree Kashimahathmyam Kilippattu 1907.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ ===== കാശിമാഹാത്മ്യം =====

നേരോടവനുടെശിക്ഷകനായതു ഭൈരവനെന്നങ്ങറിവിൻമുനികളേ. ഭൈരവൻതന്നുടെശിക്ഷകളത്യന്ത- ഘോരതരകൾസഹിച്ചുകൂടാർക്കുമെ. വാരാണസിയിൽകൃതമാമഘത്തിനു പാരിച്ചദുഃഖമേതൊന്നുചേരുന്നുവൊ. സൂര്യാത്മജനുമാളല്ലതുപോലരി ദാരുണദുഃഖമനുഭവിപ്പിക്കുവാൻ. പാരംപുരാതനമാമിതിഹാസമി- ന്നീരണംചെയ്യാംശ്രവിച്ചുകൊൾകേവരും. നേരോടിതുകേൾക്കിലാർക്കുമേകാശിയിൽ ചേരുകയില്ലാദുരിതത്തിലാശയം. മുന്നമുളവായിവന്നുക്രമേളക- നെന്നുപേരായൊരുശൂദ്രനക്കാശിയിൽ. ധന്യനവൻധർമ്മശീലൻദയാപരൻ മന്നിടദേവങക്തനതിഥിപ്രിയൻ. ഉന്നതവിത്തസമ്പന്നനനസൂയ- നന്യോപകാരരതൻശംഭുസേവകൻ. നന്ദനന്മാരുമവന്റെദാരങ്ങളു- മന്യൂനധർമ്മൈകവത്സലന്മാർസദാ. ശാസ്ത്രോക്തവാരതിഥിവാസരങ്ങളിൽ തീർത്ഥനിഷേവണംചെയ്യുമവർമുദാ. തത്രലിംഗാർച്ചനംക്ഷേത്രപ്രദക്ഷിണം ഭക്തിയോടാചരിച്ചീടുംക്രമേളൻ. ഇത്ഥംബഹുവത്സരംനിജപത്തനെ മിത്രജനത്തോടുകൂടവാണീടിനാൻ. അത്യന്തധർമ്മിഷ്ഠനാമവൻതന്നുടെ ചിത്തംകലുഷമായേതുംഭവിച്ചീലാ. കാലക്രമംകൊണ്ടുതത്രകാശീപുരെ കാലകാലൻതന്റെപാദഭക്തോത്തമൻ. ഭാഗുരിയെന്നുപേരാമൊരുഭൂസുര- നാഗമിച്ചീടിനാൻതത്രവാസാർത്ഥമായ്. ആഗമാന്തജ്ഞനവനങ്ങൊരുദിന- മാഗതനായാൻക്രമേളകമന്ദിരെ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/42&oldid=171292" എന്ന താളിൽനിന്ന് ശേഖരിച്ചത്