താൾ:Sree Kashimahathmyam Kilippattu 1907.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> മംഗലകാശിമാഹാത്മ്യമത്യുത്തമം നിങ്ങളോടിന്നരുൾചെയ്തേൻചുരുക്കമായ്. ഇത്തരം‌വാമദേവാബ്ജഭൂപുത്രർതൻ- മുക്തിമാൎഗ്ഗസ്ഥസംവാദംദിനംതോറും. കേൾക്കയുംചൊൽകയുംചെയ്യുംജനങ്ങൾക്കു ദുഷ്കൃതമൊക്കനശിച്ചുനിരന്തരം മുക്കണ്ണവാസമായീടുമക്കാശിയി- ലാക്കമോടേലഭിക്കുംനിവാസംദൃഢം. ഇത്ഥംഭൃഗുമുനിതന്റെഗിരംകേട്ടു ചിത്തമോദേനമുനികൾചോദിച്ചിതു. മൃത്യുഞ്ജയനൻവാമദേവനോടുംവിധി- പുത്രനായീടുംവസിഷ്ഠമുനിയോടും. നിത്യംസ്വധൎമ്മനിരതനായ്‌വാഴുമെ- ന്നത്യന്തമോദാലരുൾചെയ്തതെന്തഹോ. ഉത്തമനായഭവാനിന്നതിനുടെ തത്വമരുൾചെയ്കവേണംകൃപാനിധേ. അത്രധൎമ്മാത്മാവുമോക്ഷത്തെയുംപുന- രത്യന്തപാപീപിശാചത്വവുംതഥാ. സത്വരംപ്രാപിക്കുമെന്നുഭവാനാലു മുക്തമായ്ഞങ്ങൾക്കിതിലുണ്ടുസംശയം. മുമ്പിലെന്തിന്നുപാപാത്മാപിശാചത്വ- മമ്പിൽഗമിക്കുന്നുപിന്നെനരകത്തിൽ. വമ്പോടുവീഴുന്നതെന്തിനെന്നുള്ളതു- മമ്പോടുഞങ്ങളോടെല്ലാമരുളേണം. ചോദ്യമേവംകേട്ടനേരംമുനിവര- ൎക്കാദ്യനാകുംഭൃഗുതാനുമരുൾചെയ്തു. കേട്ടുകൊണ്ടാലുംമുനികളേഞാൻപുരാ കേട്ടതുപോലേകഥിക്കാംശ്രവിക്കുവിൻ. കാശിയിൽവെച്ചുചെയ്യുന്നപാപത്തിനു ഭീഷണമാംഫലംസിദ്ധമാമേവനും. ഘോരദുരിതൗഘകാരിയെന്നാകിലും വാരാണസിയിൽമരിച്ചുവെന്നാകിലൊ. പാരംസുകൃതിയായുള്ളോരവനില്ലാ ദാരുണമായയമയാതനയേതും. </poem.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/41&oldid=171291" എന്ന താളിൽനിന്ന് ശേഖരിച്ചത്