താൾ:Sree Kashimahathmyam Kilippattu 1907.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീമഹാദേവനിവാസമാംകാശിയെ
മാമുനിമാരവർകണ്ടാരതിമുദാ.
ഉല്പലപങ്കജജാലങ്ങളിൽതട-
ഞ്ഞല്പമല്ലാതലോകശ്രമവുംതീർത്തു.
സുപ്രസന്നേനവീയുംപവനന്നിൽ
സുപ്രകാശംപൂണ്ടകാശിയെക്കണ്ടിതു.
പൂൎണ്ണങ്ങളായ്‌ത്തത്രനില്ക്കുംകദളികാ
കാണ്ഡങ്ങളിലിളകിക്കൊണ്ടുനിൽക്കുന്ന.
പൎണ്ണങ്ങളാലതിശോഭിതയായമു-
ക്കണ്ണനിവാസമാംകാശിയെക്കണ്ടിതു.
ഭാഗീരഥീതിരമാലകളാലതി-
രാഗമോടാശ്ലിഷ്ടയെന്നകണക്കിനെ.
ലോകനേത്രോത്സവയാകിയകാശിയെ-
യെകാന്തമോദേനകണ്ടുമുനീന്ദ്രന്മാർ.
ദണ്ഡനമസ്കാരവുംചെയ്തെഴുനീററു
ദണ്ഡധരാരാതിവാസമാംകാശിയെ.
പ്രാപിച്ചുവിശ്വേശ്വരനെയുംവന്ദിച്ചു
താപസേന്ദ്രന്മാരുമന്തൎഗൃഹത്തിന്റെ.
നേരേകിഴക്കുഭാഗേപവിത്രസ്ഥലെ
സാരസഭൂസുതനുംവാമദേവനും.
ഗൌരീശനാംവിശ്വനാഥനെച്ചിന്തിച്ചു
ഘോരമായുള്ളതപസ്സുതുടങ്ങിനാർ.
മുപ്പതിനായിരംവത്സരമിങ്ങിനെ
തപ്പാതെതന്നേതപംചെയ്തനന്തരം.
സൎപ്പാഭരണൻസമസ്തലോകേശ്വരൻ
മുപ്പുരവൈരിമുകുന്ദാൎച്ചിതൻശിവൻ.
ദൎപ്പകാരാതിവിശ്വേശ്വരനക്കാലം
തൽപുരോഭാഗേപരംവിളങ്ങീടിനാൻ.
പ്രത്യക്ഷമായ്ക്കണ്ടനേരംമഹേശനെ
നത്വാബഹുവിധംസ്തുത്വാമുനീന്ദ്രന്മാർ
ഭക്ത്യാതൊഴുതുനിന്നാരവരിൽക്കനി-
ഞ്ഞിത്തരംവിശ്വനാഥൻതാനരുൾചെയ്തു.
ഉത്തമതാപസന്മാരേഭവാന്മാൎക്കു
ചിത്തഹിതമാംവരമെന്തുവേണ്ടതും.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/39&oldid=171288" എന്ന താളിൽനിന്ന് ശേഖരിച്ചത്