താൾ:Sree Kashimahathmyam Kilippattu 1907.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വിശ്വേശ്വരാവാസമാകിയകാശിയെ
വിശ്വാസഭക്തിയോടുചെന്നുകണ്ടിതു.
അമ്പോടുതത്രവിളങ്ങിനിന്നീടുന്ന
ചമ്പകക്കൂട്ടങ്ങൾതൻചുവട്ടിൽനിന്നു.
കൊമ്പുതന്നഗ്രംവരേപടൎന്നുള്ളോരു
വമ്പിച്ചവല്ലികൾതൻകുസുമങ്ങളിൽ.
കമ്പമേറീടുന്നവണ്ടിണ്ടകളുടെ
സംപൂൎണ്ണഝങ്കാരനാദഭേദങ്ങളാൽ.
സന്നാദിതയായശ്രീമഹാകാശിയെ
സാന്ദ്രമോദംതദാകണ്ടുമുനീന്ദ്രന്മാർ.
ഉന്നതഭംഗ്യാതളിൎത്തുനിൽക്കുന്നമാ-
കന്ദദ്രുമങ്ങളിൽമോദേനവാഴുന്ന.
കോകിലജാലങ്ങൾതൻനിനാദത്തിനാ-
ലാകവേശബ്ദായമാനയായീടുന്ന.
പാകാരിമുഖ്യദേവാദിസംസേവ്യയാം
ശ്രീകാശിയെത്തദാകണ്ടുമുനീന്ദ്രന്മാർ.
ഉൾക്കാമ്പിലേററവുംഭീതിയോടുംകൂടി
ദിക്കുകൾതോറുംപ്രകീൎണ്ണനേത്രങ്ങളായ്.
വക്‌ത്രപുടംകൊണ്ടുദൂൎവ്വാങ്കുരങ്ങളെ-
യൎദ്ധംഗ്രഹിച്ചുയൂഥാധിപരോടൊത്തു.
സത്വരംപോകുംമൃഗീയനിവഹങ്ങളാൽ
നിത്യം‌വിളങ്ങുമക്കാശിയെക്കണ്ടിതു.
വില്വവൃക്ഷത്തിന്റെകോമളപത്രവും
നല്ലകുശംകാശമാദിയാംപൂക്കളും
എല്ലാംപരിഗ്രഹിച്ചീശ്വരപൂജയ്ക്കാ-
യുല്ലാസമോടേഗമിക്കുന്നഭക്തരാൽ.
നല്ലവണ്ണംവിളങ്ങീടുമക്കാശിയെ-
ക്കല്യരാംതാപസന്മാർതദാകണ്ടിതു.
വേദനിവേദിതകൎമ്മകാണ്ഡത്തിനാ-
ലാദിയിൽതന്നെവിധിച്ചകൎമ്മത്തിങ്കൽ.
ഏതുമിളക്കമില്ലാതെവാണീടുന്ന
മേദിനീനിൎജ്ജരശ്രേഷ്ഠനിരയാലും.
മാമുനിവൎയ്യരാലുംപിന്നെമററുള്ള
മാനവന്മാരാലുമേററംവിളങ്ങുന്ന.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/38&oldid=171287" എന്ന താളിൽനിന്ന് ശേഖരിച്ചത്