താൾ:Sree Kashimahathmyam Kilippattu 1907.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹുണ്ഡുകൻതാനതുനേരംനിജബാഹു
ദണ്ഡമതിങ്കലെടുത്താശുഖഡ്ഗവും.
അൎണ്ണോജഭൂസുതവാമദേവന്മാരെ
ച്ചണ്ഡകോപേനവധിപ്പാൻതുനിഞ്ഞിതു.
തിണ്ണമരവിന്ദഭൂസുതൻതന്നൊടീ-
വണ്ണമപ്പോൾവാമദേവനുംചൊല്ലിനാൻ.
പാരാതെവാരാണസിക്കുപോയീടുന്നൊ-
രാരണന്മാരാംനമുക്കിന്നുളവായ.
പാരമാമിപ്രതിബന്ധമഹേതുകം
സാരസസംഭവനന്ദനകണ്ടാലും.
ദേവകളുംകാശിയാത്രചെയ്യുന്നവ-
ർക്കാവോളവുംവിഘ്നകാരകരായ്‌വരും.
ആയതുസൎവ്വംസഹിച്ചുഗമിപ്പോൎക്കു
ശ്രേയസ്സുനിൎവ്വിഘ്നമായിവരുംപരം.
കൌണപാധീശനാംഹുണ്ഡുകൻതാനിഹ
പ്രാണങ്ങളെനശിപ്പിക്കുമസംശയം.
ഏണാങ്കശേഖരനാംവിശ്വനായകൻ
പ്രാണപ്രിയയായദേവിയോടൊന്നിച്ചു.
വാണീടുമക്കാശികണ്ണുകളെക്കൊണ്ടു
കാണുവാനുംകൂടിയോഗമില്ലാതെയായ്.
എന്തൊന്നിതില്പരമാംമഹാസങ്കടം
ഹന്തഭവിക്കേണ്ടതിപ്പോൾവിധിസുത.
അന്തരംഗമിതുചിന്തിച്ചുചിന്തിച്ചു
വെന്തുനീറാകുന്നിതേററവുംമാമകം.
സ്വാന്തേഭവാനുമിനിക്കുമൊരുപോലെ
യന്തരമെന്നിയെവാരാണസിക്കുപോയ്.
ചന്ദ്രചൂഡൻതന്റെപാദാംബുജങ്ങളെ
സ്സാന്ദ്രമോദംകണ്ടുവന്ദിച്ചിടാമെന്നും.
മന്ദ്രതരമാംമനോരഥമുണ്ടായി
വന്നുവളൎന്നുചമഞ്ഞിതിപ്പോളിഹ.
മന്ദഭാഗ്യശ്രേഷ്ഠരാംനമുക്കായതു-
മിന്നുസിദ്ധിച്ചതില്ലെല്ലോമമസഖേ.
ബ്രഹ്മൎഷിയാകിയവാമദേവൻതാനു-
മമ്മാത്രമങ്ങരുളിച്ചെയ്തനന്തരം.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/36&oldid=171285" എന്ന താളിൽനിന്ന് ശേഖരിച്ചത്