താൾ:Sree Kashimahathmyam Kilippattu 1907.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൩൧
ദ്വിതീയാദ്ധ്യായം

വാമദേവാഖ്യാനിവൻഞങ്ങളിപ്പൊഴു- താമോദമോടുകാശിക്കുപോകുന്നിതു. ഇത്ഥംവസിഷ്ഠഗിരംകേട്ടുഹുണ്ഡുകൻ നക്തഞ്ചരന്മാരൊടേവമുരചെയ്താൻ. എത്രയുംസ്വാദുസംയുക്തമാമന്നമി- ന്നത്രകരസ്ഥരായ്‌വന്നുയദൃച്ഛയാ. രാത്രിഞ്ചരരേബഹുനാളതായിഞാ- നോർത്തുവാഴുന്നിവനെക്കണ്ടുകിട്ടുവാൻ. സാദ്ധ്യമായ്‌വനിതമിന്നാകയാലതി- ധൂർത്തനാമീവസിഷ്ഠൻതന്നെയിപ്പൊഴെ. മിത്രമാംവാമദേവൻതന്നൊടൊന്നിച്ചു മിത്രാത്മജപുരത്തിന്നയച്ചീടേണം. മുന്നമിവനുടെപൌത്രനായീടുന്ന ദുർന്നയമേമാപരാശരനാംമുനി. എന്നുടെതാതനെബ്ബന്ധുവർഗ്ഗത്തൊടും കൊന്നിതുരംക്ഷസഘാതമാംസത്രത്തിൽ. എന്നിവണ്ണംഹുണ്ഡുകന്റെവാക്യംകേട്ടു മന്ദരാംമറമള്ള‌രാക്ഷസവീരന്മാർ. മന്ദേതരംവാമദേവനേയുംവിധി- നന്ദനനായവസിഷ്ഠമുനിയെയും. ഉന്നതരോഷേണപാശങ്ങളെക്കൊണ്ടു നന്നായ്‌മുമകബന്ധിപ്പാനൊരുമ്പെട്ടാർ. ധന്യതപോധനശ്രേഷ്ഠരവർപുന- രന്യോന്യമാശുനോക്കീടിനാരന്നേരം. ബന്ധനിവാരണേശക്തരെന്നാകിലും ഹന്തഗതക്രോധരാംമുനിശ്രേഷ്ഠന്മാർ. ശാന്തഹൃദയരായൊന്നുമേചെയ്തുതി- ല്ലെന്തൊരാശ്ചർയ്യമെന്നേപറയാവതും. അന്തരംഗത്തിങ്കലേതുംവികാരവും സന്ദേഹവുമവർക്കപ്പോൾഭവിച്ചീലാ. ഇന്ദ്രജിന്മുക്തനാഗാസ്ത്രബന്ധേമുന്ന- മിന്ദിരാകാന്തനാംശ്രീരാമദേവനും. തന്നുടെസോദരനായസൌമിത്രിയു- മെന്നതുപോലവർവാണിതുബദ്ധരായ്.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/35&oldid=171284" എന്ന താളിൽനിന്ന് ശേഖരിച്ചത്