താൾ:Sree Kashimahathmyam Kilippattu 1907.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വാരാണസിയാംപുരിയതിലുള്ളോരു
മാരുതപ്രേരിതരേണുവേററീടുകിൽ.
ഘോരമായീടുംദുരിതൌഘമെത്രയും
ദൂരത്തുപോമതിനില്ലൊരുസംശയം.
പാരംസ്വധൎമ്മനിരതനുംഹീനനും
പാരതിലത്യന്തമുത്തമനുംസദാ.
വാരാണസീപുരിതൻ‌പ്രഭാവത്തിനാൽ
നേരേസമാനഗതിഭവിക്കുംദൃഢം.
വിശ്വേശ്വരന്നതിവല്ലഭമായതു
വിശ്വമതിലമന്തംകാനനമല്ലൊ.
വിശ്വരൂപൻഭഗവാനതിനെപ്രിയാൽ
ശശ്വദപിവിമോചിക്കുന്നതില്ലെല്ലൊ.
എന്നതിനാലമന്താഖ്യംവനത്തിനു
വന്നിതവിമുക്തമെന്നുള്ളനാമവും.
വാരാണസിയിൽമഹാത്മാക്കളാംചിലർ
സ്വൈരംവസിക്കുന്നതുണ്ടതിധന്യരായ്.
കൈരവേശോത്ഭാസിതശേഖരന്മാരായ്
സൂൎയ്യചന്ദ്രാഗ്നിത്രിതയനേത്രന്മാരായ്.
പാരംകുതൂഹലത്തോടെചതുൎഭുജ-
ന്മാരാമവരെനോക്കുന്നൂസുരേന്ദ്രന്മാർ.
സ്നാനവുംവാരാണസീപുരെചെയ്യുന്ന
ദാനവുംമന്ത്രതന്ത്രാദികൎമ്മങ്ങളും.
നൂനമനന്തഫലദങ്ങളെന്നതു
മാനസതാരിലറികമഹാമുനേ.
എന്നപോലെത്തന്നെതത്രവെച്ചാൎജ്ജിച്ചൊ-
രുന്നതപാപമനന്തമായ്‌വന്നിടും.
യാതൊരുമൎത്ത്യൻസ്വധൎമ്മനിരതനാം
മേദിനീദേവവൎയ്യന്നുവൎഷാശനം.
മോദേനനൽകിയവിടേയിരുത്തുന്നി-
താദരാലായവൻ‌പുണ്യഫലം‌കേൾക്ക.
എത്രമണലുണ്ടുഗംഗയിലെണ്ണുകി-
ലത്രസഹസ്രവൎഷത്തോളവുമവൻ.
ദേവേന്ദ്രനോടൊരുമിച്ചമരാലയെ
ഭാവമോദേനകളിച്ചുവസിച്ചിടും.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/32&oldid=171281" എന്ന താളിൽനിന്ന് ശേഖരിച്ചത്