താൾ:Sree Kashimahathmyam Kilippattu 1907.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വേച്ശയാലുള്ളപ്രവൃത്തിനിരന്തരം
നിശ്ശേഷലോകത്തിലുംസദാകാണുന്നു.
തുല്യമായീടുംശ്രമേണഗമ്യങ്ങളായ്
തുല്യപ്രസൂനവ്രജസംഹിതങ്ങളായ്.
തുല്യങ്ങളായുള്ളവല്ലീസമൂഹങ്ങ-
ളെല്ലാമൊരുപോലിരിക്കുംവിഷയത്തിൽ.
നല്ലൊരുപുഷ്പാൎത്ഥിയാമൊരുവൻചെന്നു
വല്ലിയൊന്നിങ്കലുള്ളോരുപുഷ്പങ്ങളെ
എല്ലാമറുത്തെടുത്തെങ്ങിനെപോകുന്നി-
തെല്ലാലതകളിലുംഗമിച്ചീടാതേ.
അങ്ങിനെതന്നെജനംമോക്ഷസാധന-
മങ്ങുയഥാകാമമാശ്രയിച്ചീടുന്നു.
തുല്യപാത്രത്തിൽപ്രതിഷ്ഠിതമാകിയ
തുല്യവൎണ്ണത്തോടുകൂടിയഗോക്ഷീരം.
ഏകകാലത്തുതന്നേഗ്രഹിക്കുന്നതി-
ല്ലേകംകുറച്ചുമുന്നംഗ്രഹിച്ചീടുന്നു.
എന്നതുപോലെതന്നേമോക്ഷഹേതുക്കൾ
മന്നിലനേകങ്ങളുണ്ടെന്നിരിക്കിലും.
ധന്യരായീടുംമുമുക്ഷുജനങ്ങൾയാ-
തൊന്നുമോക്ഷപ്രദമെന്നങ്ങറിഞ്ഞുടൻ.
നന്നായതിനെസ്സുശക്യമായ്സേവചെ-
യ്യുന്നൂവഴിപോലെകേട്ടാലുമിന്നിയും.
വന്ദ്യനാംവാമദേവൻമുനിയേകദാ
മുന്നംവസിഷ്ഠമുനിയോടുചൊല്ലിയ
അന്യമാംവാരാണസീപ്രഭാവത്തെയു-
മിന്നുഞാൻചൊല്ലാംമുനികളേകേട്ടാലും.
നല്ലസരസ്വതീതീരേമുനികുല-
വല്ലഭനാകുംവസിഷ്ഠൻനിജാശ്രമേ.
അല്ലലൊഴിഞ്ഞുവാഴുംനാളെദൃച്ശയാ
കല്യനാംവാമദേവൻമുനിചെന്നിതു.
ചൊല്ലേറിടുംവാമദേവനെക്കണ്ടപോ-
തുല്ലാസമോടേവസിഷ്ഠമുനീന്ദ്രനും.
പാദ്യാസനാദിയാല്പൂജിച്ചുകന്ദപ-
ക്വാദ്യങ്ങളുംഭുജിപ്പാൻകൊടുത്തീടിനാൻ.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/30&oldid=171279" എന്ന താളിൽനിന്ന് ശേഖരിച്ചത്