താൾ:Sree Kashimahathmyam Kilippattu 1907.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു        ====ദ്വിതീയാദ്ധ്യായം ====                 ൨൫

പാരംകരുണയാകർണ്ണേജപിക്കുന്നീ- താരുള്ളതിന്നുതന്മഹാത്മ്യമോതുവാൻ. ഏവംവിശിഷ്ടപ്രഭാവയാംകാശിയെ യേവൻവെടിയുവാനിച്ഛിക്കുമാശയേ. ഇത്ഥംഭൃഗുമുനിതന്റെഗിരംശ്രവി- ച്ചുത്തമന്മാരാംമുനികൾചോദിച്ചിതു. എത്രയുംമാഹാത്മ്യമുള്ളവാരാണസീ മുക്തിപ്രദായിനിയായിരിക്കെത്തന്നെ. ധാത്രിയിലോരോമുനികളൃഷികളും ചീർത്തഭക്ത്യാമറ്റുമുള്ളജനങ്ങളും. മുക്തിക്കുസാധനമാംമനനത്തിലു- മുത്തമദ്ധ്യാനത്തിലുംശ്രവണത്തിലും. എത്രയുംക്ലേശിച്ചുകഷ്ടമനുഭവി- ച്ചത്രകാണുന്നിതതെന്തിനായ്ക്കൊണ്ടഹോ. ഇത്തരമുള്ളോരുഞങ്ങടെസംശയം തീർത്തരുളീടേണമേഭൃഗുമാമുനേ. ഏവംമുനീശ്വരന്മാരുടെവാക്കുകേ- ട്ടാവിർമ്മുദാഭൃഗുമാമുനിചൊല്ലിനാൻ. ധർമ്മിഷ്ഠരാംമുനിവര്യരേതത്വമി- ന്നുണ്മയോടേപറഞ്ഞീടുവൻകേൾക്കുവിൻ. ലോകങ്ങൾനാനാരസങ്ങളാണായതി- ലോരൊവിധകാര്യമോരോജനങ്ങളും. ശ്രദ്ധയോടെപ്പൊഴുംചെയ്തുകൊണ്ടീടുന്നി- തത്യന്തതല്പരന്മാർചിലർമറ്റൊന്നിൽ. ചേഷ്ടിച്ചിടുന്നൂയഥേഷ്ടംസ്വതന്ത്രരാ- യ്‌വാട്ടമെന്യേതത്രതത്രചിലജനം. വർണ്ണാശ്രമപ്രാപ്തധർമ്മങ്ങളേനല്ല വണ്ണമനുഷ്ഠിച്ചിടുന്നതല്ലോവിധി. നിത്യനൈമിത്തികകാമ്യങ്ങളെന്നതിൽ നിത്യമെന്നുള്ളതുനിത്യവ്രതമല്ലൊ. നൈമിത്തികംനിമിത്താലുളവായതു കാമത്തിനാലുളവായതുകാമ്യവും. മറ്റുമനേകവിധമാമുപായത്താൽ മുറ്റംഫലംലഭ്യമായ്ഭവിച്ചീടുന്നു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/29&oldid=171277" എന്ന താളിൽനിന്ന് ശേഖരിച്ചത്