താൾ:Sree Kashimahathmyam Kilippattu 1907.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കില്ലുകൂടാതേയതെല്ലാമുപേക്ഷചെ-
യ്തുല്ലാസമോടുതന്നേഗമിച്ചീടേണം.
വാരാണസിയിൽമുമുക്ഷുവായേതൊരു
പൂരുഷൻതാൻനിജധൎമ്മേണവാഴുന്നു.
പാരംപ്രയാസമെന്യേസത്വരമവൻ
നേരോടെതൽഫലവുംഭുജിക്കുംദൃഢം.
ചേണാൎന്നകാശിയിലേതൊരുത്തന്നുനി-
ർവ്വാണമതിലുളവാകുന്നുസംശയം.
പ്രാണപ്രയാണകാലേതച്ശരീരികൾ-
ക്കേണാങ്കചൂഡനല്ലോപ്രമാണംശിവൻ.
തത്രവെച്ചല്പംതപസ്സുചെയ്തീടിലും
ദത്തമാഭീകുറഞ്ഞോന്നതെന്നാകിലും.
മൃത്യുഞ്ജയനാമമല്പംജപിക്കിലും
നിസ്തുലമാകുമക്ഷേത്രപ്രഭാവത്താൽ.
വൎദ്ധിച്ചനന്തഫലദമായ്‌വന്നീടു-
മത്രസന്ദേഹമില്ലേതുംമുനികളേ.
ദേവനദിയായഗംഗയുമത്യന്ത-
പാവനിയായമണികൎണ്ണികയതും.
ഭൂവിലെവിടെയെന്നാലവിടേനൃണാം
കൈവല്യസിദ്ധിയിലെന്താണൊരത്ഭുതം.
ശ്രദ്ധാസഹിതരായ്ദ്ധൎമ്മൈകനിഷ്ഠരാ-
യത്യന്തധീരരാമേതൊരുമൎത്ത്യന്മാർ
മൃത്യുഞ്ജയസ്ഥാനമായവാരാണസീ-
ക്ഷേത്രത്തിലമ്പോടുപോകുന്നിതായവർ.
ഗാത്രസന്ത്യാഗമാത്രേണലഭിക്കുന്നു
മുക്തിക്കുഹേതുവാമാത്മവിജ്ഞാനവും.
സത്യമിതുസത്യമീശനവിമുക്ത-
മത്യന്തമോദാൽവിമോചിപ്പതില്ലെന്നും.
സംസാരമേററംവിരസമായ്ഭാവിച്ചു
കംസാരിസേവ്യയാംകാശിയെപ്രാപിച്ചു.
കിംസാരമിദ്ദേഹമെന്നോൎത്തുവാഴുന്ന
പുംസാംശരീരനാശേവിശ്വനായകൻ.
നേരേപരബ്രഹ്മാത്മൈക്യപ്രകാശ്യമായ്
താരകജ്ഞാനനിദാനമാംവാക്യത്തെ.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/28&oldid=171276" എന്ന താളിൽനിന്ന് ശേഖരിച്ചത്