താൾ:Sree Kashimahathmyam Kilippattu 1907.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വിശ്വസംഹാരസ്ഥിതിസൎഗ്ഗകാരണമേകം
വിശ്വപാപഘ്നംവിരിഞ്ചാദിവന്ദിതംശിവം.
വന്ദിച്ചുകൂപ്പിസ്തുതിച്ചൎച്ചിച്ചുവിധിപോലെ
മന്നവൻതാനുംനൈല്യനാശനാൽസന്തുഷ്ടനായ്.
തത്രൈവചിരകാലംവസിച്ചുദേഹാന്തത്തിൽ
മൃത്യുവൈരിയാലുപദിഷ്ടവാക്യനാംനൃപൻ.
പ്രാപിച്ചുബ്രഹ്മൈകത്വംമാമുനിവരന്മാരേ
ശോഭിച്ചവാരാണസീമാഹാത്മ്യംമഹാത്ഭുതം.
പിന്നെയുമേവംബഹുജനങ്ങൾവാരാണസീ-
തന്നുടെസേവകൊണ്ടുമുക്തന്മാരായീടിനാർ.
കാശിയിൽപ്രാണപരിത്യാഗത്തെച്ചെയ്തീടുകിൽ
നാശമായീടുംമഹാസംസാരദുഃഖമെല്ലാം.
ഉന്നതമഹാപാപിയാകിലുംകാശിതന്നിൽ
വന്നുടൻപ്രാണത്യാഗംചെയ്തുവെന്നാകിലവൻ
മുന്നംചെയ്തുള്ളപുണ്യഗൌരവാൽനരകത്തി-
ലെന്നുമേപതിക്കയില്ലെന്നതുംസത്യമല്ലൊ.
പിന്നെയെന്തിനിഹധൎമ്മതല്പരന്മാരാംജനം
തന്നുടെകഥചൊല്ലീടേണ്ടതുവിശേഷിച്ചും.
അംബരത്തിങ്കൽനിന്നോധരണീതന്നിൽനിന്നോ
ശംബരത്തിങ്കൽനിന്നോമൃത്യുവെപ്രാപിച്ചാകിൽ,
ബ്രഹ്മാത്മകൈത്വംപ്രാപിച്ചീടുന്നിതിവൻനൂന-
മമ്മഹാകാശീശക്തിയത്യുപാഹിതയല്ലൊ.
യത്രകുത്രാപിവസിച്ചീടുന്നിതെന്നാകിലും
മൎത്ത്യനേതൊരുവൎണ്ണജാതനെന്നിരിക്കിലും
കാശിയെന്നുള്ളരണ്ടുവൎണ്ണത്തെദേഹാന്തത്തി-
ലാശയേചിന്തചെയ്തുജീവനെയുപേക്ഷിച്ചാൽ.
ഈശഭക്തനാമവൻകൈലാസാചലംപുക്കു
കൂശാതെവസിച്ചീടാമില്ലൊരുശങ്കയേതും.
നല്ലോരുപുരാതനമാകിയോരിതിഹാസം
ചൊല്ലീടാംശ്രദ്ധയോടെകേട്ടുകൊള്ളുവിൻനിങ്ങൾ.
ഉണ്ടായീകുരുക്ഷേത്രംതന്നിൽ ഭാലുകിയെന്നു
പണ്ടൊരുതപോധനശ്രേഷ്ഠനെത്രയുംശാന്തൻ.
കണ്ടാലേററവുമഴകുള്ളോരുസുതനവ-
ന്നുണ്ടായിവന്നൂകൃശനെന്നുള്ളനാമത്തോടും.































Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/22&oldid=171270" എന്ന താളിൽനിന്ന് ശേഖരിച്ചത്