താൾ:Sree Kashimahathmyam Kilippattu 1907.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രത്നകട്ടിമസ്ഫുരദംശുജാലങ്ങളാലെ
ബ്രദ്ധ്നരശ്മികൾക്കേററംപരിഭൂതിയെച്ചെയ്യും.
വിശ്വഭൎത്താവിൻ‌നിലയത്തിനാലതിതരാം
ശശ്വന്മോഹനയായകാശിയെക്കണ്ടാൻനൃപൻ
കാലേയമലകുലകാലനാംഹരരാജ
കാലിതതന്നിവാസിജനതാവിഘ്നൌഘയായ്.
നീലലോഹിതവൃഷസ്കന്ധകിങ്കിണീനാദ
മേദുരമുഖരിതദിവ്യദിഗിഭാഗയായ്.
ഘോരസംസാരഭയനാശഹേതുവായ്സുര-
ചാരണനരകിന്നരൌഘസംസേവിതയായ്.
വിശ്വനായകൻതന്റെ വിവിധലിംഗങ്ങളെ
ശശ്വദൎച്ചനംചെയ്യുംസാധുസംഘങ്ങളാലും.
നിത്യവുംശിവശിവേത്യുച്ചാരമുഖവാദ്യ
വിസ്തൃതിപരന്മാരാംഭക്തന്മാരാലുംപിന്നെ
രമ്യങ്ങളായപുഷ്പഫലപക്വാദ്യങ്ങളാൽ
നമ്രങ്ങളായശാഖാനിവഹത്തോടുംകൂടി.
അംബരത്തോളമുയൎന്നങ്ങിനേനിന്നീടുന്നോ-
രാമ്രകരസാലകകദംബാദികളായ.
ഭൂരുഹവൃന്ദങ്ങളെക്കൊണ്ടുംപൂൎണ്ണയായതി
ഭാസുരയായശ്രീമൽക്കാശിയെക്കണ്ടാൻനൃപൻ.
യാതൊരുമഹാപാപിയാകിലും ശ്രീകാശിയെ
ഏതൊരുനേരംനേത്രംകൊണ്ടുദൎശിക്കുന്നുവൊ.
പൂതനായ്‌വരുമവനക്ഷണംതന്നെയതി-
ന്നേതുംസന്ദേഹമില്ലാമാമുനിവരന്മാരേ.
ആശ്ചൎയ്യംശ്രീമൽക്കാശീതന്മഹാമാഹാത്മ്യമി-
താശ്ചൎയ്യമത്യാശ്ചൎയ്യംകണ്ടുകൊള്ളുവിൻനിങ്ങൾ.
വിശ്വനായകവാസസ്ഥാനമാംകാശിയുടെ
ദൎശനമാത്രത്താലേഭൂരിദ്യുമ്നനാംനൃപൻ.
ഗാത്രത്തിൽദ്ധരിച്ചുള്ളനീലക്കഞ്ചുകങ്ങള-
മ്മാത്രത്തിൽത്തന്നേശരച്ചന്ദ്രശോഭങ്ങളായി.
സൎവ്വപാപങ്ങളിലുംനിന്നുടൻവിമുക്തനാ-
യുൎവ്വീശൻവാരാണസിയകംപുക്കോരുശേഷം.
വിശ്വനായകംവിരൂപാക്ഷമീശ്വരംപരം
വിശ്വതാപാപഹരംശങ്കരംവൃഷദ്ധ്വജം































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/21&oldid=171269" എന്ന താളിൽനിന്ന് ശേഖരിച്ചത്