താൾ:Sree Kashimahathmyam Kilippattu 1907.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഇവണ്ണമൊരുരാത്രിനയിപ്പിച്ചനന്തര-
മവനീപതിനിജവല്ലഭയോടുംചേൎന്നു.
വിവശഭാവത്തോടേപിന്നെയുമേവംബഹു
ദിവസംമഹാവിന്ധ്യകാനനേസഞ്ചരിച്ചാൻ.
ദുഷ്കൎമ്മത്തിന്റെപരിപാകത്താലവ-
ർക്കക്കാലംഫലമൂലാദികളുംലഭിച്ചീലാ
വൿത്രവുംശുഷ്കിച്ചുതൻവല്ലഭയോടുംനൃപ-
സത്തമനേവംവിന്ധ്യകാനനേനടക്കുംനാൾ.
വീരനാംഭൂപൻതന്റെബുദ്ധിരാക്ഷസിയായി-
ക്രൂരയായിട്ടുതന്നേഭവിച്ചിതെന്നേവേണ്ടൂ.
ഭാൎയ്യയായീടുംവിഭാവരിയെക്കൊന്നുകുക്ഷി-
പൂരണംചെയ്‌വാനുള്ളിലോൎത്തിതുനൃപനപ്പോൾ.
ആയതങ്ങറിഞ്ഞോരുസാദ്ധ്വിയാംവിഭാവരീ
നായകനോടുശോകഹീനമിങ്ങിനെചൊന്നാൾ.
അല്ലയോമഹാരാജകേൾക്കേണംഭവാനിപ്പോൾ
വല്ലാതുള്ളോരുവിശപ്പേററവുംവൎദ്ധിക്കയാൽ.
അല്ലലേററവുമുണ്ടെന്നല്ലജീവനുംകൂടി
നില്ലാതെഗമിച്ചീടുമെന്നുതോന്നീടുന്നുതേ.
തെല്ലുമേമടികൂടാതെന്റെദേഹത്തിൽനിന്നു
നല്ലൊരുമാംസമരിഞ്ഞതിനെഭക്ഷിച്ചാലും
വല്ലഭവിളംബവുമേതുമേവേണ്ടാചെററു-
മല്ലലിന്നിനിക്കുള്ളിലില്ലതുകൊണ്ടുനാഥ.
മല്ലനേത്രമാൎക്കിതില്പരമായൊരുധൎമ്മ-
മില്ലെന്നുധരിച്ചാലുംഭൂപാലശിഖാമണേ.
നല്ലൊരുപുരാണജ്ഞന്മാരായമഹാത്മാക്കൾ
ചൊല്ലിക്കേട്ടിരിക്കുന്നൂഞാനുമെന്നുടെകാന്ത.
യാതൊന്നുകൊണ്ടുനിജഭൎത്താവിന്നുപകാരം
ചേതസിഭവിക്കുന്നിതതിനെനിസ്സംശയം.
പ്രീതിയൊടാചരിച്ചുകൊള്ളേണംസതീജന-
മേതുമില്ലതില്പരംധൎമ്മമെന്നല്ലോകേൾപ്പൂ.
ആപത്തുനിവൃത്തിപ്പാൻധനത്തെരക്ഷിക്കേണം
ഭൂപതെധനത്തെക്കാൾഭാൎയ്യയെരക്ഷിക്കേണം
ഭാൎയ്യയെക്കാളുംധനത്തെക്കാളുമാത്മാവിനെ
പാരാതെരക്ഷിക്കേണമെന്നല്ലോശാസ്ത്രോക്തിയും.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/17&oldid=171264" എന്ന താളിൽനിന്ന് ശേഖരിച്ചത്