താൾ:Sree Kashimahathmyam Kilippattu 1907.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എന്നുതന്നെയുമല്ലാഞാനിന്നുഭവാനോടി-
ങ്ങൊന്നിച്ചെങ്ങിനേവാണീടുന്നതുനരപതേ.
മാനുഷന്മാരെയൊരേടത്തുമേകാണ്മാനില്ലാ
പാനീയമില്ലാകുടിച്ചീടുവാനെവിടെയും.
മാനവവീരകുറഞ്ഞോന്നന്നംലഭിപ്പാനും
ഞാനിന്നോരുപായവുംകണ്ടീലാമഹാമതേ.
ക്ഷുല്പിപാസാദികളാലെത്രയുംവലഞ്ഞുഞാ-
നല്പമല്ലാതെയുള്ളസാദവുംവളരുന്നു.
മല്പതേകേൾക്കഭവാൻതന്നുടെമുഖാബ്ജവു-
മിപ്പൊഴുതേററംവാടിത്തളൎന്നുകാണുന്നിതു.
സല്പതേഭവാനെപ്പോലുള്ളോരുതളൎച്ചയെ-
ന്നുൾപ്പൂവിലില്ലെന്നതുംതോന്നുന്നൂനരപതെ.
അവധിയില്ലാതുള്ളസമൃദ്ധിലഭിച്ചിട്ടും
ലവലേശവുംപുണ്യംചെയ്തതില്ലല്ലോഭവാൻ.
സുമസായകൻതന്റെസേവാമാത്രത്താൽത്തന്നേ
സമയംവൃഥാനയിപ്പിച്ചിതുമഹാകഷ്ടം.
ക്ഷമയിലെവൻധൎമ്മാൎത്ഥങ്ങളെയുപേക്ഷിച്ചു
സുമേതകാമംമാത്രംസേവിച്ചുവാണീടുന്നു.
നൃപതേഭവാനെപ്പോലായവൻദുഃഖാൎത്തനായ്
വിപദിപതിച്ചുസംഭ്രാന്തനായുഴന്നീടും.
വിപുലസമ്പത്തുണ്ടെന്നാകിലുംബുദ്ധിയുള്ളോർ
സപദിചെയ്തീടേണംസൎവ്വഥാപുണ്യംനൂനം
മാഞ്ചേലുംമിഴിതന്റെവാക്യമിങ്ങിനെകേട്ടു
താൻചെയ്തോരപരാധമൊക്കെയുംനിനച്ചവൻ.
ചഞ്ചലഹൃദയനായ്‌ക്ഷുൾത്തൃഷ്ണാപീഡിതനായ്
കിഞ്ചനപോലുമുരച്ചീലതിന്നുത്തരമായ്.
ദമ്പതിമാരാമവർപിന്നെയുംഘോരവനെ
സംഭ്രമിച്ചേററംക്ഷുത്തൃഡാൎത്തരായുഴന്നഥ
അഞ്ചുവാസരംകൊണ്ടുശാലങ്കായനൻതന്റെ
യഞ്ചിതയായപൎണ്ണശാലയിൽചെന്നീടിനാർ.
ഫലമൂലാദികൾകൊണ്ടവരെമഹാമുനി
കുലനായകൻതാനുംപൂജിച്ചാൻവിധിപോലെ.
അവിടെനിശ്ശങ്കനായ്‌വസിച്ചീടിനാൻനിജ-
വിവശഭാവത്തെയുംപറഞ്ഞുനരോത്തമൻ.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/16&oldid=171263" എന്ന താളിൽനിന്ന് ശേഖരിച്ചത്