താൾ:Sree Kashimahathmyam Kilippattu 1907.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നിൎണ്ണയമത്രവന്നുജീവനെത്യജിച്ചാകിൽ
പൂൎണ്ണാനന്ദമാംമോക്ഷംപ്രാപിക്കുമില്ലവാദം.
വിശേശലിംഗംനിരാശ്രയമിതെന്നാകിലും
വിശ്വവാസികൾക്കെല്ലാംപരമാശ്രയമല്ലോ
നിഗ്ങ്നളുമീലിംഗത്തിൽവസിച്ചുനിരന്തരം
മംഗലമായതത്വംപ്രാപിച്ചുകൊണ്ടീടുവിൻ.
ഇങ്ങിനെവിശ്വനാഥനാകിയഭഗവാനു-
മങ്ങരുൾചെയ്തുമറഞ്ഞീടിനാനതുനേരം.
ശാൎങ്ഗപാണിയുംകമലാസനൻതാനുംപിന്നെ-
ത്തിങ്ങിനരോഷംവെടിഞ്ഞെത്രയുംമോദംപൂണ്ടാർ.
അംഗജാരിയെസ്സേവിച്ചിരുന്നൂചിരകാലം
തങ്ങൾതങ്ങൾക്കുള്ളോരുപദവുമ്പുക്കുവാണാർ.
മോക്ഷഹേതുവായുള്ളതത്വമെന്നോടുനിങ്ങൾ
സാക്ഷാലങ്ങറിയുവാൻചോദിക്കനിമിത്തമായ്.
അക്ഷീണമോദംചൊന്നേൻവിശ്വേശകഥാസാര
സംക്ഷേപമ്മോക്ഷൈകസാധനമെത്രയുംപുണ്യം
ബ്രഹ്മാവുംവിഷ്ണുതാനുംയാതൊരുശിവലിംഗ-
മുണ്മയാകണ്ടിതെന്നാലതിനെത്തന്നെയിപ്പൊൾ.
വേദത്തിങ്കലുംലോകത്തിങ്കലുംകാശിയെന്നു
സാദരംഗാനംചെയ്തീടുന്നിതുമുനിമാരെ.
പാണിയിൽവിളങ്ങുന്നഫലമെന്നതുപോലെ
ചേണാൎന്നീടുന്നമുക്തിയിവിടെലഭ്യയല്ലൊ.
ചൊല്ലേറുംവാരാണസീദൎശനമാത്രത്താലെ
വല്ലാത്തമഹാപാപസംഘങ്ങൾനശിച്ചീടും
ഇങ്ങിനെയെല്ലാമിപ്പോൾനിങ്ങളോടുരചെയ്തേൻ
മംഗലമായകാശീമാഹാത്മ്യംമനോഹരം
ഇന്നിയുംകേൾപ്പാനുള്ളിലാശയെന്തെന്നാലതു-
മിന്നുഞാനുരചെയ്യാംമാമുനിവരന്മാരെ.
എന്നതുകേട്ടുലോമാശാദിയാംമുനീന്ദ്രന്മാർ
വന്ദിച്ചുഭൃഗുമുനിതന്നോടുചൊല്ലീടിനാർ.
അംഗജാരാതിഭക്തോത്തംസമെമഹാമുനി
പുംഗവനിഖിലതത്വാൎത്ഥജ്ഞഭൃഗുമുനെ.
നിന്തിരുവടിയുടെ മുഖപങ്കജത്തിൽനി-
ന്നന്തൎമ്മോദേനകാശീതന്നുടെമാഹാത്മ്യത്തെ.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/13&oldid=171260" എന്ന താളിൽനിന്ന് ശേഖരിച്ചത്