താൾ:Sree Kashimahathmyam Kilippattu 1907.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാശി മാഹാത്മ്യം

സച്ചിദാനന്ദസ്വരൂപനായ് സന്തതം
നിശ്ചലംവാണുകൊള്ളാം തദാമുക്തനായ്,
അങ്ങിനെയുള്ളോരു മാർഗ്ഗം വെടിഞ്ഞുദു-
സ്സംഗവും ചെയ്തു ഗന്ധർവ്വരായുള്ളവർ.
ഗംഗാജലത്തിലും സേതുബന്ധത്തിലും
മുങ്ങിക്കുളിച്ചാലൊരുഫലമെന്തുള്ളൂ.
എത്രതന്നേ തീർഥതോയെമുഴുകിലും
ചിത്തസംശുദ്ധി ഭാവിക്കയില്ലോർക്കണം
ചിത്തവിശുദ്ധി ഭവിക്കേണമെങ്കിലോ
തത്വാർത്ഥമായുള്ള വസ്തുവറിയേണം.
സോമനുമർക്കനുമഗ്നിയും വായുവും
ഭൂമിയുമാകാശവും ജലവും പിന്നെ.
രാവും പകലും ഹൃദയവുംധർമ്മവു-
മേവമസ്സസ്സ്യകൾ രണ്ടും യമൻ താനും.
ഇത്ഥം പതിന്നാലുപേർ മനുഷ്യൻ തന്റെ
വൃത്തമഷേശമറിയുന്നു സർവ്വദം.
സത്യമകലെക്കളഞ്ഞു സത്യംചൊല്ലി
മർത്ത്യർക്കു വിശ്വാസവും വരുത്താം ഭ്രിശം.
നിത്യവും മർത്ത്യവൃത്തമറിഞ്ഞീടുന്നോ-
രുത്തുമസാക്ഷികളാണിവരേവരും.
മൃത്യുവരുമ്പോളിവരെവഴിപോലെ
 വിസ്തരിച്ചന്തകൻ തീർച്ചയാക്കും ദ്ദ്രിടം.
സത്യത്തെയായിരമശ്വമേധത്തിനോ-
ടോത്തുതുക്കീടിനാൻ പണ്ടുബ്രഹ്മാവപ്പോൾ
സത്യമധികമായ്തൂങ്ങിയതുകൊണ്ടു
സത്യം വലുതെന്നു ചൊല്ലിനാൻ പദ്മജൻ.
നാവിന്നു സാമർത്ഥ്യമേറ്റമുണ്ടെങ്കിലോ
സർവ്വഥാവ്യാജമുരക്കേണമെന്നുണ്ടോ.
ചേതസ്സി സത്യം വെടിയുകിലേറ്റവും
ഭൂതേശ്വരൻ ശിക്ഷ ചെയ്യുമെന്നോർക്കണം.
ഇത്തരമോരോജനങ്ങളുടെ വൃത്ത
മത്ത്ര ഞാൻ സംക്ഷേപമായൊട്ട് ചൊല്ലിനേൻ.
മൃത്യുഞ്ജയ സമസ്ത്തെശ്വര ശങ്കര
നിത്യവും പാലിച്ചുകൊൾക ദയാനിധേ,
വിശ്വനാഥഭക്തവത്സലഗോപതേ

"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/112&oldid=171257" എന്ന താളിൽനിന്ന് ശേഖരിച്ചത്