താൾ:Sree Kashimahathmyam Kilippattu 1907.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പഞ്ചമാദ്ധായം ൧൦൭ <poem> എത്രവേഗംയൗെവ്വനംഗമിച്ചീടുന്നൂ, എത്രവേഗംജരവന്നുബാധിക്കുന്നൂ എത്രവേഗംരോഗപീഡിതനാകുന്നൂ. എത്രവേഗംമൃത്യുവന്നുപോയീടുന്നി- തത്രകാണുന്നതില്ലേനാംപലരേയും. എത്രജനംനാമറിയേജ്ജനിച്ചിതി ങ്ങെത്രജനംനാമറിയോമരിച്ചിതു. എത്രവജനമതിവിത്തവാന്മാരിഹ നിർദ്ധനന്മാരായ്‌വലഞ്ഞുകാണുന്നിതു. എത്രജനംധനഹീനന്മാരായുള്ളവർ നിസ്തുലസമ്പത്തിയോടുകാണുന്നിതു. മർത്ത്യനായാലവനല്പമെന്നാകിലും ചിത്തേവിവേകവിജ്ഞാനാദിയില്ലെങ്കിൽ. എത്രയുംഗോഖരശ്വാദിമൃഗങ്ങളോ- ടൊത്തവരെന്നേപറയാവിതോർക്കുമ്പോൾ. അത്യന്തമാഹാരനിദ്രാവിഹാരാദി സക്തിയവർക്കുമുണ്ടെപ്പോഴുമോർക്കിലോ. നിത്യമായ്സർവ്വസത്വാന്തഗമായ്പര- തത്വാർത്ഥമായസർവ്വസാക്ഷിയായ്ശാന്തമായ്, ഇത്രിലോകംനിറഞ്ഞെങ്ങുംവിളങ്ങുന്ന വസ്തുവൊന്നുണ്ടതിനെക്കണ്ടറിയുവാൻ. മർത്ത്യനൊന്നല്ലാതെമററുജന്തുക്കൾക്കു സാദ്ധ്യമല്ലേതുനിശ്ചയമാകയാൽ. മർത്ത്യജന്മംലഭിച്ചാലവൻസർവ്വഥാവ സത്തുക്കളെക്കണ്ടവരോടുസംഗമം. നിത്യവുംചെയ്കിലോകാലക്രമാൽമന- ശ്ശുദ്ധിവന്നീടുമന്നേരംഹൃദന്തരെ, ശാസ്ത്രങ്ങളുണ്ടറിവാൻപലതുംസർവ്വ- ശക്തനാമീശനുമുണ്ടിങ്ങതിനുടെ തത്വമറിയേണമെന്നുതോന്നുംതദാ നിത്യംപഠിച്ചുതുടങ്ങുംവഴിപോലെ. ഇങ്ങിനെകാലംകുറഞ്ഞൊന്നുചെല്ലുകി- ലങ്ങുളവാകുംപരമാത്മതത്വവും. എങ്ങുംനിറഞ്ഞുവിളങ്ങുന്നവസ്തുവെ ത്തിങ്ങുമാനന്ദമോടാത്മനികണ്ടീടു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/111&oldid=171256" എന്ന താളിൽനിന്ന് ശേഖരിച്ചത്