താൾ:Sree Kashimahathmyam Kilippattu 1907.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പഞ്ചമാദ്ധ്യായം ൧൦൫


കാശീപുരാധീശ്വരൻവിശ്വനായക-

നീശനിതിന്റെപഠനാൽപ്രസന്നനായ്,

ആശയത്തിങ്കലഭീഷ്ടാർത്ഥമൊക്കയു-

മാശുന്ല‍കീടുമതിനില്ലസംശയം.

അഷ്ടോത്തരശതംശൈവലിംഗങ്ങളേ

പ്പുഷ്ടഭക്ത്യാദിനംതോറുമർച്ചിക്കിലും.

ശിഷ്ടമായീടുമിക്കാസിമാഹാത്മ്യത്തെ-

ത്തുഷ്ട്യാനിയമേനനിത്യവുംകേൾക്കിലും.

സംവത്സരംകൊണ്ടതീവദീർഘായുസ്സായി

സംവിൽപ്രവരനായേറ്റവുംശ്രീമാനായ്.

സർവ്വഗുണാനപിതനാകിയനന്ദനൻ‍

ശൈവപൂജാപരനായുളവായ്പരും * * *

ഘോരസംസാരാബ്ധിതന്നെക്കടക്കുവാൻ

പാരിതിൽമോഹമുണ്ടാക്കാനുമെങ്കിലോ,

വാരാണസിയെഗ്ഗമിച്ചുമന്ദാകിനീ

നീരതിൽമജ്ജനംചെയ്തുവിശ്വേശനെ,

പൂരിച്ചഭക്ത്യാനമിക്കേണമായതു

പാരമസാദ്ധ്യമെന്നോർത്തുവാഴുന്നവർ,

തന്മഹാമാഹാത്മ്യമാകുമിപ്പുസ്തകം

ചെമ്മേനിജഗൃഹത്തിങ്കൽവെച്ചാദരാൽ,

അർച്ചിച്ചുവന്ദിച്ചുനിത്യംപഠിക്കിലോ

നിശ്ചയംതൽഫലസിദ്ധിയുംവന്നീടും,

ഏവംബഹുവിധംചൊല്ലുന്നതെന്തിനു

കൈവരുംസർവ്വസൌഖ്യങ്ങളുംനിർണ്ണയം.

നൈമിശാരണ്യനിവാസികളാകിയ

മാമുനിമാരോടുസൃതനുമിങ്ങിനെ.

വാരാണസിതന്റെമാഹാത്മ്യമാദരാ-

ലീരണംചെയ്താനതൊട്ടുഞാനിന്നിപ്പോൾ,

ഗൌരീശകാരുണ്യലേശമുണ്ടാകയാൽ

നേരോടെനിങ്ങളോടേവമുരചെയ്തേൻ,

പാരംപ്രമോദമുണ്ടെന്നാകിലിന്നിയും

സാരമായുള്ളതുചൊല്ലാംശ്രവിച്ചാലും

മന്നിനിലോരോപുരാണശാസ്ത്രങ്ങളിൽ

നന്നായുരയ്ക്കുന്നുപുണ്യമാംസേതുവിൽ

"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/109&oldid=171253" എന്ന താളിൽനിന്ന് ശേഖരിച്ചത്