താൾ:Sree Kashimahathmyam Kilippattu 1907.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

കാശിമാഹാത്മ്യം


<poem> സൎവ്വപാപങ്ങളുംവേർപെട്ടുവൈകാതെ ദിവ്യമഹാഭോഗസംയുക്തനായ്പ്പിന്നെ. ദേവലോകത്തിലറുപതിനായിരം സംവംത്സരമ്പൂജ്യനായിവാഴുംദൃഢം. ഏവമുള്ളോരുമന്ദാകിനീപാവനീ ദേവനദീസൎവ്വതീൎത്ഥസമനപിതാ. ഏതൊരേടത്തുവിളങ്ങുന്നുസന്തതം പാതകനാശിനിയാകുമക്കാശിയെ. ഘോരസംസാരമോക്ഷാൎത്ഥമായ്പാരതി- ലാരൊരുത്തൻസേവചെയ്യാതെയുള്ളതും. സൎവ്വരുംസേവിച്ചുസൎവ്വകല്യാണവും നിൎവ്വാണവുംദേഹനാശേലഭിക്കുന്നു. ഉത്തമമായുള്ളകാശിമാഹാത്മ്യത്തെ യിത്തരംനിങ്ങളോടൊട്ടുഞാൻചൊല്ലിനേൻ. സത്യമിതിന്റെശ്രവണമാത്രത്തിനാ- ലുത്തുംഗപാപങ്ങളൊക്കെയുംവേർപെടും. ധീമന്മഹാമതേശൌനകമാമുനേ മാമുനിവൎയ്യനായീടുംഭൃഗുമുനി. സോമചൂഡക്ഷേത്രമാഹാത്മ്യമിങ്ങിനെ ലോമഡനാദിമുനികളോടോതിനാൻ. നിത്യമിതിനെശ്രവിച്ചുകൊണ്ടാൽത്തന്നെ ബദ്ധമാമ്പാതകസംഘാതപഞ്ജരം. സത്വരംസൎവ്വംനശിച്ചീടുമെന്നതു ചിത്തേദൃഢമായ്ധരിച്ചുകൊണ്ടീടുവിൻ. പാപാംഘങ്ങൾതന്നാശത്തിനായ്ക്കൊണ്ടും പാൎവ്വതീശപ്രീതിലാഭത്തിനയ്ക്കൊണ്ടും. മാനസതരിലസൂയാദിദുൎഗ്ഗുണ ഹീനരായീടുന്നമാനവന്മാർതന്നെ ആനന്ദമോക്ഷപ്രദമാമിതുസദാ നൂനംപഠിക്കയുംകേൾക്കയുംചെയ്യേണം. മംഗലമാമിതുതന്നേപരംതത്വം തുംഗമായീടുംതപസ്സുമിതുതന്നേ. ഇങ്ങിനേചിന്തിച്ചനന്യധീയായിട്ടു തിങ്ങിനഭക്ത്യാസത്തംജപിക്കേണം. <poem>

"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/108&oldid=171252" എന്ന താളിൽനിന്ന് ശേഖരിച്ചത്