താൾ:Sree Kashimahathmyam Kilippattu 1907.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൦൩
പഞ്ചമാദ്ധ്യായം

സച്ചിദാനന്ദസ്വരൂപമാംബ്രഹ്മംതാൻ നിശ്ചയംസ്വർന്നദീഭാവംഗമിച്ചിതു. സത്യമായൂന്നേപറയുന്നുഞാനിതിൽ ചിത്തസന്ദേഹംഭവിക്കരുതേതുമേ. മന്നിടേപുണ്യയായ്സോമോത്ഭവയാകു- മിന്നദിയുംമറ്റുംമുള്ളനദികളും ഒന്നൊഴിയാതെമന്ദാകിനീതോയത്തിൽ നന്നായ്‌നിമജ്ജനംചെയ്തുവഴിപോലേ. പാരിടമെല്ലാംപവിത്രമാക്കിക്കൊണ്ടു പാരംമഹിമയോടേവിളങ്ങീടുന്നൂ. കുംഭജന്മാവാമഗസ്ത്യമുനീശ്വര- നംഭോധിതന്നിലുള്ളോരുജലമെല്ലാം. ത‌പാണിപങ്കജത്തിങ്കലാക്കിക്കൊണ്ടു വൻപിനോടാചമനംചെയ്തതുകാലം. ഉമ്പർനദീജലത്താൽതന്നെവാരിധി സമ്പൂർണ്ണകല്ലോലമാല്യഭൃത്തായിതു. ഏവംമഹാപ്രഭാവത്തോടുപേതയായ്. നിർവ്വാണതോയസമൂഹപ്രവാഹയായ്. ഗോവിന്ദപാദാരവിന്ദസംഭ്രതയായ് കേവലംദർശനമാത്രപാപഘ്നിയായ്. സർവ്വജ്ഞമസ്തകലാളിതയാകിയ ദേവിയാംഭാഗീരഥീജഹ്നുനന്ദനാ നിവ്വാണമോയശങ്കരക്ഷേത്രത്തിൽ സർവ്വദാപ്രത്യക്ഷയായ്‌വിളങ്ങീടുന്നു. ചിന്തിച്ചുകാ൹കിലോരോന്നുതന്നേയിഹ സന്തതംമോക്ഷാംപ്തിസാധനമാണെല്ലൊ. പിന്നെരണ്ടുംകൂടിമോക്ഷത്തെയേകുന്നി- തെന്നുള്ളതിൽചിത്രമെന്തുവിചാരിച്ചാൽ. കീകടത്തിങ്കൽമരിച്ചവനാകിലു- മേകാന്തപാപകർമ്മശ്രദ്ധനാകിലും. യാതൊരുത്തൻതന്റെ‌യസ്ഥിഖണ്ഡംപരി പൂതയായീടുന്ന‌മന്ദാകിനീതന്നിൽ. ദൈവയോഗത്താൽപതിക്കുന്നതാകിലോ കേവലമായവൻതാനുമപ്പോൾത്തന്നെ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/107&oldid=171251" എന്ന താളിൽനിന്ന് ശേഖരിച്ചത്