Jump to content

താൾ:Sree Kashimahathmyam Kilippattu 1907.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨ ===== കാശിമാഹാത്മ്യം =====

സ്വപ്രമാദത്താൽകൃതമായപാതകം ക്ഷിപ്രംനശിപ്പിക്കവേണനെന്നാകിലോ. തല്പാപനാശേച്ശയോടുകൂടിസ്സദാ മുപ്പുരാരതിയാംവിശ്വേശ്വരൻതന്റെ. ക്ഷേത്രത്തെനിത്യംപ്രദക്ഷിണംചെയ്യേണ- മത്യന്തഭക്തിയോടെന്നുധരിച്ചാലും. വാരാണസിയാംപുരിതൻപ്രദക്ഷിണം പാരാതയനങ്ങൾരണ്ടിലുംചെയ്യേണം. സംവത്സരംതോറുമെങ്കിലുംകാശിയെ സ്സംവൃദ്ധഭക്ത്യാപ്രദക്ഷിണംചെയ്യേണം. ലിംഗഭൂതങ്ങളിലെല്ലാറ്റിലുംസദാ തിങ്ങിനഭക്ത്യൈവപൂജചെയ്തീടേണം. രുദ്രസൂക്തത്തെനിത്യംജപിച്ചീടേണം രുദ്രമന്ത്രത്തെയുംശീലിച്ചുകൊള്ളേണം. രുദ്രരൂപത്തെയുംപ്രാണമന്ത്രത്തെയും വിദ്യാവിജിതേന്ദ്രിയനായ്ജപിക്കേണം. ഏറ്റംവിരക്തനായ്കാമനാഹീനനായ് ചെറ്റുമേദ്വേഷദംഭാദികൾകൂടാതെ കൂറ്റൻമുതുകേറുമീശ്വരാവാസമാം കുറ്റമറ്റുള്ളോരുവാരാണസീപുരെ. നിത്യവുംവാണുകൊണ്ടീടുന്നവൻസദാ സത്യമാംബ്രഹ്മരൂപംകണ്ടുമേവുന്നു. തിർത്ഥസാമർത്ഥ്യസംസത്തായിരിക്കുന്നോ- രുത്തമഭാഗീരഥിയാൽവിമിശ്രയാം. വാരാണസിയിങ്കൽമുക്തിസാദ്ധ്യമതിൽ പാരമാശ്ചര്യമെന്തൊന്നുള്ളതോർക്കുകിൽ. ഒന്നുമറിയാതെയോബുദ്ധിപൂർവ്വമോ തന്നുടെതോയേശരീരമുപേക്ഷച്ച. ധന്യനുകേവലാമന്ദാകിനീജഹ്നു നന്ദനാമോക്ഷംകൊടുക്കുന്നിതുദൃഢം. ഏതൊരുജന്തുവെന്നാകിലുംഭൂതലെ സാദരംഗംഗയിൽദേഹമുപേക്ഷിച്ചൽ. പാതകംതൽസംഗമത്താൽനശിച്ചുടൻ പൂതനായ്ബ്രഹ്മഭാവംലഭിക്കുംദൃഢം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/106&oldid=171250" എന്ന താളിൽനിന്ന് ശേഖരിച്ചത്