താൾ:Sree Kashimahathmyam Kilippattu 1907.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൯൮
കാശിമാഹാത്മ്യം

കുന്ദർപ്പവൈരിയാംവിശ്വൈകനായകൻ തന്നാജ്ഞയെശ്ശിരസാവഹിച്ചാദരാൽ. ക്ഷേത്രബഹിർഭാഗദേശേവസിച്ചുകൊ- ണ്ടാർത്താർത്തിനാശനനായവിശ്വേശന്റെ കാൽത്താരടിയിണപൂജിച്ചുവന്ദിച്ചു ചിത്തശുദ്ധ്യാവസിച്ചീടിനാൻവ്യാസനും. എന്നതുകൊണ്ടുരാഗാദ്രിവേർപെട്ടുള്ള ധന്യരാംമുഖ്യാധികാരികളാൽത്തന്നേ. സേവിപ്പതിന്നുവാരാണസീയോഗ്യയെ- ന്നേവരുംചിത്തെധരിച്ചുകൊണ്ടീടുവിനും കേവലംനിങ്ങൾചോദിച്ചതുകാരണാ- ലേവമെല്ലാംഞാനുരച്ചേൻമുനികളെ. വാരാണസീപരിമാണത്തെയുമിനി യീരണംചെയ്തീടുവൻകേട്ടുകൊള്ളുവിൻ. മദ്ധ്യമേശംതുടങ്ങീട്ടുനേരേപുന- രുത്തമദേഹലിവിഘ്നേശനോളമായ്. സൂത്രംപിടിച്ചങ്ങുനാലുദിക്കിങ്കലു. മത്തരംമണ്ഡലാകാരമായ്‌ചുറ്റിയാൽ. തത്രഭവിക്കുന്നയാതൊരു‌രേഖതൻ മദ്ധ്യത്തിലുത്തമമാംമഹാക്ഷേത്രത്തെ. കാശിയെന്നിങ്ങിനേചൊല്ലുന്നുവേദങ്ങ ളീശ‌വാസസ്ഥാനമാമവിടെത്തന്നെ. മുക്തിപ്രതിഷ്ഠയുംചെയ്തുകാശിക്കുള്ളിൽ നിത്യംവിശേഷഫലസാധനമായി വാരാണസിയെന്നനാമധേയത്തോടു- മീരേഴുലോകങ്ങളിലുംപ്രസിദ്ധമായ്. പാരംപരമമാംക്ഷേത്രംമഹാത്ഭുതം നേരേവിളങ്ങുന്നിതെന്നറിഞ്ഞീടുവിൻ. നേരൊടക്ഷേത്രത്തിനുള്ളോരളവിനെ യീരണംചെയ്തീടുവൻകേട്ടുകൊണ്ടാലും. പേരെഴുംക്കൈവടക്കുനദികൾക്കു നേരേകിഴക്കുവാരണാസിയുംതഥാ. പശ്ചിമഭാഗത്തുജാഹ്നവിയുംപാശ ഹസ്തനായിടുംവിനായകദേവനും.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/102&oldid=171246" എന്ന താളിൽനിന്ന് ശേഖരിച്ചത്