താൾ:Sree Kashimahathmyam Kilippattu 1907.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൯൭
പഞ്ചമാദ്ധ്യായം

വൻകരിവീരചർമ്മാംബരധൂർജ്ജടെ പങ്കവിനാശനപാർവ്വതീവല്ലഭ. തുംഗഭുജംഗവിഭ്രഷമഹാദേവ ഗംഗാധരഗരുഡദ്ധ്വജസേവിത. പിംഗജടാജൂടമണ്ഡലമണ്ഡിത പങ്കജബാണാന്തകനമസ്തേസദാ. ഇങ്ങിനെവ്യാസാദിയായമുനിജനം തിങ്ങിനഭക്ത്യാപുകഴ്ന്നോരനന്തരം. അംഗജാരാതിയാംവിശ്വേശ്വരൻമുനി- പുംഗവനാകിയവ്യാസനോടന്നേരം. കോപിച്ചുകൊണ്ടെന്നുതോന്നുമാറിങ്ങിനെ ശ്രീപരമേശ്വരൻതാനുമരുൾചെയ്തു. ദ്വൈപായനമുനേപോകപുറത്തുനീ യാവസിപ്പാനത്രയോഗ്യനല്ലേതുമേ. കോപരാഗദ്വേഷമാനസന്മാർക്കിഹ മേപുരീവാസത്തിനർഹയല്ലോർക്കെടൊ. നിന്നെമദേകശരണനെന്നുള്ളതു നന്നായറിയുന്നുഞാനുംമഹാമതെ. എന്നതുകൊണ്ടുനിന്നോടുപറയുന്നി- തിന്നതുകേട്ടുകൊണ്ടാലുംമുനിവര. എന്നുടെക്ഷേത്രത്തിൽനിന്നൊട്ടുദൂരവെ ചെന്നുവസിച്ചുനിഷ്കാമനായ്സന്തതം. ഉന്നതഭക്തിയോടുംകൂടിനിത്യവു- മെന്നെയാരാധിച്ചുകൊൾകവഴിപോലെ. പിന്നെനീ രാഗാദിനിർമ്മുക്തനായ്മമ- മന്ദിരേവാണുകൊണ്ടീടുകമാമുനേ. എന്നിങ്ങിനേഭഗവാൻവിശ്വനായകൻ പന്നഗഭ്രഷണൻദേവൻദയാപരൻ. വൃന്ദാരകദ്രുമ തുല്യൻമഹേശ്വരൻ. ധന്യനാംമാമുനിതന്നോടരുൾചെയ്തു മന്ദംമറഞ്ഞരുളീടിനാനീശ്വരൻ. പിന്നെവേദവ്യാസനാംമുനിനായകൻ തന്നുടെശിഷ്യവൃന്ദത്തോടൊരുമിച്ചു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/101&oldid=171245" എന്ന താളിൽനിന്ന് ശേഖരിച്ചത്