താൾ:Sree Kashimahathmyam Kilippattu 1907.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വേഷംധരിച്ചുമുനിജനമാമാനയ- ഷോഷവുംചെയ്തുവാണീടുംസഭാന്തരെ,‌ സർവ്വമുനികളുംനോക്കിയിരിക്കവെ സർവ്വജ്ഞനാംവ്യാസമാമുനിതന്നുടെ. നേരിട്ടുചെന്നീടിനാൻശങ്കയെന്നിയേ‌ പാരംനിഷിദ്ധനെന്നാലും മുഹുരപി. ദ്വൈപായനനാംമുനിയുമതുകണ്ടു കോപവിദ്വേഷസമാകുലനായുടൻ ശ്രീപാർവ്വതീകാന്തനെന്നറിഞ്ഞീടാതെ ശാപേനഭസ്മീകരിപ്പാനൊരുങ്ങിനാൻ അന്നേരംമാശുഭഗവാൻ പുരാന്തകൻ പന്നഗഭൂഷണൻവിശ്വേശ്വരൻപരൻ ഇന്ദ്രാദിവൃന്ദാരകവൃന്ദസേവിത- നിന്ദിരാവല്ലഭപൂജതാ ഫ്രിദ്വയൻ ചന്ദ്രചൂഢൻലോകശങ്കരൻശങ്കരൻ കന്ദർപ്പവൈരിമറഞ്ഞാനതുനേരം. നിഷ്കളങ്കായുതശാരദേന്ദുപ്രഭാ ധിക്കൃതിജാഗത്രകപ്രഭായുക്തനായ് മാർത്താണ്ഡചന്ദ്രാഗ്നിലോചനനീശ്വര- നാർത്താത്തിനാശനൻദേവൻമഹേശരൻ കാർത്യായിനിദേവിതന്നാൽ പരിരബ്ധ- മൂർത്തിയായ് നാനായുധോജ്വലിതങ്ങളാം. പത്തുകരാംഭോരഹങ്ങളോടുതടാ‌‌‌‌ പ്രത്യക്ശനായ്പുരോഭാഗേവിളങ്ങിനാൻ ഇത്തരമഗ്രഭാഗേപരിശോഭിക്കു- മിത്രിലോകീശനാമീശനെക്കണ്ടുൻ സത്യവതീസുതൻമുന്പാമുനിഗണ‌‌ മതൃത്ഭുതംപൂണ്ടുതച്ചരണാംബുജേ ഭക്ത്യാനമിച്ചേഴുനീറ്റുബഹുവിധ സ്തോത്രങ്ങളാലീശനെസ്തുതിച്ചീടിനാർ ശങ്കരശംഭോമഹാദേവഗശാപതെ ‌തിങ്കൾക്കുലാധരവിശ്വനാഥവിഭോ പങ്കജ്ജന്മാദിനിർജ്ജരസേവിത‌ പങ്കജബാന്ധുവചന്ദ്രാഗ്നിലോചന

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/100&oldid=171244" എന്ന താളിൽനിന്ന് ശേഖരിച്ചത്