താൾ:Sree Kamba Ramayana kadhamrutham 1928.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86 കമ്പരാമായണ കഥാമൃതം

അത് കേട്ടു ഹനുമാൻ വിശ്വരൂപമെടുത്തു മഹേന്ദ്രത്തിന്റെ മുകളിൽ നിന്നു ചാടുകയും ചെയ്തു.

കിഷ്കിന്ധകാണ്ഡം സമാപ്തം


സുന്ദരകാണ്ഡം

ലങ്കാപ്രവേശനം

ഹനുമാൻ സമുദ്രത്തിന്റെ മുകൾ ഭാഗത്തിൽ ആകാശമാർഗ്ഗമായിപ്പോകുമ്പോൾ നാഗജനനിയായ സുരസ എന്ന സ്ത്രീ വന്നു തടുക്കുകയും വായപിളർന്നു ഹനുമാനെ വിഴുങ്ങുവാനായി അടുത്തുചെല്ലുകയും ചെയ്തു. ഹനുമാൻ പലവിധമായ വാക്കുകളെപ്പറഞ്ഞിട്ടും അവൾ പിന്മാറാഞ്ഞതിനാൽ തന്റെ ശരീരത്തെ വണ്ണം വെപ്പിക്കയും അതുകൊണ്ടൊന്നും ഫലിക്കാത്തതിനാൽ ഒടുവിൽ ഹനുമാൻ തന്റെ ദേഹത്തെ ഏറ്റവും ചെറുതാക്കി സുരസയുടെ വദനത്തിൽ പ്രവേശിച്ചു കടിപ്രദേശത്തുകൂടി പുരത്തുവരികയും ചെയ്തു. ഇതുകണ്ടു ഏറ്റവും സന്തോഷിച്ചു സുരസ ഇപ്രകാരം പറഞ്ഞു. ഹേ ഹനുമൻ നിന്റെ ബലത്തെ പരീക്ഷിപ്പാനായി എന്നെ ദേവന്മാർ അയച്ചിട്ടാണ് ഞാൻ വന്നത് എനിക്കു വളരെ സന്തോഷമായി. നീ സുഖമായി പോയ് വരിക. ഞാൻ ദേവകളോടു വിവരം പറവാൻ പോകുന്നു എന്നു പറഞ്ഞ് സുരസ പോയി. ഹനുമാൻ പിന്നെയും ആകാശമാർഗ്ഗമായി പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഛായാഗ്രഹണി എന്ന അസുരസ്ത്രീ ഹനുമാന്റെ നിഴൽ പിടിച്ചുനിർത്തിക്കളകയും ഹനുമാൻ അവളെ കാലു കൊണ്ടു ചവിട്ടിക്കൊന്നു അവളുടെ കുടൽമാല കഴുത്തിലണിഞ്ഞും കൊണ്ടു പിന്നെയും യാത്രയാകയും ചെയ്തു. അനന്തരം സമുദ്രത്തിൽ കിടക്കുന്ന മൈനാകമെന്ന പർവ്വതം സമുദ്രത്തിൽ നിന്നുയർന്നു ഹനുമാന്റെ മാർഗ്ഗ മദ്ധ്യേ വന്നു ഹനുമാനോടു ഇപ്രകാരം പറഞ്ഞു. ഹേ മാരുതേ! പണ്ടു ഇന്ദ്രൻ പർവ്വതങ്ങളുടെ പക്ഷങ്ങൾ വെട്ടുവാൻ ശ്രമിച്ചപ്പോൾ നിന്റെ അച്ഛനായ വായുദേവൻ എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/99&oldid=171241" എന്ന താളിൽനിന്ന് ശേഖരിച്ചത്