താൾ:Sree Kamba Ramayana kadhamrutham 1928.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സമുദ്രതരണം 85

നമ്മുടെ സംഘത്തിൽ ആരാണ് സമർത്ഥൻ ,എന്നതിനെക്കേട്ട് വാനരങ്ങൾ ശരണം ജാംബവരാജ! പക്ഷി പറഞ്ഞതിനെ വിശ്വസിപ്പാൻ തരമില്ല. കാരണം , ചലനസ്വഭാവത്തോടു കൂടിയ ഈ സമുദ്രമദ്ധ്യത്തിൽ ഒരു രാജധാനിയുണ്ടെന്നു പറഞ്ഞാൽ ആർക്കെങ്കിലും തൃപ്തി വരുമോ? സമ്പാതിയുടെ വാക്കിനെ വിശ്വസിച്ച് ചാടി അവിടെ രാജധാനി കണ്ടില്ലെന്നു വരികിൽ പിന്നെ ചാടിയവർക്കെന്താണൊരാസ്പദമുള്ളത്?വെള്ളത്തിൽ വീണു മരിക്കുക എന്നല്ലാതെ വേറെ വല്ല നിവൃത്തിയും ഉണ്ടോ. സമ്പാതി പരഞ്ഞത് വ്യാജമാമെന്നതിന്നു സംശയമില്ല. എന്നതിനെക്കേട്ടു ജാംബവാൻ പറയുന്നു.ഹേ അംഗദരാജൻ!സമ്പാതിയുടെ വാക്കു അസത്യമാണെന്നു ഒരുകാലത്തും പറയുവാൻ പാടുള്ളതല്ല.രാമസ്വാമിയുടെ തിരുനാമമന്ത്രത്താൽ ജീവിച്ചവനാണ് സമ്പാതി. എന്നു തന്നെയല്ല സ്വാമികാര്യാർത്ഥം ജടായു പ്രാണനെ ഉപേക്ഷിച്ചിരിക്കുന്നു. സ്വാമി വിഷയത്തിൽ അവർ പരമ ഭക്തന്മാരാണ്. ലങ്കയെന്ന രാജധാനി സമുദ്രമദ്ധ്യത്തിലാണെന്നു മുമ്പു തന്നെ എനിക്കറിവുണ്ട്. ആയതുകൊണ്ടു ഈ സംഘത്തിൽ സമുദ്രം ചാടുവാൻ ആർക്കു കഴിയും എന്നു അറിയുകയാണ് വേണ്ടത് . എന്നതിനെക്കേട്ടു വാനരങ്ങൾ, പത്തുമുതൽ നൂറുയോജന വരെ ചാടാമെന്നും അംഗദൻ അങ്ങോട്ടു ചാടാം ഇങ്ങോട്ടു ചാടുവാൻ എന്നാൽ അസാദ്ധ്യമാണെന്നും പറഞ്ഞു. അതു കേട്ടു ജാംബവാൻ ഹനുമാനോടു ഹേ ഹനുമാൻ !നീ എന്താണ് ഒന്നും തന്നെ പറയാതിരിക്കുന്നത്. ഞങ്ങൾ നിണക്കു സഹായത്തിന്നായി വന്നുവെന്നല്ലാതെ ഭാരമെല്ലാം നിന്റെ വക്കലാണ്.ഭഗവാൻ നിന്നെ വിളിച്ചു കറി അടയാളമായ കണയാഴി നിന്റെ പക്കലാണ് തന്നിട്ടുള്ളത്. ഇപ്പോൾ സമ്പാതി പറഞ്ഞ വാക്കുകളെ കേട്ടില്ലേ? എന്നു ചോദിച്ചു. അതിനെക്കേട്ടു ഹനുമാൻ ശരണം ജാംബവാൻ! സാദ്ധ്യമല്ലാത്ത കാര്യത്തിൽ സംസാരിച്ച് ഫലമെന്താണ്.എന്നാൽ സമുദ്രം ചാടുവാൻ അസാദ്ധ്യമാണെന്നു പറഞ്ഞതിനെക്കേട്ടു ജാംബവാൻ ആലോചിച്ചു മാരുതിയുടെ പൂർവ്വചരിത്രങ്ങളെപ്പറഞ്ഞു കേൾപ്പിക്കുകയും

7*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/98&oldid=171240" എന്ന താളിൽനിന്ന് ശേഖരിച്ചത്