താൾ:Sree Kamba Ramayana kadhamrutham 1928.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

84 കമ്പരാമായണകഥാമൃതം

സ്ത്രീകളെ അപഹരിക്കുകയാണ് പ്രവൃത്തി. നീ ഇങ്ങോട്ടു പോരിക എന്നു പറഞ്ഞതിനെക്കേട്ടു മൃഗണ്ഡ്വാൻ രാവണനെ വിട്ടു എന്റെ അടുക്കലേക്കു വന്നു. അതു ജാനകിയാണെന്നു മനസ്സിലാക്കിയിരുന്നുവെങ്കിൽ രാവണവധം അപ്പോൾ കഴിച്ചിരുന്നു. എന്തു ചെയ്യാം. ആയതുകൊണ്ടു നിങ്ങൾ എന്നെഎടുത്തു സാഗരതീരത്തിൽ കൊണ്ടുപോയി വെക്കുവിൻ. ഏന്നു സമ്പാതി പറഞ്ഞപ്രകാരം വാനരങ്ങൾ എടുത്തു സാഗരതീരത്തിൽ കൊണ്ടുപോയി വെക്കുകയും സമ്പാതി ജടായുവിന്നു വേണ്ടുന്ന മരണാനന്തര കർമ്മങ്ങളെ ചെയ്ത ശേഷം എല്ലാവരോടും രാമനാമം ജപിപ്പാനായിപ്പറകയുകയും വാനരങ്ങൾ കണ്ണടച്ചു രാമനാമം ജപിക്കുകയും ചെയ്തു.ഉടനെ സമ്പാതിയുടെ പക്ഷങ്ങളെല്ലാം മുളച്ചു സുഖപ്പെട്ടു. അന്നതരം സമ്പാതി ഞാൻ നിങ്ങൾക്കു ഒരു വാക്ക് സഹായം ചെയ്യാമെന്നു പറഞ്ഞു ആകാശമാർഗ്ഗമായി പറന്നു ജാനകിയെ നോക്കിക്കണ്ടു വാനരങ്ങളെ നോക്കിപ്പറയുന്നു.ഹേ വാനരന്മാരെ ജാനകിയെ രാവണൻ കൊണ്ടുപോയി അശോകവനത്തിൽ ചിറവെച്ചിരിക്കുന്നു.ആയതുകൊണ്ട് ,നിങ്ങളിൽ സമർത്ഥനായ ഒരുത്തൻ സമുദ്രതരണം ചെയ്ത് ലങ്കയ്ക്കുപോയാൽ ജാനകിയെക്കാണാം . ഇവിടെ നിന്നു ഒരു നൂറുയോജന ചാടിയാൽ ലങ്കയുടെ ഉത്തരഗോപുരത്തേയ്ക്കു പോകാം . ജാനകിയെക്കണ്ടു മടങ്ങി രാമസ്വാമിയോടു ചെന്നു സംഗതി പറയുമ്പോൾ സമ്പാതിയുടെ വാക് സഹായത്താൽ ലങ്കക്കു പോവാൻ ഇടവന്നതാണെന്നു ഭഗവാനോടു പറയണം. എന്നിങ്ങനെ പറഞ്ഞ് സമ്പാതി പറന്നുപോയതിന്നനന്തരം ജാംബവാൻ വാനരങ്ങളോടു പറയുന്നു. സമുദ്രതരണം

ഹെ വാനരന്മാരെ! സർവ്വേശ്വരനായ സ്വാമിയുടെ തിരുനാമം ജപിച്ചപ്പോൾ ഉണ്ടായ അത്യത്ഭുതം കണ്ടില്ലേ? സമ്പാതി എന്ന പക്ഷി പറഞ്ഞപ്രകാരം സമുദ്രമദ്ധ്യത്തിലാണു ലങ്ക എല്ല രാജധാനി ജാനകി അവിടെ പ്രാണനോടു കൂടി അശോകവനത്തിൽ ചിറയിലിരിക്കുന്നു. ആയതുകൊണ്ടു സമുദ്രം ചാടുവാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/97&oldid=171239" എന്ന താളിൽനിന്ന് ശേഖരിച്ചത്