താൾ:Sree Kamba Ramayana kadhamrutham 1928.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണം സ്വാമിൻ! അടിയൻ സിംഹാസനത്തിൽ ഇരുന്നും നിന്തിരുവടി തൃണാഗ്രത്തിൽ ഇരുന്നും കഴിയുന്നതായാൽ വലിയ കഷ്ടമാണ്. കിഷ്കിന്ധ എന്ന രാജധാനി കുരങ്ങന്മാരുടെ വാസസ്ഥലം എന്ന ഒരു കുറ്റമല്ലാതെ വേറെ ഒന്നും കുറവില്ല. സ്വർഗ്ഗത്തിന്നു തുല്യമാണ്. ആയതുകൊണ്ടു ഈ മഴക്കാലമായ നാലുമാസം കഴിയുന്നവരെ നിന്തിരുവടി കിഷ്കിന്ധയിൽ വന്നു വസിക്കണം. എന്നു പറഞഞതിനെക്കേട്ടു ഭഗവാൻ സുഗ്രീവനോടു ഹെ സുഗ്രീവാ നിന്റെ രാജധീനിക്കു തെറ്റുണ്ടായതിനാൽ ഞാൻ വരാതിരുന്നതല്ല. പതിന്നാലു സംവത്സരം വനദീക്ഷക്കായ്ക്കൊണ്ടാണ് അയോധ്യ വിട്ടു ഞാൻ വന്നിട്ടുള്ളത്.ആയതു കൊണ്ടു രാജാക്കൾ വസിക്കുന്ന രാജധാനിക്കു വരുവാൻ പാടുള്ളതല്ല. നീ അംഗദനെ എളയ രാജാവാക്കി വാഴിക്കുക അവനെ നീ വല്ലതും ഉപദ്രവിച്ചാൽ അതു എന്നെ ഉപദ്രവിച്ചതു പോലെയാണ്. എന്നു പറഞ്ഞു സുഗ്രീവനേയും അംഗദനെയും അയച്ചു ഹനുമാനെ വിലിച്ചു ഭഗവാൻ ഹെ മാരുതെ! നീ സുഗ്രീവനൊരുമിച്ചു കിഷ്കിന്ധയിൽ പോയി നാലു മാസംവരെ പ്രജകളെ രക്ഷിച്ച് ശരത്കാലം പിറന്ന ഉടനെ പടകളോടു കൂടെച്ചെന്നു സീതാന്വേഷണം പൂർത്തിയാക്കണം.ഭാരമെല്ലാം നിന്റെ പക്കലാമ് സുഗ്രീവൻ നിരക്ഷരകുക്ഷിയാമ്. നിന്റെ ഭാവം കാണുമ്പോൾ നിനക്കു എന്നെ പിരിയുന്നതിൽ സങ്കടമുണ്ടെന്നുതോന്നുന്നു.അങ്ങിനെ ആയാൽ വിരോധമുണ്ട്.എന്തെന്നു വെച്ചാൽ നിന്റെ ഗുരുവായ ആദിത്യനോടു സുഗ്രീവന്നു മന്ത്രിയായിരിക്കാമെന്നു നീ സത്യം ചെയ്തു കൊടുത്തിട്ടുണ്ട്.ആയതു തെറ്റിച്ചാൽ ഗുരു നിന്ദ എന്ന ദോഷം അനുഭവിക്കേണ്ടി വരും . എന്നു പറഞ്ഞു ഹനുമാനേയും കിഷ്കിന്ധയ്ക്കയച്ചുഭഗവാനും ലക്ഷ്മണനും മാല്യവാൻ എന്ന ഗിരിയുടെ മുകളിൽ വസിച്ചു. സുഗ്രീവൻ കിഷ്കിന്ദയിൽ പോയി രാജ്യഭാരമെല്ലാം ഹനുമാനെ ഏല്പിച്ചു മദ്യപാനവും ചയ്തു രുമയോടു കൂടി കേളീഗ്രഹം പ്രവേശിച്ചു.ിവിടെ ഭഗവാൻ മാല്യവാൻ ഗിരിയുടെ മുകളിൽ ഘനാഘനങ്ങളായ മേഘങ്ങളുടെ വൃഷ്ടിയേറ്റുപത്നിയെ പ്പിരിഞ്ഞ വേദനയാൽ അത്യന്തം സങ്കടത്തെ അനുഭവിച്ചുനാലു മാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/88&oldid=171230" എന്ന താളിൽനിന്ന് ശേഖരിച്ചത്