ലങ്കാ മർദ്ദനം 95
പോയി ജാനകിയുടെ മരണാനന്തരാപേക്ഷകളെ ചെയ്തു കൊള്ളുവാൻ ഭഗവാനോടു പ്രത്യേകം പറയണം. എന്നതിനെക്കേട്ടു ഹനുമാൻ ശരണം സർവ്വേശ്വരി!ഇങ്ങിനെ ഒന്നും പരിഭവവാക്കുകൾ പറയണമെന്നില്ല. ഒരു മാസത്തിന്നുള്ളിൽ ചിറ വീണ്ടും കൊണ്ടു പോകുന്നതിന്നു യാതൊരു വാദവും ഇല്ല . ഉടനെ സ്വാമിയോടു വിവരങ്ങളെ പറഞ്ഞ് അവിടെ നിന്നു പുറപ്പെട്ട് ലങ്കയിൽ വരുന്നുണ്ട്. വന്ന ഉടനെ വാനരങ്ങളുടെ ആർപ്പു നാദവും സ്വാമിയുടെ ശിലദ്ധ്വനിയും നിന്തിരുവടിയെ കേൾപ്പിക്കും. മേലിൽ യാതൊന്നിനും ഭയപ്പെടേണമെന്നില്ല. അടിയന്നു പോകുവാൻ കല്പന തരുവാൻ അപേക്ഷിക്കുന്നു. എന്നതിനെക്കേട്ടു പോവാൻ ജാനകി കല്പന കൊടുക്കുകയും അതു കേട്ടു മാരുതി ശരണം സർവ്വേശ്വരി! ഭഗവാനെ പിരിഞ്ഞ മുതൽ ഇതു വരെ അടിയൻ ആഹാരാദികളൊന്നും ചെയ്തിട്ടില്ല. ഇതാ കാണുന്ന കദളിവനത്തിൽ കടന്നു ഫലപക്വങ്ങളെ ഭുജിപ്പാൻ സമ്മതം തരേണമെന്നതിനെക്കേട്ടു ജാനകി സമ്മതം കൊടുത്തു രാക്ഷസന്മാർ അറിയരുതെന്നു പറഞ്ഞയക്കുകയും ചെയ്തു. ലങ്കാമർദ്ദനം
അനന്തരം മാരുതി കദളിവനത്തിൽ കടന്ന് രാവണൻ കണികാണുന്ന പൊന്മലയെടുത്ത് സമുദ്രത്തിൽ എറിയുകയും വൃക്ഷങ്ങളെല്ലാം പറിച്ചു ഒന്നോടൊന്നടിച്ച് തിലസദൃശപ്പെടുത്തുകയും അതു കണ്ട് വരുന്ന രാക്ഷസന്മാരെയെല്ലാം അടിച്ചു നിഗ്രഹിക്കുകയും അനന്തരം തോരണത്തിൽ കയറി ഇരുന്നതിനെക്കണ്ട് ദൂതന്മാർ ചെന്നു രാവണനോടു പറയുകയും അതു കേട്ടു രാവണൻ ജന്മുമാലിയെ അയയ്ക്കുകയും ഹനുമാൻ ജന്മുമാലിയെ കയ്യിൽ ഉണ്ടായിരുന്ന പാശത്താൽ അവനെ കുലചെയ്കയും അനന്തരം പഞ്ചസേനാധിപന്മാർ യുദ്ധത്തിന്നു വരികയും അവരേയും ഹനുമാൻ നിഗ്രഹിക്കുകയും ചെയ്തു .ആ വിവരം രാവണൻ അറിഞ്ഞു തന്റെ എളയ മകനായ അക്ഷകുമാരനെ അയച്ചപ്പോൾ ഹനുമാൻ അവനെ ഭൂമിയിൽ ഇട്ടരച്ച് തിലകം തൊടുകയും ആ വിവരം രാവണൻ അറിഞ്ഞു ഇന്ദ്രജിത്തിനെ അയയ്കുകയും ഇന്ദ്രജിത്ത് വ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.