ലങ്കാ പ്രവേശനം 93
ചാരിച്ചു പങ്ങി കിളിവാതിലൂടെ ഞാൻ പുറത്തേക്കു നോക്കുകയും എന്റെ മുഖം ജലത്തിൽ പ്രതിബിംബിച്ചതിനെ ഭഗവാൻ കണ്ടു ഇതാരാണെന്നറിയേണമെന്നു ഊർദ്ധ്വമുഖമായി നോക്കുമ്പോൾ എന്നെക്കണ്ടു പുഞ്ചിരിയോടുകൂടി സഭയിലേക്കു പോകുകയും ചെയ്തു. അതു ഞാനും സ്വാമിയും മാത്രമേ അറിഞ്ഞിട്ടുള്ളു. അതും സ്വാമിയോടു പറയുക. ഭഗവാൻ എന്നെ മംഗല്യധാരണം കഴിഞ്ഞു കയ്യുപിടിച്ചു നില്ക്കുമ്പോൾ ബ്രാഹ്മണസ്ത്രീകൾ വന്നു മംഗളം പാടുകയും അവർക്കു സമ്മാനിപ്പാൻ വേണ്ടി എന്റെ കഴുത്തിൽക്കിടന്നിരുന്ന മുത്തുമാലക്കായി ഭഗവാൻ എന്റെ കചത്തിൽ മെല്ലെ ഒന്നു നുള്ളുകയും അതിനെ ഞാൻ മനസ്സിലാക്കി മുത്തുമാലയെടുത്തുകൊടുക്കുകയും ഉടനെ ഭഗവാൻ ബ്രാഹ്മണസ്ത്രീകൾക്കു സമ്മാനിക്കകയും ചെയ്തിട്ടുണ്ട്. അതു സഭാവാസികളാരും അറിഞ്ഞിട്ടില്ല .ഇതും കണവനോടു പറയുക. എന്നു തന്നെയല്ല. കല്യാണം കഴിഞ്ഞു നാലാം ദിനം ഞാനും കണവനും പള്ളിയറയിൽ പ്രവേശിക്കുകയും കാലമർത്തേണമെന്നു എന്നോടു ഭഗവാൻ പറഞ്ഞപ്പോൾ എന്റെ കയ്യിൽക്കിടന്നിരുന്ന മോതിരഞ്ഞളെ ഊരിവെച്ചു ഞാൻ കാലമർത്തിയതു ഭഗവാൻ കണ്ടു. എടീ എന്റെ പാദശുശ്രൂഷയിൽ ഉപരിയോ നിന്റെ മോതിരം എന്നു പറഞ്ഞതിനെക്കേട്ടു സ്വാമി മോതിരത്തിന്റെ വൈഭവത്താലല്ല. നിന്തിരുവടിയുടെ പാദവൈഭവമാലോചിച്ച ഭയത്തിനാലാണ്. നിന്തിരുവടി മിഥിലക്കു വരുന്ന വഴിയിൽ ഭഗവാന്റെ പാദസ്പർശനത്താൽ കല്ലായ്ക്കിടന്ന ഒരു പാറ പെണ്ണായി എന്നു കേട്ടിട്ടുണ്ട്.അതുപോലെ എന്റെ കയ്യിൽ കിടക്കുന്ന മോതിരങ്ങളിൽ രത്നക്കല്ലുകൾ പതിച്ചിട്ടുണ്ടാകകൊണ്ടു ആയതും പാദസ്പർശനത്താൽ പെണ്ണായിവന്നാൽ ഞാൻ കുടിക്കുന്ന കഞ്ഞിയിൽ മണ്ണായിപ്പോകുമെന്നു ഭയപ്പെട്ടു മോതിരം കഴിച്ചു വെച്ചതാണ്. എന്നു ഞാൻ പറഞ്ഞതിനെക്കേട്ടു ഭഗവാൻ എടീ ജാനകീ!ഈ ജന്മത്തിൽ നീയല്ലാതെ അന്യസ്ത്രീകളെ എന്റെ മനസാ വാചാ കർമ്മണാ ഞാൻ തീണ്ടുന്നതല്ലെന്നു ഒരു വരം പള്ളിയറയിൽ വെച്ചു തന്നിട്ടുണ്ട്. ആയതും ഞാനും സ്വാമിയുമല്ലാതെ മറ്റാരും അ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.