താൾ:Sree Kamba Ramayana kadhamrutham 1928.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

92 കമ്പരാമായണകഥാമൃതം

ടിയൻ ചാടിക്കടന്നാണ് വന്നതു എന്നു പറഞ്ഞതിനെക്കേട്ടു ജാനകി ഹേ മാരുതെ! നിന്റെ അവസ്ഥക്കു ഞാൻ ഏഴാം സമുദ്രത്തിന്റെ മറുകരയിൽ ഇരിക്കേണ്ടിയിരുന്നു. എന്നാലെ നിന്റെ ശക്തിക്കു മതിയാവുകയുള്ളു.ആയതു കൊണ്ടു എന്റെ പ്രാണരക്ഷ ചെയ്ത നീ എന്നേക്കും ദീർഘായുഷ്മാനായ് ഭവിക്കുക എന്നനുഗ്രഹിച്ചു കയ്യിൽ ഉണ്ടായിരുന്ന ചൂഡാരത്നത്തെ ഭഗവാനു കാണ്മാനായി ഹനുമാൻപക്കൽ കൊടുത്തു സ്വാമിയെ എന്നേക്കു കാണ്മാൻ എടവരുമോ എന്നു ദുഖിക്കുന്നതിനെ കണ്ടു ഹനുമാൻ ശരണം ദേവി! നിന്തിരുവടി ദുഖിക്കേണമെന്നില്ല നിന്തിരുവടിയെ ഇവിടെ നിന്നെടുത്തു സ്വാമിവസം കൊണ്ടുപോയി വെച്ചുകളയാം എന്നു പറഞ്ഞതിനെക്കേട്ടു ജാനകി ഹനുമാനോടു അതിനെ പാടില്ല. നീ സ്വാമിഭക്തനായാലും ഒരു പുരുഷനല്ലെ . ഭഗവാനല്ലാതെ മറ്റാരും എന്നെ തൊടുവാൻ പാടുള്ളതല്ല. എന്നു തന്നെയല്ല കണവനറിയാതെ രാവണൻ എന്നെ കളവു ചെയ്തു കൊണ്ടുവന്നിരിക്കെ അതുപോലെ നീയും ചെയ്താൽ നമുക്കതു ലഘുത്വമാണ്.ആയതുകൊണ്ട് ഒരു മാസം കൂടെ നിന്നെക്കണ്ട നിമിത്തം പ്രാണനോടു കൂടെ ഞാൻ വസിക്കാം. എന്നിട്ടും കണവൻ എന്നെ വീണ്ടു കൊണ്ടു പോകാത്തപക്ഷം ഞാൻ പ്രാണനെ ത്യജിക്കും. എന്നാൽ ഭഗവാൻ അയച്ച സുനാമചിഹ്നമായ കണയാഴിയും രഹസ്യവാക്കുകളും നീഎന്നെ കേൾപ്പിച്ചതിനാലും നീ സ്വാമിയുടെ അടുക്കൽ ദാസനായിക്കൂടിയതിനു ശേഷം നടന്ന സംഭവങ്ങളെ കേട്ടതിനാലും സന്തോഷമായി. എന്നെ നീ കണ്ടുവെന്നു സ്വാമിക്കു വിശ്വാസം വരുവാൻ ചില രഹസ്യവാക്കുകളെ ഞാൻ നിന്നോടു പറയാം ആയതിനെ നീ മറക്കാതെ കണവനെ കേൾപ്പിക്കുകയെന്നു പറഞ്ഞു ജാനകി പറയുന്നു. സർവ്വേശ്വരനായ ഭഗവാൻ മിഥിലക്കു വരുന്ന അവസരത്തിൽ കന്യകാ മാടത്തിന്നരികെയുള്ള തടാകത്തിൽ ഇറങ്ങി മുഖക്ഷാളനം ചെയ്യുകയും ഞാനിരിക്കുന്നതിനു സമീപം പതിച്ചുള്ള വിശാലദർപ്പണത്തിൽ ഭഗവാന്റെ ഛായ പ്രതിഫലിച്ചു ഞാൻ കാണുകയും ഇത്ര കോമളനായ രാജകുമാരൻ ആരാണിതെന്നു നോക്കുകകയെന്നു വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/105&oldid=171222" എന്ന താളിൽനിന്ന് ശേഖരിച്ചത്