താൾ:Sree Kamba Ramayana kadhamrutham 1928.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലങ്കാപ്രവേശം 91

വന്നു ലതയെ കടിച്ചു മുറിച്ച ശരണം ലോകജനനീ! എന്നു നമസ്കരിച്ചു സർവേശ്വരിയായ നിന്തിരുവടി പ്രാണത്യഗം ചെയ്താൽ നിന്തിരുവടിയാൽ ജന്യമായ ലോകമെല്ലാം നശിച്ചുപോകും . അടിയൻ രാമദൂതനാണ്.ഭഗവാൻ തന്റെ മുദ്രമോതിരം നിന്തിരുവടി കാണ്മാൻ അടിയൻ കൊണ്ടുവന്നിട്ടുണ്ട് .മേലാൽ നിന്തിരുവടിക്കു ശോഭനകാലമാമെന്നു പറഞ്ഞു കണയാഴി ജാനകിയുടെ കരത്തിൽ കൊടുക്കുകയും ആയതിനെ ജാനകി വാങ്ങി നേത്രത്തിൽ വെച്ചു ഹനുമാനോടു ജാനകി ഹേ വീര! നീ ഒരു മനുഷ്യനുമല്ല ദേവനുമല്ല രാക്ഷസനുമല്ല ഒരു വാനരനായിട്ടാണ് കാണിന്നത് . നീ ആരാണ് . സ്വാമിദൂതനെന്നു വെച്ചാൽ സ്വാമിയെ എവിടെവെച്ചു കണ്ടു. എന്നു ചോദിച്ചതിനെകേട്ടു ഹനുമാൻ അല്ലയോ ജഗന്മാതൃകെ അടിയൻ വായു പുത്രനാണ്.അഞ്ജന എന്ന സ്ത്രീ എന്റെ മാതാവാണ് . എന്റെ നാമം ഹനുമാനെന്നാണ്. ഭഗവാനും ലക്ഷ്മണനും സീതാന്വേഷണം ചെയ്തു ദക്ഷിണമുഖന്മാരായി വരുന്ന വഴിയിൽ ഋശ്യമൂകാദ്രിയിൽ വെച്ചു സൂര്യാത്മജനായ സുഗ്രീവനെ കണ്ടു. അദ്ദേഹത്തിന്റെ മന്ത്രിയാണ് അടിയൻ. സുഗ്രീവ ശത്രുവായ ബാലിയെ വധിച്ച് അനന്തരം എഴുപതു വള്ളം കപികളെ സഹായികളായിക്കൂട്ടി നിന്തിരുവടിയെ അന്വേഷിപ്പാൻ പൂർവ്വ ദക്ഷിണ പശ്ചിമോത്തരമായ നാലു ദിക്കുകളിലേക്കും സമർത്ഥന്മാരായ വാനരങ്ങൾ പോയിട്ടുണ്ട്. അതിൽ ദക്ഷിണദിക്കിലേക്കു രണ്ടു വള്ളം വാനരങ്ങൾ തിരിഞ്ഞു വന്നിട്ടുണ്ട് . അതിൽ നിസ്സാരനായ ഒരുവനാണ് അടിയൻ. ഈസമുദ്രമദ്ധ്യേ ലങ്കയുണ്ടെന്നും ആയതിൽ നിന്തിരുവടി ഉണ്ടെന്നും അറിഞ്ഞിരുന്നുവെങ്കിൽ സമുദ്രജലം ദാഹത്തിന്നു മതിയാവുന്നതല്ലായിരുന്നു. എന്നതിനെക്കേട്ട് ജാനകി ഹേ മാരുതി! ഇത്ര ചെറുതായ രൂപത്താൽ ഈ സമുദ്രത്തെ എങ്ങനെ ചാടിക്കടന്നു. ആയതിന്റെ യഥാർത്ഥം ഗ്രഹിപ്പാൻ ആഗ്രഹിക്കുന്നു എന്നതിനെക്കേട്ട് ഹനുമാൻ ശരണം ത്രിലോകജനനീ! സംസാരസാഗരത്തെ കടക്കുവാൻ സമർത്ഥനായ ഭഗവാന്റെ കാരുണ്യമുണ്ടെങ്കിൽ ഈ ലവണസമുദ്രം കടക്കുന്നതു ഒരു ഭാരമൊ.അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/104&oldid=171221" എന്ന താളിൽനിന്ന് ശേഖരിച്ചത്