താൾ:Sree Kamba Ramayana kadhamrutham 1928.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

90 കമ്പരാമായണകഥാമൃതം

മേലിൽ നമുക്കു വേണ്ടെന്നു നിശ്ചയിച്ചു ഉപേക്ഷിച്ചുവോ എന്നും അറിയുന്നില്ല. യൗവനയക്തന്മാരായ കണവന്മാരോടുകൂടി പത്നിമാർ സുഖഭോഗങ്ങളെ അനുഭവിപ്പാനാണ് ഭാഗ്യം ചെയ്യേണ്ടത് . എന്റെ അവസ്ഥ നോക്കുക.

എന്റെ കണവനെപ്പിരിഞ്ഞ് അന്യന്റെ കരത്തിൽപ്പെട്ടു ദുഃഖിക്കാനല്ലെ ദൈവം ശിരോലേഖനം ചെയ്തത് എന്നു തന്നെയല്ല ഭഗവാൻ മിഥിലയിൽ വന്നു വില്ലു മുറിപ്പാൻ ശ്രമിച്ചപ്പോൾ എനിക്കു ഇടത്തേ ഭാഗം മിടിച്ചു, വനത്തിലേക്കു വരുവാൻ ശ്രമിച്ചപ്പോൾ വലത്തേഭാഗം മിടിച്ചു.ഇപ്പോൾ ഇതാ ഇടത്തേ നേത്രവും പുരികവും മിടിക്കുന്നു. ആയതു കൊണ്ടു ഇന്നു സ്വാമി എങ്കിലും സ്വാമിയുടെ ദൂതനെങ്കിലും വരുവാൻ എടയുള്ളതായിക്കാണുന്നു.എന്നതിനെക്കേട്ടു ത്രിജട പറയുന്നു ശരണം ജാനകി! ഞാൻ കണ്ട ചില സ്വപ്നാവസ്ഥകളെ പറയാം എന്തെന്നു വെച്ചാൽ രാവണൻ അഭ്യംഗംചെയ്തു രക്തവസ്ത്രത്തെ ധരിച്ചു തന്റെ കുഡുംബങ്ങളോടുകൂടി കാലപുരിക്കു ഗർദ്ദഭമെന്ന കഴുതപൂണ്ട രഥമേറി പോകുന്നതായ്ക്കണ്ടു. എന്നു തതന്നെയല്ല സഹസ്രദീപം എപ്പോഴും ജ്വലിച്ചു കൊണ്ടിരിക്കുന്ന മണിമണ്ഡപത്തിൽ നിന്നു ലക്ഷ്മീഭഗവതി ഒരു ദീപത്തെ എടുത്തു ബാക്കിയുള്ള ദീപങ്ങളെ കെടുത്തു വിഭീഷണന്റെ ഗൃഹത്തിലേക്കു വന്നതായും മണ്ഡോദരി വൈധവ്യം ഭവിച്ചു ദുഃഖിക്കുന്നതായും കണ്ടു.മംഗല്യസ്ത്രീകളുടെ ഗളസൂത്രങ്ങളെ വിധവസ്ത്രീകൾ പിടിച്ചു വലിച്ചു ശിരസ്സിൽ അഗ്നിപിടിപെട്ടു ഓടുന്നതായും കണ്ടു എന്നുമാത്രമല്ല മധുപാനം ചെയ്യുന്ന ഒരു വണ്ട് വന്നു എന്റെ കർണ്ണത്തിൽ ശുഭം ശുഭം എന്നരീങ്കാരം ചെയ്തുപോയി. ഇതുകളെആലോചിച്ചാൽ നിന്തിരുവടിക്കു ശുഭവും രാവണാദികൾക്കു അശുഭകാലവുമാണ്. എന്നിങ്ങിനെ പറഞ്ഞിരിക്കുന്ന മദ്ധ്യേ രാവണൻ വന്നു ജാനകിയെ നോക്കി അനേക പരിഭവവാക്കുകളെ പറഞ്ഞുപോകുകയും അനന്തരം ജാനകി മേലിൽ ഈ പാപിയുടെ കർണ്ണശൂലയായ വാക്കുകളെ കേട്ടു ജീവിച്ചിരിപ്പാൻ അസാദ്ധ്യമാണെന്നു കരുതി സമീപത്തിൽ ഉണ്ടായിരുന്ന ഒരു ലതയെ കഴുത്തിൽ കെട്ടിത്തൂങ്ങി മരിപ്പാൻ ഉദ്യോഗിക്കുകയും അതു കണ്ടു ഹനുമാൻ അതിവേഗത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/103&oldid=171220" എന്ന താളിൽനിന്ന് ശേഖരിച്ചത്