താൾ:Sree Kamba Ramayana kadhamrutham 1928.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലങ്കാ പ്രവേശം 89

ന്നു നിശ്ചയിച്ചു രാവണന്റെ പള്ളിയറയിൽ കടന്നു നോക്കി രാവണനെക്കണ്ട് ഈദ്രോഹി ജാനകീ ചോരനാണല്ലോ. ഇവനെച്ചവിട്ടി ഇവന്റെ ശിരസ്സു പൊട്ടിക്കയല്ലേ വേണ്ടതെന്നലോചിച്ചപ്പോൾ അല്ല,അങ്ങനെ ചെയ്താൽ രാമസ്വാമിയുടെ പാരകോദണ്ഡത്തിന്നു ലഘുത്വമായിത്തീരുമെന്നു കരുതി ക്ഷമിക്കുകയും ഇടത്തെഭാഗം നോക്കിയതിൽ മണ്ഡോദരിയെക്കണ്ടു ജാനകിയോ എന്നു ശങ്കിക്കുകയും കോശാദിപാദം നോക്കിയതിൽ ഭഗവാൻ പറഞ്ഞ ലക്ഷണങ്ങളൊന്നും ഒത്തു കാണാത്തതിനാലും സ്വപ്നത്തിൽ ഭ്രാന്തു വാക്യങ്ങളെപ്പറയുന്നതിനെക്കേട്ടും ഇവളുടെ ഭർത്താവ് ഉടനെ മരിച്ച് ഇവൾ വൈധവ്യ ദുഃഖം അനുഭവിപ്പാനിടവരും എന്നു മനസ്സിൽ കരുതി ഇന്ദ്രജിത്തിന്റെ ഗൃഹത്തിൽ കടന്നു ഇന്ദ്രജിത്തിനെക്കണ്ടു ഒഹോ ഇവൻ ലക്ഷ്മണനായി ഉടനേ യുദ്ധം ഉണ്ടാവും .അന്നു ഇവന്റെ പരമാർത്ഥങ്ങലെല്ലാമറിവാനിടവരും എന്നും കരുതി അവിടം വിട്ടു ഓരോ ആലയങ്ങളായി മൂന്നു നൂറായിരക്കോടി തെരുവീഥികളും തേടി ദേവിയെക്കാണാതെ അത്യന്തം വ്യസനിച്ചിരിക്കേ അശോക വനത്തിൽ നിന്നു മന്ദമാരുതനായ വായുവാൽ കൊണ്ടു വരപ്പെട്ട സൌരഭ്യ വാസനകളെ ഹനുമാൻ ഏല്ക്കുകയും ആ വാസന കേട്ടു ആ സൌരഭ്യവാസന വഴിയായി അശോകവനത്തിൽ കടന്നു പലെ ദിക്കിലും തിരഞ്ഞു പര്യവസാനം ജാനകി വസിക്കുന്ന വൃക്ഷത്തിന്റെ മുകളിൽ വന്നു രാക്ഷസസ്ത്രീകളേയും മദ്ധ്യേ ജാനകിയേയും കണ്ടു ഭഗവാൻ പറഞ്ഞ കുറി അടയാളങ്ങൾ ഈസ്ത്രീപക്കൽ ഉണ്ടാകുമോയെന്നു നോക്കി ആലോചിച്ചിരുന്നു. അങ്ങിനെ ഇരിക്കെ ജാനകി ത്രിജടയോട് , അല്ലയോ ത്രിജടസേ മാൻ പിടിപ്പാൻ പോയ ഭഗവാനു വല്ല അബദ്ധവും നേരിട്ടുവോ എന്നു തന്നെയല്ല ലക്ഷ്മണനോടു ഞാൻ പറഞ്ഞവാക്കുകളെ കണവനോടു ലക്ഷ്മണൻ പറഞ്ഞു പരിഭവിച്ചു മേലിൽ അവൾ നമുക്ക് ആവശ്യമില്ലെന്നു പറഞ്ഞു അയോദ്ധ്യക്കു മടങ്ങിയോ എന്നും അറിയുന്നില്ല. ഈ സമുദ്രമദ്ധ്യ ലങ്ക എന്ന രാജധാനിയുണടെന്നറിയാതെ വല്ല ദിക്കിലും തേടി നടക്കുന്നുവോ എന്നും അറിയുന്നില്ല. അന്യൻ കൊണ്ടുപോയ പെണ്ണിനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/102&oldid=171219" എന്ന താളിൽനിന്ന് ശേഖരിച്ചത്