താൾ:Sree Kamba Ramayana kadhamrutham 1928.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലങ്കാ പ്രവേശനം 87

ന്നെ കൊണ്ടുവന്നു ഈ സമുദ്രത്തിലാക്കി രക്ഷിച്ചതിനാൽ ഞാൻ ഇന്നും ഇവിടെ സുഖമായി പാർക്കുന്നു. എന്നാൽ അതിന്നു പ്രത്യു

പകാരമായി നിന്റെ പിതാവിന്നു വേണ്ടി യാതൊന്നും ചെയ് വാൻ എനിക്കു ഇതുവരെ സാധിച്ചിട്ടില്ല.അതിനാൽ നീ എന്റെ മേൽ ഇരുന്നു ഞാൻ തരുന്ന പക്വഫലങ്ങളെ ഭക്ഷിച്ചു ക്ഷീണം മാറ്റി പോകേണമെന്നു ഞാൻ അപേക്ഷിക്കുന്നു. എന്നിങ്ങിനെ മൈനാകത്തിന്റെ വിനയാദരങ്ങളോടുകൂടിയ ഈ വാക്കുകളെക്കേട്ടു ഹനുമാൻ പറയുന്നു ഹേ മൈനാകമേ! ഞാൻ ഇപ്പോൾ സ്വാമിയുടെ കാര്യത്തിന്നായി പോകൂകയാണ്. അതു സാധിച്ചല്ലാതെ ,ഭക്ഷിക്കുകയോ ജലപാനം ചെയ്കയോ, വിശ്രമിക്കയോ ചെയ്കയില്ലെന്നാണ് എന്റെ നിശ്ചയം. അതിനാൽ മടങ്ങി വരുമ്പോൾ ഞാൻ നിന്റെ സല്കാരം സ്വീകരിച്ചുകൊള്ളാം ഇപ്പോൾ എന്നെ നിർബന്ധിക്കരുത് എന്നു പറഞ്ഞു ഹനുമാൻ അവിടെ നിന്നു യാത്ര മുറുക്കുകയും ഉടനേ ലങ്കയുടെ ഉത്തരഗോപുരത്തിൽ എത്തുകയും ചെയ്തു. ആ ഗോപുര മാർഗ്ഗത്തൂടെ ലങ്കയിൽ പ്രവേശിപ്പാൻ തുടങ്ങുമ്പോൾ ലങ്കാശ്രീ എന്ന ഭദ്രകാളി വന്നു ഹനുമാനെ തടുത്തുനിർത്തി ഇപ്രകാരം പറയുന്നു. ഹേ മർക്കട! നീആരാണ് ? എവിടെ നിന്നു വരുന്നു ? ഹരിഹര വിരിഞ്ചാദികൾപോലും എന്റെ അനുവാദം കൂടാതെ ഈ ലങ്കയ്ക്കകത്തു കടക്കുകയില്ല എന്നിരിക്കെ ഒരു മർക്കടനായ നീ എന്നെ ബഹുമാനിക്കാതെ ഈ വഴി ലങ്കയിൽ കടപ്പാൻ ഭാവിക്കുന്നത് ആരുടെ കല്പനപ്രകാരമാണ്? എന്നിങ്ങിനെ കോപിച്ചുകൊണ്ട് ലങ്കാശ്രീ ചോദിച്ചതു കേട്ടു ഹനുമാൻ അവളോടു പറയുന്നു. എടീ ! നീ അഷ്ട ബാഹുക്കളോടും ചതുരാനനങ്ങളോടും കൂടി എന്നെ ഭയപ്പെടുത്തിയാൽ ഞാൻ പേടിക്കുമെന്നു നീ വിചാരിക്കേണ്ട. നീ എന്നെ ഇനി തടുക്കുന്നുവെങ്കിൽ നിന്നെ ഞാൻ അന്തകഭവനത്തിലേക്കയയ്ക്കും . നല്ല വണ്ണം ഓർമ്മയിരിക്കട്ടെ.എന്നു പറഞ്ഞതിനെക്കേട്ടു അവൾ അലറിയും കൊണ്ടു ഹനുമാനെ തടുക്കുകയും ഉടനെ ഹനുമാൻ അവളെ ബലമായി പ്രഹരിക്കുകയും , ഹനുമാന്റെ കരസ്പർശത്താൽ അവൾക്കു ശാപമോചനം വന്നു ഹനുമാനെ തൊഴുതും കൊണ്ടു അവൾ ഇപ്രകാരം പറഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/100&oldid=171217" എന്ന താളിൽനിന്ന് ശേഖരിച്ചത്