താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം



ടൊലമഹാമതേ!*ദേവസിദ്ധന്മാരെവമാകാശേഘോഷിക്കുമ്പോൾ പാവകൻകൃശാംഗിയെസ്മശേഷവുമാക്കി * കണ്ടുനില്ക്കുന്നദേവവൃന്ദങ്ങളെല്ലാമപ്പോൾ മണ്ടിനാർഭയപ്പെട്ടുവാനവലോകത്തേക്കു * മോഹിനിയുടെ ജീവൻസ്വർഗ്ഗത്തെപ്രവേശിച്ചു ഗേഹദ്വാരത്തുചെന്നുനിൽക്കുമ്പോൾ ദേവദൂതൻ * ഇങ്ങോട്ടുകടക്കാതെ ദുർഭഗേദുരാ ചാരേ!ഞങ്ങൾക്കുകുറ്റമുണ്ടാംതമ്പുരാനറിയുമ്പോൾ * വിഷ്ണുഭക്തന്മാരോടുവിപ്രയംചെയ്തനിന്നെ ജിഷ്ണുലോകത്തിലിരുത്തീടുമോമഹാപാപേ! * ഘോരമാംനരകത്തിൽചെന്നു നീപതിച്ചാലും ക്രൂരകർമ്മത്തെ ചെയ്തകാരണംമഹാമൂഢേ!* ഇത്തരംപറഞ്ഞുടൻതാഡനംചെയ്തീടിനാർ ശക്തനാംദേവേന്ദ്രന്റെ ദൂതന്മാരവളെയും * നാരകസ്ഥാനങ്ങളിൽച്ചെന്നപ്പോൾ തത്രമേവും ധീരരാമധികാരിവീരന്മാരുരചെയ്തു * ഇക്കാലം നരകത്തിലാരുമേവരാറില്ല

ധിക്കാരം കാട്ടീടിനനീവന്നുകരേറാതെ . കല്പനകൂടാതാരെന്നാകിലുംവന്നീടുകിൽ കെല്പോപുറത്താക്കിത്താഡനംചെയ്യുംഞങ്ങൾ * എന്നുലളവാക്കു കേട്ടുപേടിച്ചുമണ്ടീടിനാൾ ചെന്നിതുപാതാളത്തിലിരിപ്പാൻ നോഹത്തോടെ* പാതാളേവസിക്കുന്നപന്നഗപ്രവരന്മാർ പാതകംചെയ്തനീയെന്തിങ്ങോട്ടു വന്നുമൂഢേ!ഇദ്ദിക്കിൽനിന്നുദൂരെപ്പോയില്ലന്നാകിൽ നിന്നെ മർദ്ദിക്കുംനിന്നെവിഷജ്വാലയാൽമഹാപാപേ * ഇത്തരമവരുടെ വാക്കുകൾകേട്ടുഭീത്യാ സത്വരം ചെന്നു ഗംഗാസ്നാനവും ചെയ്തീടിനാൾ *ഗംഗയുമരുൾചെയ്തവിഷ്ണുദ്രോഹിണിനിന്റെ സംഗത്താലിനിക്കുണ്ടായ്പരുംമഹാപാപം * എന്നെനിയിനിയ്പസ്പർശിച്ചീടൊലാനടന്നാലും എന്നതുകേട്ടുപോന്നുവാനവർപൂരംപുക്കാർ * പഞ്ചഭൂതങ്ങൾകൂടിപ്പിണ്ഡിതാകൃതിയായി സഞ്ചരിക്കുന്നുശക്തിരൂപിണിവിരിഞ്ചജാ * ഇന്ദ്രലോകത്തുതന്നെചിക്കെന്നുചെന്നുനിന്നു ഇന്ദ്രാദിയാമമരവർഗ്ഗത്തോടുര ചെയ്താൾ * വാനവശ്രേഷ്ഠന്മാരെ!നിങ്ങളെല്ലാരുംകൂടി ഭാനുനന്ദനൻ തന്റെസ്ഥാനത്തെവരുത്തുവാൻ * ചെന്നുടൻവിരിഞ്ചനെസേവിച്ചുരുഗ് മാംഗദൻ തന്നുടെവ്രതഭംഗംചെയ്യുവാനെന്നെത്തീർത്തു * ഞാനതുനേരെന്നോർത്തു ചെന്നുടൻവ്രതഭംഗംമാനിച്ചു വരുത്തുവാനാകുന്നവേല ചെയ്താൾആയതുഫലിച്ചില്ലമാമുനിശ്രേഷ്ഠനെന്റെ കായത്തെദ്ദഹിപ്പിച്ചുകണ്ടാലുംമഹാപാപം * സാരമാമേകാദശിധർമ്മത്തെബാധിക്കയാൽ ആരുമേയെന്നെക്കൈക്കൊളളാതെയായ്പന്നുകഷ്ഠം! * നിങ്ങളെല്ലാരുംകൂടിച്ചതിച്ചുവല്ലോരമ്മെ എങ്ങനെവേണ്ടുഞാനെന്നേതുമേയറിഞ്ഞീല *വിപ്രശാപത്താലുണ്ടാംവാതരോഗത്താലുണ്ടാകാം സർപ്പദംശത്താലുണ്ടാകാംവജ്രപാതത്താലുണ്ടാം * വ്രിളകൊണ്ടുണ്ടാംപശുകുത്തീട്ടുമുണ്ടാംമൃതി സ്പഷ്ടമേജലത്തിൽമുങ്ങീട്ടുമുണ്ടാംകുംമൃതി * ഇങ്ങനെമരിച്ചവർപിന്നത്തെജന്മങ്ങളിൽ ഗംഗയിൽസ്നാനംചെയ്താൽശുദ്ധമാമെന്നുകേൾപ്പു * ഗംഗയിൽകുളിച്ചുഞാനായതുകൊണ്ടും മമമംഗലംഭവിച്ചീലമാധവദ്രോഹംമൂലം * ദേവനായകന്മാരെനിങ്ങളെത്തന്നെവന്നു സേവിച്ചേനഹംനിങ്ങൾപാലാനചെയ്തീദാനം * അച്ഛനാംവിരിഞ്ചനുമൊന്നുമേക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/90&oldid=207253" എന്ന താളിൽനിന്ന് ശേഖരിച്ചത്