താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ത്തിൽനിന്നുകോരിയാലതുമതി . ഉഷ്ണതോയത്തെക്കൊണ്ടുസ്നാനമക്കാലമാകാ വിഷ്ണുപൂജാദികക്കയോഗ്യമല്ലെണ്ണസ്നാനം . മിത്രനങ്ങുദിക്കാതെ തീർത്ഥതോയങ്ങൾക്കേതും ശുദ്ധിയില്ലതുമൂലമിജിച്ചേകുളിക്കാവൂ . ദുർല്ലഭം ജലമെങ്കിൽ കുംഭത്തിൽകോരിവെച്ചാൽ മെല്ലവേകാറ്റുമേറ്റാൽ ഗംഗയ്ക്കുതുല്യംജലം . ഭൂതലേമാഘസ്നാനംകൊണ്ടുടൻനശിക്കാത്ത പാതകമില്ലെന്നറിഞ്ഞീടുകമഹാഭാഗേ . ശർക്കരാലിലങ്ങളുമക്കാലംദാനംവേണം ചക്രമങ്ങവസാനേമൃഷ്ടാന്നംപ്രധാനവും . അച്യുതസ്വരൂപനാംഭാസ്കരാംനമസ്കാരം സച്ചിദാനന്ദാകാരാസന്തോഷിച്ചരുളേണം .ഇത്ഥമങ്ങുറപ്പിച്ചുദമ്പതിമാരെപ്പൂജിച്ചുത്തമദാനംരുക്മവസ്ത്രസാധനങ്ങളും .ഓരോത്തിലംഗുളംമോദകങ്ങളും ദാനം വേദിയന്മാർക്ക് ചെയ്തപുണ്യത്തെ ലഭിക്കണം .മൂന്നുകുറെള്ളൂഗുളം നാലിലൊന്നതുംകൂട്ടി നന്നായിച്ചുകമലർജീരകംചേർത്തുകൊണ്ടു . മുപ്പതുവത്സൻ ദാനം ചെയ്യണംവിപ്രന്മാർക്കു മുപ്പതാംദിവസത്തിലിങ്ങനെഒരുവിധി . അഭ്യംഗസ്നാനംമാഘേനിന്തിതംനൃപാത്മജേ , സഭ്യന്മാരുടെമതംസാധുവെന്നറികനീ . ഭാസ്കരഭഗവാനേ നിന്തിരുവടിയുടെ ഭാസ്സിനെജ്ജലംതന്നിൽസംക്രമിപ്പിച്ചീടേണം . ദേവഹേതിവാകരാതാവകപ്രഭകൊണ്ടു പാവനീഭൂതംജലംപാതകപ്രണാശനം . എന്നുടെമാഘസ്നാനംപൂർണ്ണമാക്കണംഭവാ നെന്നുടെദിവാകരാ നാഥഹേനമോസ്തുതേ . ഇങ്ങനെചൊല്ലിസ്നാനംചെയ്യണംമാഘമാസേ മംഗലംഫലമെന്നാൽബ്രഹ്മത്തെപ്രവേശിക്കാം . മാഘമാസത്തിൽ ശുക്ലപക്ഷത്തിൽഏകാദശി മേഘവർണ്ണന്റെദിനംനോൽക്കണംവിശേഷിച്ചാലും .സൂര്യവാരവുമന്നു തുടങ്ങിയെന്നാകിലോ ചാരുവായന്നേവേണ്ടു സ്വരസേക്ഷണേബാലേ . മാഘശുക്ലൈകാദശിപാപത്തെനശിപ്പിക്കും രാഘവൻപണ്ടുരക്ഷോവംശത്തെയെന്നപോലെ . കഷ്ടകർമ്മിയാംനൃപൻരാജ്യത്തെനശിപ്പിക്കും ദുഷ്ടയാംകുടുംബിനികാന്തനെനശിപ്പിക്കും . ദുശ്ശീലൻസുതൻതന്റെവംശത്തെനശിപ്പിക്കും കശ്മലാമത്യൻതന്റെസ്വാമിയെനശിപ്പിക്കും . ദുർവിനീതവാൻ തന്റെമാനത്തെനശിപ്പിക്കും . സർവ്വദശാഠ്യന്തന്റെമിത്രത്തെനശിപ്പിക്കും ക്രൂരനാമവന്തന്റെനാരിയെനശിപ്പിക്കും . ദത്തവഞ്ചനംധനംധർമ്മത്തെനശിപ്പിക്കും വിത്തഗർവ്വിതൻവിനയത്തേയുംനശിപ്പിക്കും . എന്നതുപോലെമാഘശുക്ലയാമേകാദശി നമ്മുടെ ജന്മകോടിപാരകംനശിപ്പിക്കും . കാഞ്ചനംകൊണ്ട്വരാഹംനിർമ്മിച്ചുടൻ വാഞ്ഛയാകുഭംതന്നിൽവച്ചതുവസ്ത്രംകൊണ്ടു . ഛാദനംചെയ്തതാമ്രപാത്രത്തിൽ വെച്ചുപിന്നെ സാദരംനവരത്നമായതിനുള്ളിലാക്കി . പത്മമിട്ടതിന്മദ്ധ്യേവച്ചുടൻപൂജിക്കണം പത്മനാഭനെഭൂദേവിയെയുമവാഹിച്ചു . ഭദ്രദീപവും വെച്ചുധൂപദികൊണ്ടു ഭദ്രമാമപൂപാദിപായസനിവേദ്യവും . രാത്രിയിലുറങ്ങാതെനോറ്റുകൊണ്ടേകാദശ്യം ധാത്രീദേവന്മാർക്കതുപിറ്റേന്നാൾ ദാനം ചെയ്തു . ചാരുഭോജനംകൊണ്ടുത്രിപ്തിയുംവരുത്തിത്താൻ പാരണചെയ്തീടേണംദ്വാദശിദിനോദയേ . ഇങ്ങനെമഹാവ്രതമേകദാസാധിച്ചവ

നെങ്ങുമേപുനർജ്ജന്മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/81&oldid=207244" എന്ന താളിൽനിന്ന് ശേഖരിച്ചത്