താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ഘോഷം മാനിനി ഞാനും പുനരാനന്ദിച്ചിരുന്നുടൻ . അത്താഴം കഴിഞ്ഞു ഞാൻ ഭർത്തൃമന്ദിരേ ചെന്നു മെത്തമേലിരുത്തിനാനെന്നെയങ്ങെന്റെ കാന്തൻ .എന്നുടെ സമീപത്തു വന്നിരുന്നെന്റെ നാഥൻ നന്നായി പുണർന്നുടൻ നാണവും ശമിപ്പിച്ചു . ധന്യയാം ഗുണികയും അന്യയാം കാശീശന്റെ കന്യകയും എന്റെ പാദശുശ്രൂഷ ചെയ്തീടിനാൻ . ഭണ്ഡാരം സൂക്ഷിക്കുന്ന മന്ത്രിയെ വിളിച്ചുടൻ ഭർത്താവങ്ങരുൾ ചെയ്തു ഭാര്യമാർ കേൾക്കതന്നെ . സർവ്വാത്നങ്ങൾ ദിവ്യശ്രേണികൾ എല്ലാമെന്റെ പൂർവ്വപത്നിയാമിവൾ നാഥയെന്നറിഞ്ഞാലും . ആശരസ്ത്രീയാൽ മമ വിത്തം പിന്നെ കാശിരാജനാൽ ദത്തമായതും കൊടുക്ക നീ . നമ്മുടെ ധനങ്ങൾ ഇന്ന് ഈശ്വരി ഇവൾ തന്നെ മന്മരുമെന്നു കാന്തൻ കലിപിച്ചനന്തരം . അപ്രിയം ചെയ്തോരെ പ്രകാരമേ സർവ്വം മൽപ്രിയംൻ കൽപ്പിക്കയാൽ നാണമായിനിക്കുള്ളിൽ . ഇങ്ങനെ ബഹുകാലം സുഖിച്ചു പാണീടിനേ അങ്ങനെ വസിക്കുന്ന കാലമങ്ങൊരുദിനം . തൽക്ഷണം മരിച്ചു ഞാനന്തകാലയാമ്പുക്കേ നക്ഷികൾ കൊണ്ടു നമ്മെ സൂക്ഷിച്ചു നോക്കിയവൻ . നീറിനാമനസ്സോടെ ഘോരമാംനരഗത്തിൽ നൂറുസഹസ്രം വർഷം ദുഖിച്ചേ വേണ്ടു . അങ്ങനെ കഴഞ്ഞൊരു പാപശേഷത്തിൽ ഇപ്പോളിങ്ങനെ ചിങ്ങപ്പുഴുവായി ഞാൻ തീർന്നു ബാലേ . ഭർത്തൃചിത്തത്തെ ഹരിച്ചീടിനരുണിമാർക്കിത്ഥമാപത്തെ എന്നുള്ളതെല്ലാരും ഗ്രഹിക്കണം . ഭർത്താവിനൊരുനാളു അപ്രിയം വരുത്താതെ കർത്താവായതും ഗുരുവായതും ഇവനെന്നു . ചിത്തത്തിലുറച്ചു കൊണ്ടെത്രയും ശുശ്രൂഷിച്ചാ ഇത്തമം സുരലോകം പ്രാപിക്കും പരിവ്രതാ . കാഷ്ടിലത പറഞ്ഞതു കേട്ടുഞാൻ വിരിഞ്ജതേ ,കാട്ടിസൗമുഖ്യം ഞാനും ചേദിച്ചു കനിവോടെ . ഇതു കേട്ടു പറഞ്ഞീടിനാൾ കാഷ്ടീലതയും എന്നുടെ ദുരിതങ്ങൾ നീങ്ങുവാൻ പാരം ദണ്ഡം . ഭൂമിയും ധനങ്ങളും തന്നതുകൊണ്ടുമിന്നു മാമകം പാപം നശിച്ചീടുക ഇല്ല ബാലേ . നിന്നുടെ മനസ്സുണ്ടെന്ന കിലിദ്ദിനം തന്നെ എന്നുടെ ഗിരിവരുമായതുമുര ചെയ്യാം . മാഘ മാസത്തിനുള്ള മാഹാത്മ്യം കേട്ടാലും നീ മോഘമല്ലൊരു ജാതികൾക്കുമീ മാഘസ്നാനം . മാഘമാസത്തിൽ മൂന്നു കൂട്ടമാം ദുരിതങ്ങൾ ലാഘവംവരുമെന്നു ദീരണം ചെയ്തീടുന്നു . ഭൂതവുംഭവിഷ്യത്തും വർത്തമാനവും മൂന്നു പാതകപ്രകാരങ്ങൾ മാഘസ്നാനത്താൽതീരും .ദുഷ്കൃതികൾക്കു മാഘസ്നാനവും കഴിവരാ നിഷ്കൃതി

ദുരിതങ്ങൾക്കായതു തന്നെ മതി . ദേവകളുടെ തേജട്ടൊക്കെവേമാഘമാസേ കേവലം ജലം തന്നിലാകുന്നു വരാനനേ . ഗംഗയും യമുനയും കാവേരി ഗോദാവരി തുംഗഭദ്രയും ദിവാവാഹിനിജപൂർണ്ണാ . ആയതുലഭിക്കാഞ്ഞാലന്യവാരികൾപോരും തോയകൃപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/80&oldid=207243" എന്ന താളിൽനിന്ന് ശേഖരിച്ചത്