താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദശിമാഹാത്മ്യം

ഗത്തെക്കേട്ടിതുപ്രജകളും * സാദരമേകാദശീവ്രതവുംതുടങ്ങിനാർ വേദിയന്മാരുംക്ഷത്രജാതിയുംവൈശ്യന്മാരും * പാദജന്മാരുംമറ്റുസ്ത്രീകളും നാനാവർണ്ണ ഭേദബാഹുല്യംകൊണ്ടു മേദിനീതലോചൂർണ്ണം * പുല്ക്കസശ്വപചചണ്ഡാലപാഷണ്ഡാദിക ളൊക്കേ ഹരിദിനംനോറ്റുകൊണ്ടഹർന്നിശം * സല്ക്കഥാശ്രയപൂർവ്വംതല്ക്കഥാപ്രവൃത്തരായ് ചക്രപാണിയെത്തന്നെസേവിച്ചുമരിച്ചുടൻ * വക്രശംഖാബ് ജഗദാശാർങ്ഗനാന്ദകാദിയായ് ചക്രകാഞ്ചനങ്ങളാലഞ്ചിതാകാരന്മാരായ് * ഉത്തമശ്വേകദീപംപ്രാപിച്ചുമുദാഫണി മെത്തമേൽപള്ളികൊള്ളുംപത്മനാഭന്റെപാർശ്വ * നിത്യവുംനിരാമയയുക്തായ് വസിക്കയാൽ പ്രത്യഹംപൂർണ്ണമായിവൈകുണ്ഠലോകംതദാ * വിസ്തൃതമാമിമാർഗ്ഗംവിഷ്ണുഭക്തന്മാരുടെനിത്യസഞ്ചാരംകൊണ്ടുനിസ്തുലംമഹാസ്ഥലം * മന്നിടംതന്നിലുള്ള പാപസഞ്ചയമെല്ലാം മന്ദമാശ്രയിക്കുന്നുവിഷ്ണുവാസരങ്ങളിൽ * അന്നുഭക്ഷിക്കുന്നൊരുമർത്ത്യന്റെ ശരീരത്തിൽ ചെന്നകംപുക്കീടുന്നുചെറ്റുമേകില്ലില്ലഹോ * അന്നുപവാസംചെയ്താൽബ്രഹ്മഘാതിക്കുപോലും അന്തകാലയംകാൺകപോലുമേവേണ്ടതാനും * എന്നതുകൊണ്ടുതദാധർമ്മരാജന്റെലോകംശൂന്യമായ് വന്നുപാരംഖിന്നമായ്ദിനംപ്രതി * ചിത്രഗുപ്തന്റെപത്രവ്യാപാരംനാസ്തിയായി ചിത്തത്തിൽവിഷാദവുംവർദ്ധിച്ചുദിനേദീനേ * അന്തകപുരത്തേക്കുമാർഗ്ഗവുമില്ലാതെയായന്തികേപുല്ലുംകാടുംവർദ്ധിച്ചുവടിതൂർന്നു * രൌരവംകുമഭീപാകമെന്നിവഘോരങ്ങളാം നാംകസ്ഥലങ്ങളുമൊക്കെവേശൂന്യങ്ങളായ് * ദ്വാദശാദിത്യന്മാരുംതീർക്കനൽപ്പുഴകളും താദൃശംജ്വലിക്കുന്നദിക്കുകൾവൃഥാതന്നെ * തപ്തനാരാചങ്ങളുംകെട്ടുപോയ്ക്കളകയാൽ ദീപ്തമാംപ്രദേശവുംകാണ്മതിന്നില്ലാതായി * അപ്രകാരമേതനെദേവലോകവുംജാതംനിഷ് പ്രകാശമായ് വന്നുനിർമ്മലംസ്വർഗ്ഗസ്ഥാനം * വിപ്രന്മാർയാഗംചെയ്തും നിത്യകർമ്മങ്ങൾചെയ്തും തൽപ്രദേശത്തെപ്രാപിച്ചീടുകമൂലംമുന്നം * സുപ്രസന്നമായുള്ളോരാസ്പദംമഹോജ്ജ്വാലം കുപ്രദേശമായ് വന്നുകർമ്മികളില്ലായ്കയാൽ * യാഗവുംവേണ്ടാതായിസാഗരസ്നാനംഗംഗാ സ്നാനവുംവേണ്ടാതായിതെന്നെതേപറയേണ്ടു * ഏകമാമേകാദശി ധർമ്മത്താൽമുകുന്ദന്റെലോകത്തെപ്രാപിക്കുന്നുമർത്ത്യജാതികളെല്ലാം * പൂരിതംദിനേദിനേ പുണ്യമാംവിഷ്ണുസ്ഥാനം കാരിതംനിർമ്മാനുഷംസ്വർഗ്ഗവുംനരകവും * ധീരനാംതഗ്മാംഗർദൻകല്പിച്ചോരനർത്ഥങ്ങൾ തീരുവാനുപായത്തെച്ചിന്തിച്ചുകൃതാന്തനും * ചിത്രഗുപ്തനുംതന്റെകിംകരന്മാരുംകൂടി ചിത്തസന്താപത്തോടെതൽപുരേമേവുംകാലം * തത്രചെന്നിതുവീണാപാണിയാംമഹാമുനി മിത്രസന്നിഭപ്രഭൻനാരദൻമഹായോഗി * മിത്രനന്ദനൻശതപത്രസംഭവൻതന്റെപുത്രനെപ്പൂജചെയ്തുസല്ക്കരിച്ചിരുത്തിനാൻ * ചോദിച്ചുമുനിവരൻധർമ്മരാജാവേഭവാൻ ഖേദിച്ചുവാണീടുവാനെന്തുകാരണം? പ്രഭോ! * കുണ്ഠതമനക്കാമ്പിലുണ്ടെന്നുതോന്നുംകണ്ടാൽ കുണ്ഠമായിതോനിന്റെദണ്ഡവുംപാശങ്ങളും * ഉഗ്രമാംനരകത്തിവീണുകൊണ്ടുഴലുന്ന വിഗ്രാഹിജനത്തിന്റെരോദനംകേൾപ്പാനില്ല * സന്തതംജ്വലിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/8&oldid=207203" എന്ന താളിൽനിന്ന് ശേഖരിച്ചത്