താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം



വിരലക്കുമോതിരക്കൂട്ടങ്ങളും . കാഞ്ചനാരജതവുംകാശുകൾപണങ്ങളും കാഞ്ചികൾ ഹാരങ്ങളുമൊക്കെകൊണ്ടുപോന്നേൻ . ഒന്നുമേകൊടുത്തീലാ കാന്തനെ എന്നതെവേണ്ടു ഒന്നുമില്ലാതെയൊക്കെപ്പോകുകയും ചെയ്തുവൃഥാ . ഭത്തൃർത്താന്ദി തന്നിലെങ്ങനെ ചെല്ലേണ്ടു ഞാൻ . ശത്രുക്കളല്ലാതെ മറ്റാരും ഇല്ലാതയായി .അത്രമേജനകന്റെ മന്ദിരേ വസിക്കുകയും എത്ര നാൾ ചെയ്യാമിതു സൗഖ്യമല്ലൊട്ടുചെന്നാൽ . ഭർത്തൃസൗഖ്യം താനല്ലേ സൗഖ്യമീ ജനങ്ങൾക്കു കർത്തൃത്വം തനിക്കായിട്ടില്ല നാരിമാർക്കും . പത്തുമുപ്പതു പുരുഷന്മാരും ദാസികളും ഭർത്തൃമന്ദിരം തന്നിൽ നിന്നിഹദേവി . നമ്മുടെപടിപ്പുര കടന്നുമുറ്റത്തായി വെണ്മയിലന്തോളവും വെൺകൊറ്റക്കുടങ്ങളും . രത്നക്കമ്പിളികൊണ്ടു മൂടി ഓരോ എത്രയും മനോഹരം എന്തൊരു ഭാഗ്യം തവ . ഇങ്ങനെ പറയുംന്നേരം വേനാലിങ്ങു വന്നുര ചെയ്താരഞ്ചാറു ദാസിജനം . തമ്പുരാനയിച്ചിഹ വന്നതു ഞങ്ങളെല്ലാം തമ്പുരാട്ടിയെയങ്ങു കൊണ്ടുപോയിടാൻ തന്നെ . ഒട്ടുമേ വൈകീടാതെ അന്തോളം കരകേറുക പാട്ടുകൾ പുതപ്പാനും തന്നെ യച്ഛിതു നാഥൻ . ഇന്നു സന്ധ്യക്കു മുമ്പു മന്ദിരം പുക്കീടുവാൻ നന്നുപോൽ നേരമന്നു തമ്പുരാൻ അരുൾ ചെയ്തു . അസാതമിച്ചത്താഴത്തിൽ ഒന്നിച്ചു വേണമെന്നു വേട്ഥവെച്ചിരിക്കുന്നു ദേവിമാരിരുവരും . എന്നതുകേട്ടു ഞാനും വ്യാകുലം പൂണ്ടുനിന്നു വന്നിതു ബന്ധുക്കളും താതനും ജനനിയും . ഭത്തൃശാസനം കേൾപ്പാനെന്തിനു മടുക്കുന്നു ഭത്തൃമന്ദിരേമുദാ പോക നീ സുലോചനേ . ഭത്തൃശുശ്രൂഷ അല്ലോഭാര്യമാർക്കുള്ള ധർമ്മം കത്തൃതവിശേഷിച്ചു കാണി താമസം വേണ്ട . വല്ലഭൻ വിളിക്കുമ്പോഴപ്പോഴേ സമീപത്തു ചെല്ലാത്തരുരണിനാം കോകിയായി പതിനഞ്ചു .ജന്മങ്ങൾ വേണ്ടിവരുമെന്നതു അറിഞ്ഞാലും സന്മതികളായുള്ള സത്തുക്കൾ ചൊല്ലുന്നേരം . അച്ഛനുംബന്ധുക്കളുമൊക്കെ പുറപ്പെട്ടു സ്വഛന്ദം പതിഗൃഹം പ്രാപിച്ചേനന്നുതന്നെ . കണ്ടുഞാൻ പതിഗൃഹേ ദീപ്തമാം സുവർണ്ണത്തെക്കൊണ്ടള്ള പാത്രങ്ങളും കട്ടിലും കോളാമ്പിയും . ചന്ദനദ്രുങ്ങളെക്കൊണ്ടുതൂണുകൾ ചുറ്റും ചന്ദനപൂങ്കാവുകൾ ചന്ദ്രികാമുറ്റങ്ങളും . നിർമ്മല സ്ഫടികങ്ങൾ കൊണ്ടുടൻ പടുത്തൊരു വെണ്മയിൽ കുളങ്ങളും കേളികാഗേഹങ്ങളും . നാളികേരാദികളും നീരാഴിക്കെട്ടുകളും നീളവേരത്നങ്ങളും പാരാതെ കണ്ടു കണ്ടു . ചെന്നുഞാനകം ദാസിമാരോടുകൂടി അന്തോളം തന്നിൽ നിന്നിറങ്ങി നില്ക്കുന്നേരം . ആലയം തന്നിൽ നിന്നു ചാലവേ പുറപ്പെട്ടു . സ്വർണ്ണഭൂഷണം അണിഞ്ഞ് എത്രയും വിളങ്ങുന്നുവോ രർണ്ണോജാക്ഷിമാരനു ജത്തിമാരിരുവരും . വന്നുടനെന്റെ കാൽക്കൽ വന്ദനം ചെയ്തുനിന്നു നന്നായിപ്പുണർന്നു ഞാനാശീർവാദവും ചെയ്തേൻ . സ്നാനവും ചെയ്തു

പിന്നെ ഭോജനം മഹാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/79&oldid=207242" എന്ന താളിൽനിന്ന് ശേഖരിച്ചത്