താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം



ധനമെല്ലാംകൊണ്ടവൾപോയെന്നാലും എന്നുടെഭാഗ്യംകൊണ്ടുപൂർണ്ണതവന്നുതാനും . എന്നതുകേട്ടുന്യപൻഗ്രാമങ്ങൾദേശങ്ങളും പൊന്നുകൾ പാത്രങ്ങളുംവിപ്രനുദാനംചെയ്തു . തന്നുടെദിക്കിൽചെന്നുജന്മഭൂമിയുംവീണ്ടു നന്നായിവസിച്ചാലുമെന്നയച്ചിതുന്യപൻ. ധന്യനാംമഹീസുരൻഭാർയ്യമാരോടുകൂടിതന്നുടെദിക്കിൽചെന്നുവാണതുമഹാധന്യൻ. വിറ്റുപോയതുമൊക്കെവീണ്ടുകൊണ്ടില്ലംതീർ ത്തു കുറ്റമില്ലാതെസമ്പത്തൊക്കവേ സമ്പാദിച്ചു. അറ്റമില്ലാത്തൊക്കെശ്വർയ്യാദ്യപത്യവുംലഭിച്ചത്യന്തം സന്തോഷിച്ചുസന്തതംവാ ണീടീനാൻ. അപ്രകാരങ്ങളെല്ലാമച്ഛന്റെഗ്യഹന്തന്നിൽ വിപ്രന്മാർവന്നുപറഞ്ഞാശൂഞാൻകേട്ടീടിനേൻ. നാണവുംപശ്ചാത്താപ ക്ലേശവുംപൂണ്ടുപാരം ക്ഷീണഭാവത്തോടില്ലത്തങ്ങുഞാനിരിക്കുമ്പോ. എന്നുടെചാർച്ചക്കാരായുള്ളസ്ത്രീവർഗ്ഗങ്ങളും വന്നുടനുരുചെ യ്താരെന്നോടുപലവിധം. കേട്ടിതോഭർത്താവിന്റെ വർത്തമാനങ്ങളെല്ലാംവേട്ട പിന്നെയും രണ്ടുഭാർയ്യമാരുണ്ടായിപോൽ. രണ്ടുനാരിമാരവരെത്രയുംമനോജ്ഞമാർകണ്ടുവന്നവർതന്നെ പറഞ്ഞുകേട്ടുഞങ്ങൾ. രണ്ടുപേരുമായിതാനെത്തയുംപ്രധാനംപോ ൽപണ്ടുകണ്ടതിലേറ്റംനന്നിപ്പോൾനിന്റെ കാന്തൻ. വേണ്ടുന്നധനങ്ങളുംഭ്യത്യതംദാനിമാരും വേണ്ടുന്നതെല്ലാമുണ്ടങ്ങെത്രയുംകോ ലാഹലം. പണ്ടുതാൻവിറ്റുപോയക്ഷേത്രവും ദേശങ്ങളും വീണ്ടുപോലതില്പരംനാട്ടിലെപ്രഭുത്വവും. കണ്ടങ്ങൾപറമ്പകൾകാടുകൾ മലകളും കൊണ്ടുപോൽനെല്ലുമെള്ളുമെത്രയുംസൌഖ്യപ്രദം. പണ്ടുനീഭർത്താവിന്റെദ്വേഷിച്ചുധനമെല്ലാം കൊണ്ടുപോന്നതിൽനൂ റുമങ്ങുവർദ്ധിച്ചപോൽ. അച്ഛന്റെധനംകൊണ്ടുസുഖിക്കുംവിപ്രസ്ത്രീകൾ ക്കിച്ഛയാചിലവിടാൻകൂടുമോമൂഢകേൾനീ. തന്നുടെഭർത്താ വിന്റെവിത്തമേതനിക്കൊള്ളു എന്നതുചതിച്ചുനീകൈക്കലാക്കീലേഭോഷി. എന്നതിൽ നൂറായിരംവർദ്ധിച്ചു ഭർത്താവിനുംനിന്നുടെധനമെല്ലം തിന്നുനീവകയാക്കി . നന്നെടൊ.നിന്റെജമ്മംനിഷ്ടലമെന്നുംവന്നു നന്നായിപ്പാപങ്ങളും സംഭവിച്ചിടുംതറ. എങ്ങനെ ഭർത്തവിനെച്ചെന്നുനികാണുന്നുവോ എന്നുമേനിന്നെയവൻ വിശ്യസിക്കയുമില്ല. ഭാർയ്യമാരിരുവരുമെത്രയും സുശീലമാർ ഭാർയ്യങ്ങളെല്ലാമവർക്കൊത്തവണ്ണമേതീരു.നിയിനിച്ചെന്നാലവ ൻദാസിയെപ്പോലെയാക്കുംപയ്യിനെക്കറക്കയും. ബ്രാമണിനിയുമങ്ങുവീണ്ടുപോയ്പാഴുകയും ബ്രാമണർക്കടുക്കളവയ്ക്കുയുംവേണ്ടിവരും. കാന്തനോടൊരുമിച്ചുശയിപ്പാൻ കഴിവരാക്കാന്തന്നേദാസിമാരോടൊന്നിച്ചുകിടന്നാലും . ലൌകികത്തിന്നങ്ങൊരു രാത്രിയിൽ വിളിച്ചുവെന്നാങ്കിലുമാഭിമുഖ്യം കാന്തനുണ്ടാകയില്ല . ദുഷ്ടതചെയ്തകൊണ്ടുവന്നൊരുനാണക്കോടും ക്ലിഷ്ടകർമ്മവും മഹാദു.ഖവും ദുഷ് കീർത്തിയും . നഷ്ടദാരിദ്യം മഹാവ്യാധിയും വേണ്ടിവന്നു കഷ്ടമെന്തിതുതോന്നിപ്പോയതുമഹാമൂഢേ.ഇങ്ങനെ പലരുടെ ദൂഷണംവാക്കുകേട്ടുതിങ്ങിനശോകത്തോടെവക്ത്രവും താഴ്തിനിന്നേൻ. ചേതസിവിചാരിച്ചേനെകുടെദുർവ്യാപാരം ചെയ്തുംപറഞ്ഞ

തുമെത്രയും മഹാകഷ്ടം. കാൽചിലമ്പുകൾമണികങ്കണംകടിസൂത്ര. കാതീലകൈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/78&oldid=207241" എന്ന താളിൽനിന്ന് ശേഖരിച്ചത്