താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


ചെയ്പാനായിമൽപ്രിയൻമഹാദീനൻതത്രചെന്നതുനേരം.ഐന്തൊടോവിപ്രാഭവാനിങ്ങനെനടക്കുന്നു.എന്തൊരുവസ്തുനിന ക്കാഗ്രഹംപറഞ്ഞാലും. ഇങ്ങനെചോദിച്ചൊരുബൌദ്ധരോടുരചെയ്തു മങ്ങിനമനസ്സോടെമൽപ്രിയൻമഹീസുരൻ.എന്നുടെക യ്യിലൊരുകാശിനുമുതലില്ല എന്നതുമൂലമിരന്നിങ്ങനെനടക്കുന്നു. കേവലമെന്റെകയ്യിലിരുന്ന മുതലെല്ലാം ദേവദാസിക്കുനൽ കിപ്പോയിഞാൻബൌദ്ധന്മാരെ.ഇല്ലവുംകൂടെവിറ്റുനൽകിഞാനവൾക്കഥ ഇല്ലിനദ്രവ്യമെന്നു ബോധിച്ചനേരമവൾ. തെല്ലുമേ മടിക്കാതെനമ്മെയങ്ങുപേക്ഷിച്ചു പുല്ലുമീഞാനുനവൾക്കേതുമേഭേദമില്ല. എന്നതുകേട്ടുചിരിച്ചിടിനാർബൌദ്ധന്മാരും നന്നിതുനയ മുള്ള ഭൂസുരൻഭവാനല്ലോ. ദ്രവ്യമല്ലാതെമറ്റൊരാഗ്രഹംവേശ്യക്കില്ല ദുർവ്യയം ചെയ്തഭവാനെത്രയുംഭോഷൻതന്നെ. കിട്ടുമെന്നുള്ളഭാവമെപ്പോഴും ഖണ്ഡിക്കാതെ വിട്ടുപോരാതെനിന്നുപാട്ടിലാക്കീടവേണം. കാട്ടരുതവർകളെ കയ്യിലേധനമൊന്നും കാട്ടിയാൽകരസ്ഥമാക്കീടുമക്കൂട്ടം വിപ്രാ. മുട്ടിനുരണ്ടും നാലുംകൊടുത്തുപാർപ്പിക്കേണം പെട്ടെന്നു മതി യായാലപ്പൊഴേപോന്നീടണം. വിശ്വസിച്ചുള്ളവിത്തംകൊടുക്കുംമർത്ത്യന്മാരെ വേശ്യമാർ ചതിക്കുമെന്നെന്തുതാനോർത്തീടാ ഞ്ഞു.വല്ലതും കഴിഞ്ഞതു ചിന്തിച്ചാൽ ഫലമല്ല നല്ലതുവരാനിനിഞങ്ങളൊന്നു ചെയ്യാം. കപ്പലിൽകൂടെപ്പോന്നാൽവേണ്ടു ന്നധനമുണ്ടാ മല്പമല്ലിതിൽലാഭമെന്നുതാൻ ബോധിക്കണം. മുപ്പതുപ്പണത്തിനുസാധനംചെന്നാലപ്പൊഴേമൂവായിരംകിട്ടുവാൻ തടവില്ല. ശക്തിക്കതവണ്ണംഞങ്ങൾ തന്നീടാനതു വരദ്ധിക്കുംതനിക്കെടോപോന്നാലും മഹീസുരാ. എന്നതു കേട്ടുപറഞ്ഞീടി നാൻ മഹാവിപ്രൻനന്നിതുനമുക്കേറ്റം വൈഷമ്യംബൌദ്ധന്മാരെ. നിത്യകർമ്മാദികൾക്കുവിഘ്നമുണ്ടായീടിനാൽ കൃത്യദോഷം കൊണ്ടുഞാൻ ഭ്രഷ്ടനായ്വരുമല്ലോ.വിപ്രയോഗത്തിൽവന്നാലാരുമേകയ്ക്കൊണ്ടീടാ വിപ്രിയംഭവിക്കുമെന്നോർത്തുഞാൻമടിക്കു ന്നു.വിപ്രനോടുരചെയ്തുബൌദ്ധരുമതുനേരം വിപ്രയോഗത്തിൽകൂടിനടപ്പാനെന്തുദണ്ഡം?. ദ്രവ്യത്തിലർദ്ധമാവർക്കാശുതാൻ കൊടുക്കണം ദ്രവ്യമുണ്ടായാലൊന്നും സാധിപ്പാൻ ദണ്ഡമില്ല.ഭവ്യന്മാരതുവാങ്ങിശുദ്ധനാക്കീടുംതന്നെ ദുർവ്യയം ചെയ്യാമെ ങ്കിൽ ഞങ്ങളും വിപ്രന്മാരാം. വൈദികന്മാർക്കുപണംകിട്ടിയാലെല്ലാംചെയ്യും വേദത്തെപ്പണത്തിനു വിക്രയംചെയ്യുന്നില്ലേ. കപ്പലിൽകരേറുകകശ്മലാ.തന്റെവേശ്യയ്ക്കപ്രിയം തീരാനുള്ള സംഗതിവരുമെടോ. വല്ലതുംപ്രായശ്ചിത്തമുണ്ടാമെന്നുരച്ചെന്റെ വല്ലഭൻകപ്പലേറിബൌദ്ധന്റെ സാമർത്ഥ്യത്താൽ.പാമരംതന്നിൽ പായുംകെട്ടിയങ്ങോടിച്ചിതു പാമരന്മാരായുള്ളബൌദ്ധ ന്മാരൊക്കെക്കൂടെ. ആയതുനേരമൊരുവായുവേഗത്തിൽതന്നെ ആയിരക്കാതംവഴിരാഞ്ഞിതുപയോനിധൌ പാമരംമുറി ഞ്ഞിതുകാറ്റിനാലതുനേരംതൂമരങ്ങളുംപൊട്ടിച്ചിനിയുംമുറിഞ്ഞിതു.തുംഗമാംതരവന്നുതാഡനം തുടർന്നപ്പോൾ മുങ്ങുവാനടുത്തി തുകപ്പലും പതുക്കവെ. ചെട്ടികൾയവനന്മാർകൊങ്ങിണികളും മുങ്ങിപൊട്ടിയമരക്കലംതന്നിൽനിന്നൊക്കെച്ചത്തു.എന്നുടെ കാ

ന്തൻ മാത്രം ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/68&oldid=207234" എന്ന താളിൽനിന്ന് ശേഖരിച്ചത്