താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദശിമാഹാത്മ്യം

ല്പരമില്ലെന്നുധരിച്ചാലും ജാതകമുണ്ടെന്നാകിലതിനുയോഗംവരും * ചെയ്തതുനശിപ്പാനുംമേലിലില്ലാതാവാനും ചേതസാവിചാരിച്ചാലുത്തമമിതുതന്നെ * കൈതവംകഥിക്കുമോസത്യസന്ധന്മാരതു ഭൂതലാധിപ ! ഭവാനാസ്ഥയാബോധിക്കണം * രാജസൂയവുംനല്ലോരശ്വമേധവുംപിന്നെ അജമേധവുംക്രതുഭേദങ്ങൾബഹുവിധം * യാജകപ്രയോജ്യമാംയജാഞക൪മ്മത്തെത്താളും ഭോജനത്യാഗംഹരിവാസരേമഹാഫലം * ഉണ്ണ തുറങ്ങരുതത്രമാത്രമേയല്ല പുണ്ഡരീകാക്ഷധ്യാനംപൂജനംനമസ്കാരം * പുണ്യസല്ക്കഥാശ്രു തിനാമകീ൪ത്തനങ്ങളും പുണ്യവാന്മാരോടൊന്നിച്ചെപ്പൊഴുംവസിക്കയും * പെണ്ണിന്റെകഥപോലുംസൂരിക്കാതിരിക്കയും കണ്ണിന്റെകൂട്ടാത ദ്ദിനംകഴിക്കയും * ദണ്ഡിച്ചുധനാ൪ജ്ജനവ്യാപാരംകുറയ്ക്കുകയും ഖണ്ഡിച്ചുപറഞ്ഞോരോതാപമുണ്ടാക്കായ്കയും * ദോഷഭാവങ്ങൾനീക്കിദ്വാ ദശീമഹാവ്രതേ ശേഷിയായ് മരുവുന്നമാനുഷജാതിക്കെല്ലാം * ശേഷശായിയാംദേവൻ വാണരുളുന്നലോകേ തോഷമുൾക്കൊണ്ടുവാ ണുസുഖിക്കാമെന്നേവേണ്ടൂ * ദ്വാദശിവ്രതമെന്നുചൊല്ലുവാൻമൂലംപിന്നെ ദ്വാദശിയായിത്തന്നെസംഗതിവരുംനോല്പാൻ *നിന്ദിതംദശമി സംബന്ധമെന്നതുകൊണ്ടു വന്നുസംഭവിച്ചീടുംദ്വാദശിനാളിൽവ്രതം * ഗംഗയുംയമുനയുംഗോദയുംസരസയും തുംഗഭദ്രയുംശോണഭദ്രയും കാവേരിയും * അ൪ണ്ണവങ്ങളും മണിക൪ണ്ണികാകാശിദേശം സ്വ൪ണ്ണമൌപരിതീ൪ത്ഥസേതുവുംഗോക൪ണ്ണവും * ഇത്തരംപലപലപുണ്യതീ൪ത്ഥത്തെക്കാളും ഉത്തമേകാദശീസുവ്രതംമഹീപതേ !മുപ്പതുജനങ്ങൾക്കുമുക്തിയാമേകനാലേ * താതന്റെ കുലം തന്നിൽ പത്തുപുരുഷൻമാ൪ക്കുമാതൃവംശത്തിൽപത്തുമാവ൯മാ൪ക്കുതഥാ * പത്നിത൯വംശംതന്നിൽ പത്തുമൂ൪ത്തിമാ൯മാ൪ക്കും യത്നമെന്നിയേമോക്ഷംവരുത്താമേക൯നോറ്റാൽ കല്പവൃക്ഷത്തെക്കാളും കാമധേനുവെക്കാളും കല്പകല്പിതമാകുംക൪മ്മകാണ്ഡത്തെ ക്കാളും * തല്പദേനിക്ഷിപ്തമാംനിക്ഷപത്തിനെക്കാളും സൽഫലമേകാദഷിക൪മ്മമെന്നറിഞ്ഞാലും * ഭദ്രയാമേകാദശ്യാമാസ്ഥയാഭോഗ ങ്ങളും നിദ്രയുംസ്ത്രീസംഗവുംതൈലവുംതാംബൂലവും * ഒക്കെവേയുപേക്ഷിച്ചുനോല്ക്കുന്നമഹാജനം ചക്രവും ശംഖുംഗദാപത്മവുംധരിച്ചുട൯ * ചക്രപാണിയെപ്പോലെ കൌസ്തുഭംശ്രീവത്സവും സല്ക്കിരീടവുംമണികുണ്ഡലംപീതാംബരം * ഒക്കുവേയലങ്കരിച്ചുൾക്കടപ്രഭയോടെ പൊക്ക മേറിനവിനതാത്മജാരുഢന്മാരായ് മുഖ്യമാം വൈകുണ്ഠത്തെപ്രാപിച്ചുസദാനന്ദ സൌഖ്യങ്ങളനുഭവിച്ചീടാമേവനെന്നാലും * ഉത്തമം മഹാവിഷ്ണുവാസരംനോറ്റുപുരുഷോത്തമപ്രസാദവുംലഭിക്കുംജനങ്ങൾക്കു * മാതൃഗ൪ഭത്തിൽ പുക്കുദു;ഖിപ്പാനവകാശം ജാതമാകനുമി ല്ലമന്നവ ! മാന്ധാതാവേ! * നൈമിശാരണ്യേപുണ്യേസന്തതം വാണീടുന്ന മാമുനീന്ദ്ര൯നാ൪പണ്ടുസൂതനോടരുചെയ്താ൪ * ചൊല്ലെ ടോസഖേസൂത! ചൊല്ലേറുപുരാണങ്ങൾ നല്ലവണ്ണം നീയെല്ലാമെപ്പേരുംപാഠം ചെയ്താ൯ * മുക്തിസിദ്ധിപ്പാനുളളമാ൪ഗ്ഗങ്ങൾബഹുവി

ധംയുക്തിപൂ൪ണ്ണമാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/4&oldid=207200" എന്ന താളിൽനിന്ന് ശേഖരിച്ചത്