താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൫
ദ്വിതീയകാണ്ഡം

മാദരാല് സുന്ദരാംഗി! നിന്റെ സംഗീതഭദഗികള് * കേട്ടുമോഹിച്ചുവെടിഞ്ഞിതുവാഹനം കേവലംനിന്നംമോഹിച്ചുവന്നീടിനേ * നിന്നടെരൂപാമൃതംകണ്ടുമോഹിച്ചു നിന്നിപോയെന്നല്ലഭൂമൌപതിച്ചുഞാന് * എന്നുള്ളിലേന്തുന്നചെന്താര്ശരാവലി വഹ്നിസന്താപംസഹിക്കാവതല്ലടോ * എന്നുള്ളഭൂപാലഭാഷിതംകേട്ടുടന് മന്ദസ്മിതാര്ദ്രംപറഞ്ഞിതുമോഹിനി * എങ്കിലോകേട്ടാലുമെന്നുടെവാര്ത്തകള് പങ്കജാവാസന്റെപുത്രിഞാന്മന്നവ!* മോഹിനിയെന്നുനമുക്കുനാമംമനോമോഹനംനിന്നെശ്രവിക്കുന്നുഞാന്പുരാ * ഉന്നതപ്രൌഢപ്രഭാവനായുള്ളൊരുനിന്നെശ്രവിക്കാതെയാരുള്ളുമന്നവ ! * നിന്നുടെഭാര്യ.നായ്പന്നീടുവാനേറ്റ മെന്നുള്ളിനാഗ്രഹംവര്ദ്ധിക്കകാരണം * മന്ദരപര്വ്വതംപ്രാപിച്ചുഗൗരീശ മന്ദിരേവന്നിങ്ങുഞാന്ഭൂപതേ!-

  • സംഗീതസംങ്കീര്ത്ഥനാദികള്കൊണ്ടുഞാന് ഗംഗാധരസ്വാമിദേവനെദ്ധ്യാനിച്ചു* തല്പ്രസാദത്തെലഭിപ്പമൂലംനമുക്കിപ്രകാരംഭവദര്ശനംസംഗതം * പ്രത്യക്ഷനായിതുദേവന്പുരാന്തകന് പ്രീധ്യാവരങ്ങളുംനല്കിമറഞ്ഞിതു * സര്വ്വദേവപ്രീതികാരണംഭൂപതേ!സംഗീതവിദ്യന്മെന്നോര്ത്തുകൊള്ഭവാന് * സര്വാത്മനാഗീതഗാനേന സാംപ്രതം സര്വ്വേഗ്ദനേവംപ്രസാദിച്ചുശങ്കരന് * എങ്കില്വരികെടൊരാജചൂഡാമണേ! ശങ്കാവിഹീനംമഹാതേഭൂപതേ!*എന്നുപറഞ്ഞുകരംപിടിച്ചാടരാല് മന്ദസ്മിതംതാദിവിലാസേനമോഹിനി * പാര്ത്ഥിവാധീശനെത്തന്നുടെവക്ഷസി ചേര്ത്തുനിര്ത്തിപ്പുണര്ന്നാശുചൊല്ലീടിനാള് * ശങ്കകൂടാതെവിവാഹംകഴിക്കനീസങ്കോസംഗമംഗാന്ധര്വമുത്തമം * തന്നെവിവാഹംകഴിക്കാത്തകന്യയും രന്നുടെഗോത്രേപിറന്നോരുകന്യകയും * ഭിന്നജാതിസ്പര്ശംജാഗയാംകന്യയും * മൂന്നുവിധംത്യാജിക്കേണ്ടുന്നകന്യമാര് * അങ്ങനെയുള്ളൊരുദോഷന്നമുക്കില്ല മങ്ങിനവാശത്തിലല്ലജനിച്ചതും *ബ്രഹ്മദേവന്തന്റെപുത്രിഞാന്കന്യക ബ്രാഹ്മണപുരിയെക്ഷത്രിയന്വേള്ക്കണം * ശാസ്രപ്രസിദ്ധംപ്രശസ്തമെന്നോര്ക്കുകണംധാത്രീശശാ-

ങ്കതായുള്ളരുഗ് മാംഗദ! * എന്നുള്ളമോഹിനിഭാഷിതംകേട്ടുടന്നന്നായ്പ്രസാദിച്ചുപാസിഗ്രഹംചെയ്തു. കന്ദര്പ്പരൂനനാംരുഗ് മാംഗദനൃപന്മന്ദംപറഞ്ഞുമഗിഷിയോടാദരാല് * ദേവാധിരാജ്യംലഭിച്ചുവെന്നാകിലുംമേവംപ്രമോദംനമുക്കില്ലവല്ലഭേ! * ദേവനാരീജനത്തെക്കാള്മനോരമേ ! ദേവിനിന്നാശ്ലേഷനെസൌഖ്യംലഭിക്കയാല് * ന്ദ്രനെക്കാളുംമഹാഭാഗ്യശാലിഞാനിന്ദീവരേക്ഷണേ- സത്യംമയോദിതം * യാതൊരുദിക്കില്നമുക്കുരമിക്കേണ്ടു ചേതോഭിലാഷംകഥിക്കനീമോഹിനി! * മന്ദരംതന്നുടെകന്മരംനമ്മുടെ മന്ദിരമാക്കി- സ്ഥിതിചെയ്കനല്ലതോ * പ്രാലേയശൈലാഗ്രഭാഗേവസിക്കയോ കൈലാസസാനുപ്രദേശേഗമിക്കയോ * മേരുശൈലാദ്രിപ്രദേശങ്ങളില് ചെന്നു ചാരുസംക്രാഡനംചെയ്പതോതേഹിതം * നാകാദിലോകത്തിനെക്കാള്മനോഹരം സാകേതാമന്പുരംതത്രൈവപോകയോ * യാ

തൊന്നുനിന്മതംതന്മതംമന്മതം ഏതുമേസന്ദേഹമില്ലകല്യാണിനീ * മോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/27&oldid=207217" എന്ന താളിൽനിന്ന് ശേഖരിച്ചത്