താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൦
ഏകാദശിമാഹാത്മ്യം

ഗദാ! * എന്തൊരുവസ്തുനിനക്കാശുഞാന്തന്നിടേണ്ടു ചിന്തിതം പറകനീകാലതാമസംവേണ്ടാ * എന്നതുകേട്ടമുദാചോദിച്ചുരുഗ്മാംസമ ഗദന് എന്നുടെമനക്കാമ്പിലുണ്ടൊരുമനോരഥം * എന്തൊരുസുകൃതം ഞാന്പൂര്വ്വജന്മത്തില്ചെയ്തെന്നതുപരമാര്ത്ഥമെന്നോടുകഥിക്കണം * ന്മങ്ങളില് ചെയ്തൊരുശുഭങ്ങളാല് ഉന്നതിഭവിക്കുന്നുയാംപ്രതമെന്നുനൂനം * എന്നുടെയനുഭവമെത്രയുംമനോഹരം എന്നുടെഭാര്യ്യ മഹാസുന്ദരീസന്ധ്യാബലീ * ശീലവുമൌദാര്യ്യവുംവൃത്തിയുംവിനീതിയും കാലദേശാസ്ഥാനുകൂലമാംകര്മ്മങ്ങളും * അത്രയല്ലവനിയില്പാദങ്ങള് വെയ്ക്കുന്നേരം തത്രനീളവേനിധികുംഭങ്ങള്കാണാകുന്നു * മല്പ്രിയസന്ധ്യാബലിമെല്ലവെതൊടുന്നേരും ക്ഷിപ്രമേവൃദ്ധന്മാുയൌവനംഭവിക്കുന്നു* അന്നവുംഭക്ഷ്യങ്ങളും അഗ്നികൂടാതെതന്നെ എന്നുടെകുടുംബിനിപാകവുംചെയ്തീയുന്നു * തല്സുതധര്മ്മാംഗദന്താനുമല്ഭുതോദയന് മല്സുഖമനവധിസംഭ്രതമാക്കീടിനാന് * ഏകമാംദ്വീപത്തിനുമാത്രംഞാനധിപതി എന്മകന്സപ്തദ്വീപങ്ങള്ക്കുമിന്നധിപതി * എന്നതുകൊണ്ടുഭുവിയിന്നിതുവിചാരിച്ചാ ലെന്നോളംസുകൃതികള് മറ്റാരുമില്ലാദൃഢം * യുദ്ധത്തിലിരുപതിനായിതംനൃപന്മാരെ ബുദ്ധിമാന്മമാത്മജന് തോല്പിച്ചുമഹാബലന് * ആറുമാസത്തെക്കാലമാഹവംചെയ്തബാലന്കൂറുകൊണ്ടതിസ്തിയല്ലിതുമഹാമുനേ! * ആയതുവെടിഞ്ഞുകൊണ്ടോടിനാര്നരേന്ദ്രന്മാ രായതുനേരമെനിറെനന്ദനന്ചാപംവെച്ചു * ആയതാക്ഷിയാംവിദ്യൂല്ലെഖയെന്നൊരുത്തിയെ ആയവകൊണ്ടുവന്നുവേഗേനസമ്മാനിച്ചാന് * സ്രിരാജ്യമെന്നുപേരായുള്ളോരുരാജ്യംതന്നില് ധീംനാംമമാത്മജന്ചെന്നുപോല്മുന്നംമുനേ * യ്രീകളോടമര്ചെയ്തുജയിച്ചുവേഗാലൊട്ടു സ്രൂകളെക്കൊണ്ടുവന്നുനമുക്കനല്കീടിനാന് * ദിവ്യവസ്രാലങ്കാരപ്രിയമാമനവധി ദ്രവ്യസഞ്ചയംകൊണ്ടുവന്നിതുധര്മ്മാംഗദന് * ഇങ്ങനെയുള്ള സമ്പത്തൊക്കവേനമുക്കിപ്പോള് ഇങ്ങനെ മഹാത്മാവേ' * ആധിയില്ലിനിക്കേതുവ്യാധിയുമില്ലദേഹെ ഭാര്യയുമനുകൂലമെന്നതേ പറയേണ്ടു * വിഷ്ണുഭക്തിയും ഞങ്ങള്ക്കൊക്കവെ ഭവിക്കുന്നു വിഷ്ണു വാസരവ്രത്തിന്നൊരഭംഗമില്ല * ഇത്തരംമഹാഭാഗ്യമൊക്കവെവരുവതി ന്നത്രജാതമോ പുരാജാതമോപുണ്യപ്രദം * തല്പ്രകാരങ്ങളെല്ലാമെന്നോടു കഥിക്കണം വിപ്രപുംഗവാ ! ഭവാന്ദിവ്യലോചനനല്ലെ * ഇങ്ങനെരുഗ് മാംഗദന്വാമദേവനോടെല്ലാം ഭംഗിചേരുന്നപടിചോദിച്ചുശുഭാശുഭം

 ഇതി ഏകാദേശിമഹാത്മ്യം പ്രഥമകാണ്ഡം സമാപ്തം.

--------------












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/22&oldid=207213" എന്ന താളിൽനിന്ന് ശേഖരിച്ചത്