താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬
ഏകാദശിമാഹാത്മ്യം


ചോദിച്ചീടുകശുഭേ * ചണ്ഡമാംവാളുകൊണ്ടുനന്ദനൻതന്റെകണ്ഠം ഖണ്ഡിച്ചുതരേണമെന്നിങ്ങനെചോദിക്കനീ * തന്നുടെകുമാരനെത്താന്തന്നെകൊലചെയ് വാന്മന്നവന്മടിക്കുമെന്നോർക്കനീമമാത്മജേ * അന്നേരമേകാദശ്യാമന്നഭോജനംചെയ്യുമപ്പൊഴേവ്രതഭംഗമെന്നതുംസാധിച്ചീടും * അന്തകൻനിരൂപിച്ചകാര്യവുംവന്നുതന്റെച ന്തമേറിനപുരംപൂർണ്ണമായ് വന്നുകൂടും * നാസ്തിയാമേകാദശീസുവ്രതംമഹീതലേനാസ്തികന്മാരായ് വരുംമാനുഷന്മാരുമെല്ലാം * പാതകാവർദ്ധിക്കുമ്പോൾകാലദൂതന്മാർചെന്നുവീതസന്ദേഹംകണ്ഠേപാശബന്ധനംചെയ്യും * താഡനംചെയ്തുനരകങ്ങളിൽപ്പതിപ്പിച്ചുപീഡനംചെയ്യിപ്പിപ്പാനുള്ളൊരുവഴിയാകും * ഇങ്ങനെവരുത്തുവാൻപോകനീവിരവോടേമംഗലാകൃതേസുതേ!മംഗലംഭവിക്കതേ! * ഭാരതീപതിയുടെഭാഷിതംകേട്ടുമുദാ സാംസാക്ഷിയാമവൾചൊല്ലിനാൾമന്ദംമന്ദം * പേരിനിക്കുണ്ടായില്ലപത്മസംഭവ!വിഭോ!നാരിയെന്നതുമാത്രംപോരുമോ!മഹാമതേ! * എന്നതുകേട്ടുവിധിമന്ദഹാസേന ചൊന്നാൻനന്ദിനീനിനക്കൊരുപേരുഞാനുരചെയ്യാം * മോഹനംനിന്റെരൂപമെന്നതുകൊണ്ടുബാലേ, മോഹിനിയെന്നു നാമംസംഭവിക്കണംദൃഢം. ചാരുഭാഷിണിനിന്റെപേരുമിങ്ങിനെയായാൽ ചേരുമിന്നതിനുനീപോരുമെന്നറിഞ്ഞാലും * മോഹമുൾക്കൊണ്ടുതദാമോഹിനിവിരിഞ്ചന്റെപാദവന്ദനംചെയ്തുനടന്നാൾപതുക്കവേ * സുന്ദരാംഗിയാമവൾമെല്ലവേപോന്നുവന്നു മന്ദരാചലംതന്നിലിറങ്ങിനിന്നീടിനാൾ*ഉന്നതമ്മഹാചലംമന്ദരംമനോഹരം മുന്നമേകടാമുനിശാപത്താൽവിഷണ്ണനാം * വാനവർമുതലായിദാനവന്മാരുംകൂടി പീനദീർഘമായുള്ളവാസുകീപാശംകൊണ്ടു * ബന്ധിച്ചുവിരവോടെമന്ദരക്ഷമാധാം മന്ഥദണ്ഡവുമാക്കിപ്പാലാഴികടഞ്ഞനാൾ*വാരിയിൽമുഴുകിയോരദ്രിജനേമുദാവാരിജാക്ഷനാംവിഷ്ണുകൂർമ്മരൂപിയായ് വന്നു * കർപ്പുരംകൊണ്ടുതാണുപൊങ്ങിച്ചുധരാതലംസർപ്പപാശാലകഷണംചെയ്യിച്ചരുളിനാൻ * അപ്രകാരമുള്ളൊരുമന്ദരംമഹാശൈലംസുപ്രസന്നയാമവൾകണ്ടുകണ്ടാനന്ദിച്ചാൾ*വൃക്ഷങ്ങൾലതകളുംപക്ഷികൾബഹുവിധം ഋക്ഷങ്ങൾതരക്ഷുക്കളാനകൾസിംഹങ്ങളും*യക്ഷികിന്നരന്മാരുംരാക്ഷസസുരന്മാരുംലക്ഷകോടിയിലേറ്റംദേവകാമിനിമാരും * ചാരണാവലികളുംഗന്ധർവ്വാധിപന്മാരും ആരണന്മാരുംമുനിവൃന്ദവുംദേവന്മാരും * കന്ദരാലയങ്ങളിൽസുന്ദരാംഗിമാരുടെ സംഗീതദ്ധ്വനികളുംശൃംഗാരലീലകളും അങ്ങനെമനോഹരംമന്ദരോപരിസ്ഥലേ മംഗലംശിവലിംഗംവജൂവിഗ്രഹംകണ്ടാൾ * ഉന്നതമായലിംഗമെന്നുപേർപുകണ്ണൊരു പന്നഗാഭരണന്റെവിഗ്രഹംവിളങ്ങുന്നു * എത്രയുംവിശാലമാംനീലപാഷാണസ്ഥലേ ചിത്രമാംലിംഗത്തിന്റെസന്നിധൗവസിച്ചുടൻ * മോഹനീയമാകുന്നസംഗീതംതുടങ്ങിനാൻ മോഹിനീമനോരഥംസാധിപ്പാൻമോഹത്തോടെ * തോടിയുംകല്യാണിയുംശങ്കരാഭരണവും പാടിയുംവരാടിയുംമോഹനംസാരംഗവും * ഗൗരിയുംമുഖാരിയുംഗൗഢിവുംസാവേരിയും ഭൈരവികാംബോജിയുംസുരുട്ടികണ്ഠാരവും * നാട്ടയുംനവരസമെന്നിവവിപഞ്ചിയിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/18&oldid=207211" എന്ന താളിൽനിന്ന് ശേഖരിച്ചത്