താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൫
പ്രഥമകാണ്ഡം

തുടങ്ങുമ്പോൾ കല്ലുകൾകൂടെച്ചലിച്ചീടുമെന്നറിഞ്ഞാലും * ചൊല്ലുകവിധാതാവേയാരുടെവ്രതഭംഗം ചൊല്ലേറുംതരുണിഞാനഞ്ജസാചെയ്തീടേണ്ടു * വല്ലതുംഭവൽകൃപകൊണ്ടുഞാനനുഷ്ഠിക്കാംവല്ലഭംനമുക്കില്ലദൂഷണമതുമില്ല * ഇത്തരംപറയുന്നമത്തകാശിനിയോടങ്ങുത്തരമരുൾചെയ്തസാദരംചതുർമ്മുഖൻ * മൽസുതേമനോഹരേമാനിനീശിരോമണേ!മത്സ്യലോചനേ!നിന്റെഭാഷിതംമനോഹരംനിന്നുടെരൂപം കണ്ടാലപ്പൊഴെമോഹിച്ചീടുംമന്നിടേദിവിതഥാപാതാളേമേവുംജനം * എന്നുടെമനക്കാമ്പിൽപോലുമുള്ളൊരുധൈര്യംഭിന്നമായ് വന്നുനിന്നെക്കാൺകയാൽസ്വല്പനേരം * എത്രയുംപണിപ്പെട്ടുമാനസമുറപ്പിച്ചുഇത്രനേരവുമതുനമ്മുടെപരിശ്രമം * ഇങ്ങിനെമനോജ്ഞയാമംഗനാമണിയാൾനീ എങ്ങിനെമറ്റുള്ളവർവാഞ്ഛിയാതിരിക്കുന്നു? * സാംപ്രതംസാകേതാഖ്യേമന്ദിരേവസിക്കുന്നു സംഭൃതാനന്ദംമഹാവിക്രമിരുഗ്മാംഗദൻ * സൂര്യവംശാലംകാരൻസുന്ദരൻസുധാർമ്മികൻ വീര്യവാൻവിദ്യാനിധിവിശ്രുതൻവിശാംപതി * അങ്ങനെവിളങ്ങുന്നരുഗ്മഭൂഷണൻതന്റെ അംഗനാസന്ധ്യാബലിയെന്നുപേരായുള്ളവൾ * കന്നൽനേർമിഴിയാളേകാമിനിനിന്നെപ്പോലെ ധന്യകാമിനിയവൾധർമ്മശാലിനിയവൾ * ആയവൾപ്രസവിച്ചുജാതനാംധർമ്മാംഗദൻ ആയതേക്ഷണൻമഹാഗംഭീരൻമഹാമതി * വീര്യവാനഷ്ടാദശദ്വീപങ്ങൾക്കധിപതി ധൈര്യവാൻധരാതലേസാരമാംരത്നന്തന്നെ * നീരസംനാരീസംഗമെന്നൊരുവിയോഗത്താൽ ദാരസംഗ്രഹക്രിയചെയ്തീലധർമ്മാംഗദൻ ഇങ്ങിനെജനകനുംപത്നിയുംതനയനും തിളങ്ങിലീരണ്ടുപവാസംചെയ്തീടുംനൂനം * ഉത്തമമൈകാദശീനാളുപവാസവ്രതം യുക്തമെത്രയുംവിഷ്ണുപ്രീതികാരണംപരം * ഭേരിതാഡനംചെയ്തങ്ങദ്ദിനംബോധിപ്പിക്കുംപാരിലുള്ളവർകൾക്കുമന്നവൻരുഗ്മാംഗദൻ * അദ്ദിനേഭുജിക്കുന്നദേഹിയെദണ്ഡിപ്പിക്കുംതദ്ദിനംഹരിദിനമെല്ലാരുംനോറ്റീടുന്നു * വിഷ്ണുവാസരംനോറ്റുവിശ്വവാസികളെല്ലാം വിഷ്ണുലോകത്തെപ്രാപിച്ചീടുന്നുസുലോചനേ! * എന്നതുകൊണ്ടുയമൻതന്നുടെനികേതനം ശൂന്യമായ് വന്നുപാരംഖിന്നനായ് വന്നാനവൻ * ചിത്രഗുപ്തനുപത്രവ്യാപാരമില്ലാതായി അത്രവന്നവസ്ഥകളെന്നോടുബോധിപ്പിച്ചു * ആയതുകൊണ്ടുനിന്നെസൃഷ്ടിച്ചവരാനനേ! ആയതുമുടക്കുവാനാരംഭിച്ചീടണം നീ * മന്ദരാചലേചെന്നുവീണയുംവായിച്ചുടൻ മന്ദഹാസിനീബാലേ! വാഴ്കനീയഥാസുഖം * അന്നേരംരുഗ്മാംഗദൻനിന്നുടെനാദംകേട്ടു തന്നുടെകുതിരയുംവെടിഞ്ഞുവേഗംവരും * നിന്നോടുഭാര്യാഭാഗംപ്രാർത്ഥിക്കുമപ്പോളവൻ തന്നോടുരണ്ടുവരംചോദിച്ചുവാങ്ങീടുക * സത്യസന്ധനാമവൻദക്ഷിണകരംകൊണ്ടുസത്യവും ചെയ്യുമപ്പോൾനിങ്കലെപ്രേമവശാൽ * കാന്തനോടൊത്തുനീയുംസാകേതംപുക്കുമുദാ കാന്തലീലയുമാടിരമിച്ചുവാണീടുക * രുഗ്മഭൂഷണൻനൃപൻനിന്നുടെഗുണാംബുധൗമഗ്നനായ് വരുന്നേരംചോദിക്കാംവരങ്ങളെ * ഏകമാംവരംമുമ്പിൽചോദിക്കാമേകാദശി ഏകവാസരേഭുജിക്കേണമെന്നവനോടു * ഇന്നുഞാൻഭുജിക്കയില്ലെന്നവൻപറഞ്ഞാകിൽ പിന്നെനീരണ്ടാംവരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/17&oldid=207044" എന്ന താളിൽനിന്ന് ശേഖരിച്ചത്