താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദശിമാഹാത്മ്യം

രുകാര്യംഭവാനെന്നോടുകല്പിക്കുന്നതേതുമേമടിക്കാതെ ഞാനതുസാധിച്ചീടാം * നിന്നുടെനിയോഗങ്ങളിങ്ങനെസാധിപ്പതി നെന്നുടെശരീരസൗന്ദര്യംകാണുന്നനേരം* മന്നിടംസുരാലയംപന്നഗപുരമെന്നീ മൂന്നുലോകത്തിൽമേവും പ്രാണിവൃന്ദങ്ങളെല്ലാം * തന്നത്താനറിയാതെകാമസന്തപ്തന്മാരായ് വന്നുമൽപുരോഭാഗേ ഖിന്നരായ് വണങ്ങീടും * തന്വീനാംസ്വരഃസിദ്ധമായ്ത്തന്നേപുംസാംചിത്തം സന്നമിപ്പിപ്പാനുള്ളശക്തിയുണ്ടല്ലോരൂപേ* തന്നുടെഗുണങ്ങളെ തന്ന്വിങ്ഗിയാൾതാന്തന്നെവർണ്ണിക്കില്ലതുമറിഞ്ഞീടുക വിധാതാവേ! * സ്ത്രീകളെന്നുള്ളനാമംകേൾക്കുന്നനേരംതന്നെ പ്രാകൃതന്മാരാമല്ലോകാമികളശേഷവും * കണ്ടിവാർകുഴൽമണിമാരുടെവിലാസവും കണ്ടിരിക്കുന്നപുമാന്മാരെയെന്തുരചെയ് വൂ * ധൈര്യവുംവിവേകവും ധർമ്മവുംവിനീതിയുംകാര്യബോധവുംനേരുംകാരുണ്യപ്രബോധവും * വീര്യവുംവിബുദ്ധിയുംവിദ്യയുംവിശുദ്ധിയും നാരിയെക്കാണുന്നേരംനാസ്തിയായ് വരുംനൃണാം * കാതരാക്ഷിമാർമൂലംതന്നുടെസുതൻതന്നെ വീതസന്ദേഹംകൊലചെയ്യുന്നുജനകനും * താതനാത്മജനെയുമാത്മമതാതനെയും ചേതസിമടിക്കാതെഹിംസയെച്ചെയ്തീടുന്നു * ജ്യേഷ്ഠനെച്ചതിച്ചുകൊന്നീടുന്നുസഹോദരൻ ജ്യേഷ്ഠനുമനുജനെക്കൊല്ലുവാൻകില്ലില്ലേതും * ബന്ധുവെന്നില്ലഗുരുഭൂതനെന്നതുമില്ല ബന്ധവുംവേണ്ടാകലഹത്തിനെന്നറിഞ്ഞാലും * ബന്ധുരാംഗിമാരുടെപുഞ്ചിരിപ്രപഞ്ചമാം ബന്ധനാഗാരംതന്നിൽബദ്ധനാകിയപുമാൻ * അന്ധനെപ്പോലെകണ്ണുകാണാതെവസിക്കുന്നു ഇന്ധനംകൂടാതുള്ളോരഗ്നിയിൽദഹിക്കുന്നു * മൂകനെപ്പോലെമിണ്ടാതായ് വരുംപതിതന്നോടേകധർമ്മാവായ് വരുംഭൃത്യനായിട്ടുംവരും * ഇങ്ങിനെവികൃതികളോരോന്നേജനിപ്പിപ്പാനംഗന ജനങ്ങളെപ്പോലെമറ്റാരുംനാസ്തി * സ്ത്രീയുടെമുഖാംബുജംചന്ദ്രനെപ്പോലെരമ്യം പ്രായശോഭയെവർണ്ണിച്ചീടുന്നുകവിജനം * ആയതുനേരല്ലെന്നുനമ്മുടെപക്ഷംശശിക്കായതാപാംഗവിക്ഷേപാദികളുണ്ടാകുമോ? * നല്ലൊരുസുഗന്ധവുംനല്ലൊരുസല്ലാപവും നല്ലൊരുചുണ്ടുപല്ലുംനേത്രവില്ലാട്ടങ്ങളും * ഇഗ്ഗുണപ്രപഞ്ചത്തിലൊന്നുപോലുമേനാസ്തി വൽഗുശോഭനംശശ്യാംലാഞ്ചനംനോക്കുന്നേരം * വൽഗുവാണിമാരുടെവക്ത്രബിംബത്തെപ്പോലെ സൽഗുണപ്രവൃത്തമാംവസ്തുമറ്റൊന്നുമില്ല * കാമസന്തപ്തന്മാരാംകാമികൾബഹുവിധം കാമിനീമണിയെന്നുംകഞ്ജനേർമിഴിയെന്നും * പല്ലവാധരിയെന്നുംപങ്കജമുഖിയെന്നും വല്ലകീവാണിയെന്നുംവല്ലഭാമണിയെന്നും * ഉന്നതസ്തനിയെന്നുംസന്നതാപാംഗിയെന്നും ചന്ദ്രികാസുഹാസിനീപാൽമൊഴിമൗലിയെന്നും * തന്നുടെഹിതംപോലെവർണ്ണനംചെയ്തുകൊണ്ടു തന്വംഗിമാരെത്തന്നെസേവിച്ചുജപിക്കുന്നു * നാരിയെന്നുള്ളമന്ത്രമെപ്പൊഴുംജപിക്കുന്നു നാരിമാരുടെരൂപംധ്യാനിച്ചുവസിക്കുന്നു * നാരിയെലാളിക്കതാൻനാരിയെസേവിക്കതാൻപാരിലിപ്രസംഗമല്ലാതെമറ്റെന്തോന്നുള്ളു * എന്നതുകൊണ്ടുജഗത്തൊക്കവേനാരീവശാൽ തന്നുടെയുല്ലാസത്താലൊക്കവേമോഹിക്കുന്നു * നല്ലൊരുവിലാസങ്ങൾഞാനിഹ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/16&oldid=207042" എന്ന താളിൽനിന്ന് ശേഖരിച്ചത്