താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩
പ്രഥമകാണ്ഡം

ഞ്ചാരംമനോഹരം * കഞ്ജനേർമിഴിയുടെകാന്തിയാംപീയൂഷംകൊണ്ടഞ്ജസാ സമ്പൂർണ്ണമായ് വന്നിതുസഭാതലം * പുണ്ഡരീകജൻദേവൻതന്നുടെ തനൂജയെ പൂർണ്ണമാംപുണ്യത്തോടെ കണ്ടൊരുശാന്തരേ * ഖണ്ഡിതംധൈര്യമെന്നുചേതസിധരിച്ചുടൻ കണ്ണുകളടച്ചിരുന്നിങ്ങിനെവിചാരിച്ചാൻ * മന്മഥൻമഹാശഠൻമാദൃശന്മാർക്കുപോലും കല്മഷംജനിപ്പിപ്പാൻകശ്മലനവൻമതി * സോദരിയുടെമുഖംനന്ദിനിയുടെമുഖംസോദരപ്രിയാമുഖംപുത്രവല്ലഭാമുഖം * സാദരമിവയൊന്നുംസൂക്ഷിച്ചുനോക്കീടരുതാദരാൽ കണ്ടാൽകാമൻമാനസമിളക്കീടും * നാലുമങ്ങെട്ടുംവയസ്സാകിയതനൂജയെ കാലുശ്രൂഷിപ്പാനാക്കീടരുതഛൻമാരും * തൈലലേപനത്തിനുതാരുണ്യംകലർന്നൊരു ബാലനെക്കൊണ്ടുവേണ്ടാമാതാവിന്നൊരിക്കലും * ഷഷ്ഠവത്സരംകഴിഞ്ഞീടിനസുതനെക്കൊണ്ടിഷ്ടശുശ്രൂഷാവിധിചെയ്യിച്ചാൽദോഷമില്ല * കാമിനീജനമെല്ലാംകാരണംപൂരുഷന്മാർക്കാമയക്ലേശകഷ്ടമോഹപാപങ്ങൾക്കെല്ലാം * വൃദ്ധനാംജനകനുംപുത്രന്റെമഹിഷിയെ സ്നിഗ്ദ്ധമാംവണ്ണംനോക്കിക്കാണരുതെന്നുശാസ്ത്രം * ഇത്ഥമെത്രയുംമർത്ത്യൻബോധിച്ചുവസിക്കാതെ ബദ്ധനാകയാലല്ലോപാതകേപതിക്കുന്നു * വസ്തുതവിചാരിച്ചാൽനാരിമാരെന്നുള്ളൊരു വസ്തുതാനഹോകഷ്ടമെത്രയുംജുഗുപ്സിതാ * ഉല്പലാക്ഷിമാരുടെവക്ത്രവുംകുചങ്ങളും മൃല്പിണ്ഡങ്ങളെന്നറിഞ്ഞാവോളംവെറുക്കണം * അസ്ഥിരംദുരാഗ്രഹങ്ങൾക്കൊരുവാസസ്ഥാനം അസ്ഥിമജ്ജസൃങ്മേദഃശുക്ലസംബന്ധംദേഹം * ശോണിതംമലമാംസമൂത്രവുംദുർഗ്ഗന്ധവും ക്ഷീണമെന്നിയേനിറച്ചീടുവാനൊരുപാത്രം * ശ്രോത്രനേത്രാദിനവദ്വരങ്ങളുടെയൊരു ഗാത്രപിണ്ഡത്തെക്കണ്ടുകാമിച്ചുതരുണന്മാർ * കൃത്യങ്ങളുപേക്ഷിച്ചുഗേഹവുംകൂടെവെടിഞ്ഞത്യന്തംനിരീശന്മാർനിത്യവുംപ്രവർത്തിച്ചു * സത്യവുംവെടിഞ്ഞുടൻ സാസമിഴിമാർക്കുഭൃത്യരായ്മരുവുന്നു മർത്ത്യമൂഢന്മാരെല്ലാം * വിൺമയമൂത്രാഗാരംഗുഹ്യമാംപ്രദേശത്തെ ശർമ്മകാരണമെന്നുകല്പിച്ചുരമിക്കുന്നു * ജന്മസാഫല്യംനാരീസംഗമെന്നോർത്തുമർത്ത്യൻ ധർമ്മലോഭത്തെവരുത്തീടുന്നുകഷ്ടം!കഷ്ടം! * ത്വക്കുകൊണ്ടാഛാദിച്ചുദുർഗ്ഗന്ധപദാർത്ഥങ്ങളൊക്കവേ നിറച്ചുള്ളതോൽക്കുടമെന്നപോലെ * ഓർക്കുമ്പോൾവിരാഗമേസംഗതിയുള്ളുപാർത്താൽ ആർക്കുമിപ്പരമാർത്ഥജ്ഞാനമില്ലല്ലോകഷ്ടം * ഇത്തരംവിചാരിച്ചുവൈരാഗ്യംവരുത്തിക്കൊണ്ടെത്രയും പണിപ്പെട്ടുമാനസമുറപ്പിച്ചു * നേത്രവുംമിഴിച്ചുടനത്രമോഹനാംഗിയെ പാർത്തുകൊണ്ടരുൾചെയ്തു പങ്കജോത്ഭവൻമുദാ * മത്തകാശിനീമണേ! ബാലികേസുലോചനേ! മത്തകേ കിലവാണീ! മാനിനീമനോരമേ! * ഞാനൊരുകാര്യംസാധിച്ചീടുവാനല്ലോനിന്നെമാനസദ്ധ്യാനംകൊണ്ടു നിർമ്മിച്ചുനിരാമയേ * മോഹിനീയാംഗീനിന്നെക്കാണുന്നജനമെല്ലാം മോഹവൈവശ്യംപൂണ്ടുവിക്ലബന്മാരാമല്ലോ * എന്നുള്ളവിരിഞ്ചന്റെവാക്കുകൾകേട്ടുമുദാ വന്ദനംചെയ്തുമെല്ലെച്ചൊല്ലിനാൾകൃശോദരി * താതഹേമഹാമതേതാവകപാദാംബുജേ ജാതസന്തോഷംവണങ്ങീടുന്നേനഹം വിഭോ! * ഏതൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/15&oldid=207210" എന്ന താളിൽനിന്ന് ശേഖരിച്ചത്