താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨
ഏകാദശിമാഹാത്മ്യം


ടും വന്നിതുമമകാര്യമപ്പൊഴേസമസ്തവും * നാരകസ്ഥലങ്ങളുംപാതകികളെക്കൊണ്ടു പൂരിതങ്ങളായ് വരും പൂർണ്ണമാമെന്റെഗൃഹം * ആയതുകൂടാതെ ഞാൻപോകയില്ലറിഞ്ഞാലും ന്യായമല്ലെന്നുചെന്നാലിജ്ജനംബോധിക്കുമോ? * ജംഭശാസനൻബഹുതാപസശ്രേഷ്ഠന്മാരാൽ സംഭൃതമാകുംതപോജ്യംഭിതംമുടക്കുവാൻ * കുംഭിഗാമിനിമാരേക്കല്പിച്ചങ്ങയച്ചുടൻ വൻപിച്ചതപോധനദ്ധ്വംസനംചെയ്യീപ്പതും * അന്നന്നുകണ്ടുംകേട്ടുമറിഞ്ഞീടുന്നഭവാനെന്നോടു കപടങ്ങൾചൊല്ലുവാനെന്തുമൂലം * വിഷ്ണുപൂജനവ്രതമിങ്ങിനെവർദ്ധിക്കുമ്പോൾ വിഷ്ണുഭക്തന്മാരല്ലാതില്ലെന്നുവന്നുകൂടും * മാതൃഗർഭത്തിൽപതിക്കുന്നവരില്ലാതായാൽ മാതൃകാപിതൃപ്രജസംഭവംനാസ്തിയാകും * നിന്തിരുവടിക്കിനിസൃഷ്ടിയുമില്ലാതായാൽ എന്തിനിപ്രവൃത്തിയെന്നെന്നോടുകല്പിച്ചാലും * ചിന്തിച്ചാൽഭവാനുമിസ്സങ്കടംഭവിച്ചീടും എന്തിനുകാലക്ഷേപംമന്മതംതന്നെനല്ലൂ * നാരദമുനീന്ദ്രനുംനാഥനോടുരചെയ്തു നീരജോത്ഭവതാത നീരസമല്ലവാക്യം * അന്തകൻപറഞ്ഞതുസത്യമായ് വരുംവിഭോ! ചിന്തകൊണ്ടെന്തുഫലംചിന്മയാകാരാ!വിധേ! * മന്നവൻരുഗ്മാംഗദൻമാധവൻതന്റെദിനേ അന്നത്തെഭുജിപ്പതിന്നാഗ്രഹിക്കണംവേഗാൽ * ആയതിന്നുപായത്തെചിന്തിച്ചീടണംഭവാനായവണ്ണംനീയോർത്താലൊക്കെവേസാധിച്ചീടും * ഇങ്ങിനെകൃതാന്തനുംനാരദമുനീന്ദ്രനും ഭംഗിയോടിണങ്ങുന്നഭാഷണംഘോഷിക്കയാൽ * അങ്ങിനെതന്നെയെന്നുബോധിച്ചുവിരിഞ്ചനും അംഗനാരത്നംസൃഷ്ടിച്ചീടുവാനൊരുമ്പെട്ടു * സർവഭൂതങ്ങൾക്കുള്ളിൽസംഭ്രമം നൽകുന്നൊരുപർവതാകാരംരൂപംസഗ്രഹിച്ചിരുന്നുടൻ * സർവകാമിനീമണിമൗലിയാംകുമാരിയെ സർവലോകേശൻസൃഷ്ടിച്ചീടിനാൻപിതാമഹൻ * തുഷ്ടനാംവിരിഞ്ചനാൽമാനസദ്ധ്യാനംകൊണ്ടു സൃഷ്ടയാംകുമാരിയെക്കണ്ടുകണ്ടാനന്ദിച്ചാർ * എട്ടുലോകേശന്മാരുംതാപസശ്രേഷ്ഠന്മാരും മട്ടലർബാണാതുരന്മാരായിസഭാന്തരേ * ഇന്ദ്രനീലത്തെക്കാളുംനീലമാംതലമുടി ചന്ദ്രബിംബത്തെക്കാളു സുന്ദരമുഖാംബുജം * മല്ലികാശരൻതന്റെവില്ലിനെവെല്ലുന്നൊരു ചില്ലിതൻപ്രകാശവും നല്ലൊരുവിലാസവും കുഞ്ചിതാളകംനല്ലചഞ്ചലാപാംഗപ്രഭാസഞ്ചയം വിളങ്ങുന്നചാരുലോചനങ്ങളും * പുഞ്ചിരിപ്രകാശംകൊണ്ടഞ്ചിതാധരസ്ഥലേ കിഞ്ചിദുന്മിഷൽകലാദന്തകാന്ത്യാദിപിന്നെ* സ്വർണ്ണകുണ്ഡലങ്ങളാൽ പൂർണ്ണശോഭനങ്ങളാംകർണ്ണപാശങ്ങൾരണ്ടും കണ്ടുകണ്ടാനന്ദിച്ചു*കണ്ണാടിപോലെചാരുഗണ്ഡഭാഗവുംകണ്ടു വിണ്ണവർക്കധീശനുംകണ്ണുകൾതെളിഞ്ഞുള്ളിൽ * പൊണ്ണന്മാരായുള്ളോർക്കുദണ്ഡമെന്നതേവേണ്ടു * പങ്കജദളത്തിനോടങ്കത്തേക്കുറിച്ചുകൊണ്ടങ്കുരിച്ചീടുന്നൊരു കൊങ്കകളണിഞ്ഞൊരു * കുംകുമാരണ്യദളാലംകിതമാകും മണിസങ്കുലംവിളങ്ങുന്ന തങ്കമാലകൾചേരും * മങ്കമാർമണിയുടെമാർവ്വിടംമനോഹരം പങ്കജാക്ഷന്റെലോകമന്ദിരമെന്നപോലെ * കങ്കണാംഗുലീയകാലംകൃതകരാഞ്ചലംകിങ്കിണീമണികാഞ്ചീകലിതംകടീടം * മഞ്ജുമഞ്ജീരദ്വയരഞ്ജിതങ്ങളാംപാദ കഞ്ജങ്ങൾകൊണ്ടുമൃദുസ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/14&oldid=207209" എന്ന താളിൽനിന്ന് ശേഖരിച്ചത്